Movie prime

കോവിഡ്-19 രോഗികള്‍ക്കായി വെന്‍റ്റിലേറ്ററുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും മുഴുവന്‍ ചെലവുകളും വഹിച്ച് അജയ് ദേവ്ഗണ്‍

മുംബൈയില് പുതുതായി തുടങ്ങിയ 200 ബെഡുള്ള കോവിഡ് ആശുപത്രിയിലെ വെന്റ്റിലേറ്ററുകളുടെയും ഓക്സിജന് സിലിണ്ടറുകളുടെയും മുഴുവന് ചെലവുകളും ഏറ്റെടുത്ത് നടന് അജയ് ദേവ്ഗണ്. തന്റെ നിര്മ്മാണ കമ്പനിയായ അജയ് ദേവ്ഗണ് ഫിലംസ് ഫൌണ്ടേഷന്(എ.എഫ്.എഫ്) വഴിയാണ് അദ്ദേഹം ഈ ആവശ്യത്തിനുള്ള തുക സംഭാവനയായി നല്കിയത്. മഹാരാഷ്ട്ര നേച്ചര് പാര്ക്ക് നിര്മിക്കാന് സര്ക്കാര് ഉദ്ദേശിച്ചിരുന്ന 4,000 ചതുരശ്ര മീറ്റര് സ്ഥലത്താണ് ഈ ആശുപത്രി നിര്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ ജോലികള് ആരംഭിച്ചപ്പോള് തന്നെ അജയ് ദേവ്ഗണ് സഹായ വാഗ്ദാനവുമായി അധികാരികളെ സമീപിച്ചിരുന്നു എന്ന് അസിസ്റ്റന്റ് More
 
കോവിഡ്-19 രോഗികള്‍ക്കായി വെന്‍റ്റിലേറ്ററുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും മുഴുവന്‍ ചെലവുകളും വഹിച്ച് അജയ് ദേവ്ഗണ്‍

മുംബൈയില്‍ പുതുതായി തുടങ്ങിയ 200 ബെഡുള്ള കോവിഡ് ആശുപത്രിയിലെ വെന്‍റ്റിലേറ്ററുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും മുഴുവന്‍ ചെലവുകളും ഏറ്റെടുത്ത് നടന്‍ അജയ് ദേവ്ഗണ്‍. തന്‍റെ നിര്‍മ്മാണ കമ്പനിയായ അജയ് ദേവ്ഗണ്‍ ഫിലംസ് ഫൌണ്ടേഷന്‍(എ.എഫ്.എഫ്) വഴിയാണ് അദ്ദേഹം ഈ ആവശ്യത്തിനുള്ള തുക സംഭാവനയായി നല്‍കിയത്. മഹാരാഷ്ട്ര നേച്ചര്‍ പാര്‍ക്ക്‌ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്ന 4,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഈ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.

ആശുപത്രിയുടെ ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ അജയ് ദേവ്ഗണ്‍ സഹായ വാഗ്ദാനവുമായി അധികാരികളെ സമീപിച്ചിരുന്നു എന്ന് അസിസ്റ്റന്റ്‌ മുന്‍സിപ്പല്‍ കമ്മിഷണര്‍ കിരണ്‍ ദിഖാക്കര്‍ പറഞ്ഞു. ആശുപത്രിയിലെ 200 ബെഡിലേക്ക് ഓക്സിജന്‍ സിലിണ്ടറുകളും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകളും വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അതിന്‍റെ ചെലവ് അദ്ദേഹം വഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

ഇത് കൂടാതെ ധാരാവിയിലെ 700 കുടുംബങ്ങള്‍ക്ക് അജയ് ദേവ്ഗണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ കിറ്റ്‌ വിതരണം ചെയ്തിരുന്നു. ധാരാവിയിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.