Movie prime

ട്വിറ്റര്‍ കമന്‍റെ ബോക്സ് പൂട്ടി ആലിയ ഭട്ട്

aliya bhatt സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം വീണ്ടും ഉയർന്നുവന്നിട്ടുള്ള സ്വജനപക്ഷപാത ചർച്ചയെത്തുടർന്ന് ആലിയ ഭട്ടും മറ്റ് ‘താര പുത്രീ-പുത്രന്മാര് വലിയ രീതിയില് ഓണ്ലൈന് എതിര്പ്പ് നേരിടുന്ന അവസ്ഥയിലാണ്. സ്വജനപക്ഷപാതവും ചില സിനിമാ മാഫിയകളും സുശാന്ത് സിംഗ് രജ്പുതിനെ ഒറ്റപ്പെടുത്തി മാറ്റി നിര്ത്തിയെന്നും ഇത് മൂലമുള്ള സമ്മർദ്ദം താങ്ങാനാവതെയാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന് വിമര്ശനം തുടക്കം മുതലേ ഉയര്ന്നു വന്നിരുന്നു. മാത്രമല്ല, ഇതിന്റെ ഫലമായി ഓൺലൈന് ഇടത്തില് ആലിയ ഭട്ട്, കരണ് ജോഹര്, വരുണ് ധവാന്, സല്മാന് More
 
ട്വിറ്റര്‍ കമന്‍റെ ബോക്സ് പൂട്ടി ആലിയ ഭട്ട്

aliya bhatt

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം വീണ്ടും ഉയർന്നുവന്നിട്ടുള്ള സ്വജനപക്ഷപാത ചർച്ചയെത്തുടർന്ന് ആലിയ ഭട്ടും മറ്റ് ‘താര പുത്രീ-പുത്രന്മാര്‍ വലിയ രീതിയില്‍ ഓണ്‍ലൈന്‍ എതിര്‍പ്പ് നേരിടുന്ന അവസ്ഥയിലാണ്. സ്വജനപക്ഷപാതവും ചില സിനിമാ മാഫിയകളും സുശാന്ത് സിംഗ് രജ്പുതിനെ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തിയെന്നും ഇത് മൂലമുള്ള സമ്മർദ്ദം താങ്ങാനാവതെയാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന് വിമര്‍ശനം തുടക്കം മുതലേ ഉയര്‍ന്നു വന്നിരുന്നു. മാത്രമല്ല, ഇതിന്‍റെ ഫലമായി ഓൺ‌ലൈന്‍ ഇടത്തില്‍ ആലിയ ഭട്ട്, കരണ്‍ ജോഹര്‍, വരുണ്‍ ധവാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ വലിയ രീതിയില്‍ ട്രോളിന് ഇരയായി. ഇപ്പോള്‍ ആലിയ ഭട്ടിന് തന്‍റെ ട്വിറ്റര്‍ കമന്‍റെ ബോക്സ് പൂട്ടേണ്ടി വന്നിരിക്കുകയാണ്.

റിലീസ് ആകാനുള്ള ആലിയ ഭട്ട് ചിത്രമായ സഡക്ക് 2വിന്‍റെ പോസ്റ്റര്‍ ആലിയ ട്വിറ്ററില്‍ റിലീസ് ചെയ്തത് കമെന്‍റെ ബോക്സ് പൂട്ടിക്കൊണ്ടാണ്. കമന്റ് ബോക്സ് ഓണാക്കിയാല്‍ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമാണ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്നത്. കോഫീ വിത്ത്‌ കരണ്‍ എന്ന പരിപാടിയില്‍ സുശാന്തിനെ അപമാനിച്ചതാണ് ആലിയയ്ക്ക് വിനയായത്. സുശാന്തിന്റെ മരണശേഷം അനുശോചനം അറിയിച്ചിട്ട ട്വീറ്റില്‍ കണ്ടത് നേരിടാന്‍ പോലും പറ്റാത്ത വിധത്തിലുള്ള എതിര്‍പ്പുകളാണ്. ആലിയയുടെ ചിത്രങ്ങള്‍ ബഹിഷകരിക്കണമെന്ന് വരെ കമെന്റ് ബോക്സില്‍ ആളുകള്‍ വന്നു പറയാന്‍ തുടങ്ങിയ അവസരത്തിലാണ് ആലിയ കമെന്‍റെ ബോക്സ് പൂട്ടിയത്.

കൂടാതെ ആലിയ തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ കമന്റ് ചെയ്യുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. ട്രോളുകൾ നിലക്കാത്തതിനാല്‍ കരീന കപൂർ ഖാൻ, കരൺ ജോഹർ എന്നിവരും കമെന്‍റെ ചെയ്യുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്.