Movie prime

കോവിഡ്-19: നടൻ വിജയ്‌യുടെ മകൻ കാനഡയിൽ കുടുങ്ങി

കൊറോണ വൈറസ് ബാധയെ തുടർന്ന് മകൻ ജെയ്സൺ സഞ്ജയ് കാനഡയിൽ കുടുങ്ങിയതോടെ നടൻ വിജയ് ആശങ്കയിൽ. മകന്റെ സുരക്ഷ ഓർത്താണ് താരത്തിന്റെ ആശങ്ക എന്നാണ് റിപ്പോർട്ടുകൾ. കൊറോണ ബാധയെത്തുടർന്ന് അന്താരാഷ്ട്ര യാത്ര വിലക്ക് വന്നതോട് കൂടിയാണ് കാനഡയിൽ പഠിക്കുന്ന ജെയ്സൺ കുടുങ്ങിയത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് ജെയ്സൺ. തമിഴ് സിനിമയിലെ മുതിര്ന്ന സംവിധായകരില് ഒരാളായിരുന്ന മുത്തച്ഛന്റെയും( എസ് എ ചന്ദ്രസേഖര്) നടനായ അച്ഛന്റെയും പാത പിന്തുടര്ന്ന് സിനിമ തന്നെയാണ് ജെയ്സണിന്റെയും ലക്ഷ്യം. 2009ൽ പുറത്തിറങ്ങിയ More
 
കോവിഡ്-19: നടൻ വിജയ്‌യുടെ മകൻ കാനഡയിൽ കുടുങ്ങി

കൊറോണ വൈറസ് ബാധയെ തുടർന്ന് മകൻ ജെയ്സൺ സഞ്ജയ് കാനഡയിൽ കുടുങ്ങിയതോടെ നടൻ വിജയ് ആശങ്കയിൽ. മകന്റെ സുരക്ഷ ഓർത്താണ് താരത്തിന്റെ ആശങ്ക എന്നാണ് റിപ്പോർട്ടുകൾ. കൊറോണ ബാധയെത്തുടർന്ന് അന്താരാഷ്ട്ര യാത്ര വിലക്ക് വന്നതോട് കൂടിയാണ് കാനഡയിൽ പഠിക്കുന്ന ജെയ്സൺ കുടുങ്ങിയത്.

സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കുകയാണ് ജെയ്സൺ. തമിഴ് സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളായിരുന്ന മുത്തച്ഛന്റെയും( എസ് എ ചന്ദ്രസേഖര്‍) നടനായ അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമ തന്നെയാണ് ജെയ്‌സണിന്റെയും ലക്‌ഷ്യം. 2009ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഗാന രംഗത്തിൽ വിജയ്ക്കൊപ്പം മകനും പ്രത്യക്ഷപ്പെട്ടിരുന്നു. ജെയ്‌സണ്‍ ചില ഹ്രസ്വചിത്രങ്ങളില്‍ മുൻപ് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കർ സിനിമ ചെയ്യുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയ്‌യും ഭാര്യ സംഗീതയും മകൾ ദിവ്യയും ചെന്നൈയിലെ വീട്ടിൽ തന്നെയാണ്. മാസ്റ്റർ ആണ് വിജയ് യുടെ വരാനിരിക്കുന്ന ചിത്രം. കഴിഞ്ഞയാഴ്ച പുറത്തിറങ്ങാനിരുന്ന ഇതിന്റെ റിലീസ് ലോക്ക്ഡൗൺ മൂലം മാറ്റിവെച്ചിരിക്കുകയാണ്. അണിയറപ്രവർത്തകർ മാസ്റ്റേഴ്സിൻെറ പോസ്റ്റർ സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ. മലയാള ചിത്രമായ 2013ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മോഹനാണു നായിക. രജനികാന്തിന്റെ പേട്ടയിലും മാളവിക പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.