Movie prime

തൊണ്ണൂറു ദിവസമായി ജയിലിൽ, ജാമ്യം അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ചിദംബരം

ഐ എൻ എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം പുതുതായി സ്ഥാനമേറ്റ ചീഫ് ജസ്റ്റിസിന് മുൻപാകെ ജാമ്യാപേക്ഷ സമർപ്പിച്ചു. തൊണ്ണൂറു ദിവസമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ആവശ്യം. മുതിർന്ന അഭിഭാഷകൻ കബിൽ സിബലാണ് ചിദംബരത്തിന് വേണ്ടി ഹാജരായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റയുടൻ എസ് എ ബോബ്ഡെ പരിഗണിച്ച കേസുകളിൽ ഒന്ന് ചിദംബരത്തിന്റെ ജാമ്യാപേക്ഷയായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ More
 
തൊണ്ണൂറു ദിവസമായി ജയിലിൽ, ജാമ്യം അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ചിദംബരം

ഐ എൻ എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം പുതുതായി സ്ഥാനമേറ്റ ചീഫ് ജസ്റ്റിസിന് മുൻപാകെ ജാമ്യാപേക്ഷ സമർപ്പിച്ചു.

തൊണ്ണൂറു ദിവസമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ആവശ്യം. മുതിർന്ന അഭിഭാഷകൻ കബിൽ സിബലാണ് ചിദംബരത്തിന് വേണ്ടി ഹാജരായത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റയുടൻ എസ് എ ബോബ്‌ഡെ പരിഗണിച്ച കേസുകളിൽ ഒന്ന് ചിദംബരത്തിന്റെ ജാമ്യാപേക്ഷയായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പിൻഗാമിയായാണ് രാജ്യത്തിൻറെ നാല്പത്തി ഏഴാമത് ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ ചുമതലയേറ്റത്. ജാമ്യാപേക്ഷ നാളെയോ മറ്റന്നാളോ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേസിൽ ചിദംബരത്തിന് സുപ്രധാന പങ്കുണ്ടെന്നും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നു വന്നിട്ടുള്ളതെന്നും ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി മുൻ ധനമന്ത്രിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ചിദംബരം ധനകാര്യമന്ത്രിയായിരിക്കുമ്പോൾ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിൽ അന്യായമായ സ്വാധീനം ചെലുത്തി ഐ എൻ എക്സ് മീഡിയ 305 കോടി രൂപ അനധികൃതമായി സമാഹരിച്ചു എന്നാണ് കേസ്.