Movie prime

നടൻ അനില്‍ മുരളി അന്തരിച്ചു

Anil Murali മലയാള സിനിമ നടൻ അനിൽ മുരളി (56) അന്തരിച്ചു. സ്വഭാവ നടനായും വില്ലന് കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടനാണ് അനിൽ മുരളി. ഈ കഴിഞ്ഞ 22 ന് കരള് രോഗത്തെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ട് വരും . Anil Murali ടെലിവിഷൻ സീരിയലിലൂടെയാണ് അനിൽ മുരളിതന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. More
 
നടൻ അനില്‍ മുരളി അന്തരിച്ചു

Anil Murali

മലയാള സിനിമ നടൻ അനിൽ മുരളി (56) അന്തരിച്ചു. സ്വഭാവ നടനായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടനാണ് അനിൽ മുരളി. ഈ കഴിഞ്ഞ 22 ന് കരള്‍ രോഗത്തെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയായിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ട് വരും . Anil Murali

ടെലിവിഷൻ സീരിയലിലൂടെയാണ് അനിൽ മുരളിതന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1993ല്‍ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത് . വിവിധ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

വാൽക്കണ്ണാടി , ദൈവത്തിന്‍റെ വികൃതികൾ , ആമേന്‍, ബാബ കല്യാണി, പുത്തൻ പണം , നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഡബിൾ ബാരൽ , വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കലക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളിലാണ് അനിൽ മുരളി എത്തിയത് . സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി. Anil Murali