in ,

പത്തുലക്ഷത്തിലധികം ഡൗൺലോഡുമായി ചൈന വിരുദ്ധ ആപ്പ്

ചൈന വിരുദ്ധ ആപ്പെന്ന് കുപ്രസിദ്ധി നേടിയ റിമൂവ് ചൈന ആപ്പ്സിന് ഗൂഗ്ൾ പ്ലേസ്റ്റോറിൽ വലിയ സ്വീകാര്യത. മെയ് 17-ന് ലോഞ്ച് ചെയ്ത ആപ്പ് കേവലം രണ്ടാഴ്ചക്കുള്ളിൽ പത്തു ലക്ഷത്തിലേറെപ്പേർ ഡൗൺലോഡു ചെയ്തു കഴിഞ്ഞു. 

രാജ്യത്ത് ചൈന വിരുദ്ധ വികാരം മുതലെടുക്കാൻ പല തരം നീക്കങ്ങൾ ശക്തിപ്പെടുന്നതിനിടയിലാണ് ഇത്തരമൊരു മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ പ്രത്യക്ഷപ്പെടുന്നത്. ചൈനീസ്  ആപ്പുകൾ ഫോണിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് റിമൂവ് ചൈന ആപ്സിൻ്റെ അവകാശവാദം. 

3.5 എം ബി വലിപ്പമുള്ള ആപ് നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കു മാത്രമാണ് ലഭ്യമാകുന്നത്. ഡൗൺലോഡ് ചെയ്ത ചൈനീസ് ആപ്പുകൾ മാത്രമാണ് ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നത്. പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യാൻ കഴിയില്ല. 

ഇൻസ്റ്റാൾ ചെയ്ത് ‘സ്കാൻ നൗ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ചൈനീസ് ആപ്പുകളുടെ പട്ടിക വരും. ടിക് ടോക്, ഷെയർ ഇറ്റ്, കാംസ്കാനർ തുടങ്ങി ഉപയോക്താക്കൾക്കിടയിൽ വൻ സ്വീകാര്യതയുള്ള ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. 

ചൈനീസ് വിരുദ്ധതയെ മുതലെടുക്കാനാണ് ആപ്പ് വികസിപ്പിച്ചതെന്ന് വ്യക്തം. ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, മേൽപ്പറഞ്ഞ സ്കാനിങ്ങിനു ശേഷം, ചൈനീസ് ആപ്പുകൾ ഒന്നും നിങ്ങളുടെ  സിസ്റ്റത്തിൽ ഇല്ലെങ്കിൽ 

“ചൈനീസ് ആപ്പുകൾ ഒന്നുമില്ല, നിങ്ങൾ ഓസം ആണ്. ” എന്ന സന്ദേശം സ്ക്രീനിൽ തെളിയും.

വൺടച്ച് ആപ്പ് ലാബ് എന്ന കമ്പനിയാണ് ആപ്പിന് പിന്നിലുളളത്. ജയ്പൂർ ആസ്ഥാനമായ കമ്പനിയുടെ വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഒരാഴ്ച മുമ്പാണ്. കമ്പനിയുടെ സ്ഥാപകരെ സംബന്ധിച്ച വിശദാംശങ്ങളൊന്നും സൈറ്റിൽ നിന്ന് ലഭ്യമല്ല. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് അവകാശപ്പെടുന്ന കമ്പനിയുടെ നിലവിലുള്ള പ്രൊഡക്റ്റ്  റിമൂവ് ചൈന ആപ്പ്സ് മാത്രമാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ട്; മൈക്രോസോഫ്റ്റ് മാധ്യമപ്രവര്‍ത്തകരെ പിരിച്ചു വിടുന്നു

തെലുങ്ക് സൂപ്പര്‍താരം മഹേഷ്‌ ബാബുവിന്‍റെ മകനും അഭിനയത്തിലേക്കോ? മഹേഷ്‌ ബാബു തന്നെ ഉത്തരം പറയുന്നു