Movie prime

പതിനാലാം വയസ്സിൽ ബിരുദമെടുത്ത ആദ്യ ഇന്ത്യക്കാരനായി ഹൈദരാബാദുകാരൻ

Agastya Jaiswal. ബിരുദ പഠനം പതിനാലാം വയസ്സിൽ പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനെന്ന അവകാശവാദവുമായി ഹൈദരാബാദുകാരനായ അഗസ്ത്യ ജയ്സ്വാൾ.ഇത്ര ചെറുപ്പത്തിലേ ബിരുദ പഠനം പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ വിദ്യാർഥിയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ പതിനാലുകാരൻ. Agastya Jaiswal. ഉസ്മാനിയ സർവകലാശാലയിൽ നിന്നാണ് ഈ കൗമാരക്കാരൻ ബിഎ മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസത്തിൽ ബിരുദം കരസ്ഥമാക്കിയത്.ഒൻപതാം വയസ്സിൽ 7.5 ജിപിഎ നേടി പത്താം ക്ലാസ് പാസായ തെലങ്കാനയിലെ ആദ്യത്തെ വിദ്യാർഥി കൂടിയാണ് ജയ്സ്വാൾ. “14 വയസ്സിൽ ബിഎ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ More
 
പതിനാലാം വയസ്സിൽ ബിരുദമെടുത്ത ആദ്യ ഇന്ത്യക്കാരനായി ഹൈദരാബാദുകാരൻ

Agastya Jaiswal.
ബിരുദ പഠനം പതിനാലാം വയസ്സിൽ പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനെന്ന അവകാശവാദവുമായി ഹൈദരാബാദുകാരനായ അഗസ്ത്യ ജയ്‌സ്വാൾ.ഇത്ര ചെറുപ്പത്തിലേ ബിരുദ പഠനം പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ വിദ്യാർഥിയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ പതിനാലുകാരൻ. Agastya Jaiswal.

ഉസ്മാനിയ സർവകലാശാലയിൽ നിന്നാണ് ഈ കൗമാരക്കാരൻ ബിഎ മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസത്തിൽ ബിരുദം കരസ്ഥമാക്കിയത്.ഒൻപതാം വയസ്സിൽ 7.5 ജിപിഎ നേടി പത്താം ക്ലാസ് പാസായ തെലങ്കാനയിലെ ആദ്യത്തെ വിദ്യാർഥി കൂടിയാണ് ജയ്സ്വാൾ.

“14 വയസ്സിൽ ബി‌എ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ആൺകുട്ടിയായി ഞാൻ മാറി. 11 വയസ്സുള്ളപ്പോൾ, തെലങ്കാനയിൽ നിന്ന് 63 ശതമാനം മാർക്കോടെ
ഇന്റർമീഡിയറ്റ് പരീക്ഷ വിജയിച്ച ആദ്യത്തെ ആൺകുട്ടി കൂടിയാണ് ഞാൻ,” അഗസ്ത്യ പറഞ്ഞു.ദേശീയ തലത്തിൽ അറിയപ്പെടുന്ന ടേബിൾ ടെന്നീസ് കളിക്കാരൻ കൂടിയാണ് ഈ വിദ്യാർഥി.

മാതാപിതാക്കളാണ് തന്റെ അധ്യാപകരെന്നും അവരുടെ പിന്തുണയോടെ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് താനെന്നും അഗസ്ത്യ അഭിപ്രായപ്പെട്ടു. എ മുതൽ സെഡ് വരെയുള്ള അക്ഷരമാല 1.72 സെക്കൻഡിനുള്ളിൽ ടൈപ്പുചെയ്യാനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് അഗസ്ത്യ അവകാശപ്പെട്ടു. 100 വരെയുള്ള ഗുണന പട്ടിക മന:പാഠമാണ്. രണ്ട് കൈകൊണ്ടും എഴുതാനുള്ള കഴിവുമുണ്ട്. ഒരു അന്താരാഷ്ട്ര മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് ഈ കൗമാരക്കാരൻ. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന അഗസ്ത്യക്ക് എംബിബിഎസ് പഠനം നടത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.

ഓരോ കുട്ടിക്കും അവരവരുടേതായ പ്രത്യേക കഴിവുകൾ ജന്മസിദ്ധമായി തന്നെ ലഭിക്കുന്നുണ്ടെന്ന് അഗസ്ത്യയുടെ പിതാവ് അശ്വിനി കുമാർ ജയ്‌സ്വാൾ പറഞ്ഞു. അതിനാൽ കുട്ടികളുടെ കാര്യത്തിൽമാതാപിതാക്കൾ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. ഓരോ കുട്ടിക്കും ചരിത്രം സൃഷ്ടിക്കാൻ കഴിയും.

അഗസ്ത്യയോട് എല്ലായ്‌പ്പോഴും വിഷയങ്ങൾ ശരിയായ വിധത്തിൽ മനസിലാക്കി പഠിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിരുന്നതായി അമ്മ ഭാഗ്യലക്ഷ്മി പറഞ്ഞു.അവൻ എപ്പോഴും തങ്ങളോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിനുള്ള പ്രായോഗികമായ ഉത്തരങ്ങളും നൽകിയിരുന്നു.