Movie prime

രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് യാത്രയില്‍ സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ

Dubai രാജ്യത്തെ ഏഴ് ലബോറട്ടറികളില് നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള് ദുബായ് സിവില് ഏവിയേഷന് അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര് ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എയര് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.Dubai ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ ഫലം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മാസം എയര് ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോള് മൂന്ന് എണ്ണം കൂടി ഉള്പ്പെടുത്തിയിരിക്കുന്നത്. കേരളത്തില് നിന്ന് രണ്ട് ലാബുകള് പട്ടികയില് ഉണ്ട്. കേരളത്തിലെ മൈക്രോ ഹെല്ത്ത് ലാബ്, എഎആര്എ ക്ലിനിക്കല് ലബോറട്ടറീസ്, ജയ്പൂരിലെ More
 
രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് യാത്രയില്‍ സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ

Dubai

രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.Dubai

ഇന്ത്യയിലെ നാല് ലബോറട്ടറികളിലെ ഫലം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മാസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് രണ്ട് ലാബുകള്‍ പട്ടികയില്‍ ഉണ്ട്.

കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, ജയ്പൂരിലെ സൂര്യം ലാബ്, , ഡല്‍ഹിയിലെ ഡോ. പി ഭസിന്‍ പാത്‌ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍, അസ ഡയഗണോസ്റ്റിക് സെന്റര്‍, 360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്, ഉള്‍പ്പടെയുള്ള ഏഴ് ലാബുകളാണ് പട്ടികയില്‍ ഉള്ളത്.

കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവം പുറത്തുവന്നതിനെ തുടര്‍ന്നാണ് മൈക്രോ ഹെല്‍ത്ത് ലാബിന്‍റെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കേണ്ടന്ന് തീരുമാനിച്ചത്. കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലാബിന്റെ കീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി അർമ ലാബ് 2000 ഓളം പേർക്ക് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന് വളാഞ്ചേരി പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അർമലാബ് ഉടമയുടെ മകനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.