Movie prime

കോവിഡ് കാലത്ത് തുടങ്ങി, ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ലോകത്തെ ആദ്യചിത്രമായി അക്ഷയ് കുമാറിന്റെ ‘ബെൽ ബോട്ടം’

Bell Bottom കോവിഡ് കാലത്ത് ഷൂട്ടിങ്ങ് തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്ത ലോകത്തെ ആദ്യത്തെ ചിത്രമായി അക്ഷയ് കുമാറിൻ്റെ ‘ബെൽബോട്ടം’. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് 2020 ആഗസ്റ്റ് 20-നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. Bell Bottom ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അക്ഷയ് കുമാർ തന്നെ പുറത്തുവിട്ടു. കോവിഡ് കാലത്തും തങ്ങളുടെ സംരംഭത്തോട് ആത്മാർഥമായി More
 
കോവിഡ് കാലത്ത് തുടങ്ങി, ഷൂട്ടിങ്ങ് പൂർത്തിയാക്കിയ ലോകത്തെ ആദ്യചിത്രമായി അക്ഷയ് കുമാറിന്റെ ‘ബെൽ ബോട്ടം’

Bell Bottom

കോവിഡ് കാലത്ത് ഷൂട്ടിങ്ങ് തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്ത ലോകത്തെ ആദ്യത്തെ ചിത്രമായി അക്ഷയ് കുമാറിൻ്റെ ‘ബെൽബോട്ടം’. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ഹിന്ദി ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം വാണി കപൂർ, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ആരംഭിച്ചത് 2020 ആഗസ്റ്റ് 20-നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. Bell Bottom

ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അക്ഷയ് കുമാർ തന്നെ പുറത്തുവിട്ടു. കോവിഡ് കാലത്തും തങ്ങളുടെ സംരംഭത്തോട് ആത്മാർഥമായി സഹകരിച്ച മുഴുവൻ ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒരു അടിമുടി ത്രില്ലിങ്ങ് അനുഭവം ആശംസിച്ചു കൊണ്ടുള്ള അടിക്കുറിപ്പും പോസ്റ്ററിനൊപ്പം അക്ഷയ് നൽകിയിട്ടുണ്ട്. ഒറ്റയ്ക്ക് നിൽക്കുമ്പോൾ വളരെ കുറച്ച് മാത്രമേ ചെയ്യാൻ കഴിയൂ എന്നും ഒന്നിച്ചു നിന്നാൽ വളരെയധികം ചെയ്യാൻ കഴിയുമെന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഒരു ടീം വർക്കാണ് ബെൽബോട്ടം. വെല്ലുവിളികളെ മറികടന്ന് ചിത്രീകരണം സാധ്യമാക്കിയ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും കൃതജ്ഞത അർപ്പിക്കുന്നു.

സ്കോട്ട്ലൻഡിലെ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീവിതകാലത്തെ ഒരു വ്യത്യസ്തമായ അനുഭവം എന്നാണ് ഷൂട്ടിങ്ങിനെപ്പറ്റി സംവിധായകൻ രഞ്ജിത് എം തിവാരിയുടെ സോഷ്യൽ മീഡിയയിലെ കുറിപ്പ്.

അസാധ്യമായതിനെയാണ് തങ്ങൾ സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത സമർപണം സാധ്യമാക്കിയ ഓരോ ക്രൂ അംഗത്തിനും നന്ദി.

കോവിഡിൻ്റെ പരിതസ്ഥിതിയിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി അത് പൂർത്തീകരിക്കുക അസാധ്യമാണെന്ന് തോന്നിയിരുന്നതായി ഇൻസ്റ്റഗ്രാമിൽ ചിത്രത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്ത ഹുമ ഖുറേഷി പറഞ്ഞു.

എന്നാൽ അത് നന്നായി ചെയ്തു എന്ന് ഈ ടീം ഉറപ്പുവരുത്തി! കിടിലൻ ടീമാണ് നിങ്ങൾ !! സേഫ്റ്റിയും സ്റ്റൈലും ഒന്നിച്ച് എന്നാണ് ലാറദത്തയുടെ ട്വീറ്റ്. ബെൽബോട്ടം ഒരു സൂപ്പർ സ്പെഷ്യൽ ചിത്രമാണെന്ന് അവർ കുറിച്ചു.

മികച്ചതും രസകരവുമായ ഷൂട്ടിങ്ങ് അനുഭവമാണ് ബെൽബോട്ടം പകർന്നു തന്നതെന്ന് വാണി കപൂർ തൻ്റെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. മഹാമാരിയുടെ വെല്ലുവിളികളെല്ലാം മറികടന്നാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഷൂട്ടിങ്ങ് വിജയകരമായി നിർവഹിച്ചതിൻ്റെ മുഴുവൻ ക്രെഡിറ്റും ടീമംഗങ്ങൾക്കാണ്. ഒരു വലിയ സംഘത്തെ ഒപ്പം നിർത്തുമ്പോഴും സുഗമമായി, സുരക്ഷിതമായി കാര്യങ്ങൾ നിർവഹിക്കാൻ അവർക്കായി.

‘ബെൽ ബോട്ടം’ ഒരു സ്പൈ ത്രില്ലറാണ്. 2021 ഏപ്രിൽ 2-ന് ചിത്രം പ്രദർശനത്തിനെത്തും.