in ,

“നിൻ്റെ പണമാണ്, വേണമെങ്കിൽ കളഞ്ഞുകുളിക്കാം”, വാക്സിൻ ഗവേഷണത്തിന് ഇറങ്ങിത്തിരിച്ച മകൻ അദാറിനോട് സൈറസ് പൂനവല്ല പറഞ്ഞത്

Adar Poonawalla

റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് വിജയം. ബിസ്നസിൽ അത് നൂറു ശതമാനവും ശരിയാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ലയെ സംബന്ധിച്ച് കോവിഡ് വാക്സിനിൽ ശതകോടികൾ നിക്ഷേപിക്കുന്നത് അത്തരം ഒരു ഹൈ റിസ്ക് പ്രവൃത്തിയായിരുന്നു. അതിൽ അദ്ദേഹം വിജയം കണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2021-ഓടെ ഒരു ബില്യൺ ഡോസ് വൈറസ് വാക്സിൻ നിർമിക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) ലക്ഷ്യമിടുന്നത്. ഫലപ്രദമായ കൊറോണ വൈറസ് വാക്‌സിനുള്ള ലോകത്തെ നിരവധി കമ്പനികളുടെ ഓട്ടപ്പന്തയത്തിൽ ബഹുദൂരം മുന്നിലാണ് സെറം സിഇഒ. Adar Poonawalla

വാക്സിൻ ഗവേഷണത്തിനും ഉത്പാദനത്തിനും താൻ ഇറങ്ങി തിരിക്കുമ്പോൾ സംശയം പ്രകടിച്ചവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരും നിരവധി പേരായിരുന്നെന്ന് അദാർ പൂനവല്ല വാഷിങ്ങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചവരിൽ പ്രധാനി തൻ്റെ പിതാവും എസ്‌ഐഐ സ്ഥാപകനുമായ സൈറസ് പൂനവല്ല തന്നെ. എന്നാൽ ആ റിസ്ക് ഏറ്റെടുക്കാൻ തീരുമാനിച്ച് താൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇത് നിൻ്റെ പണമാണെന്നും അത് കളഞ്ഞു കുളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അങ്ങിനെ ചെയ്യാനുമാണ് ഒടുവിൽ പിതാവ് പറഞ്ഞത്.

വാക്സിൻ ഉത്പാദനത്തിനായി കുടുംബത്തിന്റെ 250 മില്യൺ ഡോളറാണ് പൂനവല്ലനീക്കിവെച്ചത്. അതിനുമുമ്പ് ആഗോളതലത്തിൽ തന്നെ
വാക്സിൻ നിർമാണത്തിൽ നിർണായക പങ്ക് അവകാശപ്പെടാനാവുന്ന പ്രമുഖ കമ്പനിയായിരുന്നു എസ്‌ഐഐ.

അൾട്രാ കോൾഡ് സ്റ്റോറേജ് ആവശ്യമായ വാക്സിനുകളെപ്പറ്റിയുള്ള അഭിപ്രായവും അഭിമുഖത്തിൽ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. അത് ഒരു “തമാശ”യാണെന്നും വികസ്വര രാജ്യങ്ങളിൽ ഫലപ്രദമാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഫൈസറിൻ്റെ വാക്സിൻ സൂക്ഷിക്കാൻ അൾട്രാ കോൾഡ് സ്റ്റോറേജുകൾ ആവശ്യമാണ് എന്നാണ് റിപ്പോർട്ടുകൾ.

ഏതെങ്കിലും വാക്സിൻ ദീർഘകാലത്തേക്ക് സംരക്ഷണം നൽകുമോ എന്നത് വ്യക്തമല്ലെന്ന മുന്നറിയിപ്പും പൂനവല്ല നൽകി. ഏതാനും മാസത്തേക്ക് മാത്രം സംരക്ഷണം നൽകുന്ന വാക്സിൻ ആരും ആഗ്രഹിക്കുന്നില്ല. 2024 വരെ കാത്തിരുന്നാലും ലോകജനതയ്ക്ക് മുഴുവൻ വാക്സിനേഷൻ നൽകാനാവും എന്ന് കരുതുന്നില്ല.

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വാക്സിൻ സഖ്യമായ ഗവിയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും 200 ദശലക്ഷം ഡോസുകൾക്കുള്ള മുൻകൂർ ഓർഡർ നൽകിയിട്ടുണ്ട്. 600 മില്യൺ ഡോളറിൻ്റെ ഫണ്ട് ഉത്പാദനം വർധിപ്പിക്കാൻ എസ്‌ഐഐയെ സഹായിക്കും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

harmony

ആൻഡ്രോയിഡിന് വെല്ലുവിളിയുമായി ഹാര്‍മണി ഓഎസുമായി വാവേ വരുന്നു

തെലുഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് നസ്രിയ