in ,

വെറും അഞ്ചുമിനിറ്റുകൊണ്ട് ശരീരത്തെ ആൽക്കലൈസ് ചെയ്യാം

അസിഡിറ്റി കുറച്ച് ശരീരത്തെ ആൽക്കലൈസ് ചെയ്യുന്നതാണ് രോഗങ്ങളെ അകറ്റി നിർത്താനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ശരീരത്തിന്റെ പി എച്ച് സന്തുലനം ശരിയായി പാലിക്കേണ്ടതും നിലനിർത്തേണ്ടതും അത്യാവശ്യമാണ്. കാരണം പി എച്ച് മൂല്യമാണ് നമ്മുടെ ശരീരത്തിലെ വിവിധ ദ്രവങ്ങളുടെ(ഫ്ലൂയിഡുകൾ) സ്വഭാവം കൂടുതലും ക്ഷാരഗുണമുള്ളതാണോ(ആൽക്കലൈൻ) അതോ അമ്ലഗുണമുള്ളതാണോ(അസിഡിക്) എന്ന് പറഞ്ഞുതരുന്നത്. ഗുരുതരമായ പല അസുഖങ്ങളും പിടിപെടുന്നതിനുള്ള കാരണങ്ങളിലൊന്ന് ഫ്ലൂയിഡുകളുടെ അമ്ല സ്വഭാവമാണ്. നേരെമറിച്ച് ക്ഷാരഗുണത്തിനാണ് മുൻതൂക്കമെങ്കിൽ മാരകമായ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വിരളമാണെന്നും പറയപ്പെടുന്നു. ഗുരുതരമായ അസുഖങ്ങൾക്ക് പുറമേ ശരീരഭാരം വർധിക്കുന്നതിനും ദന്ത- മോണ രോഗങ്ങൾക്കും മറ്റു നിരവധി രോഗങ്ങൾക്കും അസിഡിറ്റി ഇടയാക്കുന്നു. നെഗറ്റീവ് 4.5 മുതൽ പോസിറ്റീവ് 9.5 വരെയുള്ള സ്കെയിലിൽ 7 നും അതിനു മുകളിലും പി എച്ച് മൂല്യം ഉണ്ടെങ്കിൽ ശരീരം ആരോഗ്യനിലയിലാണ് എന്ന് പറയാം. 7.365 ഇൽ പി എച്ച് മൂല്യം സ്ഥിരമായി നിലനിർത്താനാണ് ശ്രമിക്കേണ്ടത്. മൃഗക്കൊഴുപ്പ്, ഗോതമ്പ്, ഗ്ളൂട്ടൻ, പാലുത്പ്പന്നങ്ങൾ, പഞ്ചസാര എന്നിവ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കളാണ്. ചായ, കാപ്പി, മദ്യം , പുകയില എന്നിവയും ഈ ഗണത്തിൽ പെടുത്താം. 80 ശതമാനം ക്ഷാരഗുണമുള്ളതും 20 ശതമാനം അമ്ലഗുണമുള്ളതുമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം.

പഴങ്ങൾ, പച്ചക്കറികൾ, നട്സ്, വിത്തുകൾ, നാരങ്ങ തുടങ്ങിയവ ക്ഷാരഗുണമുള്ളവ ആയതിനാൽ അവ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുന്നത് നല്ലതാണ്. തിരക്ക് പിടിച്ച ജീവിത ശൈലി മൂലം പ്രൊസസ്ഡ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. പഞ്ചസാരയുടെ അമിതോപയോഗം അസിഡിറ്റി വർധിപ്പിക്കുന്നു.

നമ്മുടെ ശ്വസനപ്രക്രിയയ്ക്ക് ക്ഷാര- അമ്ല ഗുണങ്ങളെ നിർണയിക്കുന്നതിൽ കാര്യമായ പങ്കുള്ളതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദീർഘമായി, ആഴത്തിൽ ശ്വാസോച്ഛാസം ചെയ്യുന്നത് ശരീരത്തിന്റെ ക്ഷാര ഗുണം കൂട്ടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മന്ദഗതിയിലുള്ള ശ്വാസോച്ഛാസം രക്തത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. അത് അസിഡിറ്റി വർധിക്കുന്നതിന് കാരണമാകും. ആഴം കുറഞ്ഞ ശ്വാസോച്ഛാസം കൂടുതൽ കോർട്ടിസോൾ (സ്‌ട്രെസ്) ഹോർമോണുകൾ ഉത്പാദിപ്പിക്കാനിടയാക്കും. തത്ഫലമായി രക്തത്തിലെ വിഷാംശം ഉയരുകയും അസിഡിറ്റി കൂടുകയും ചെയ്യുന്നു. നാലോ അഞ്ചോ തവണ ദീർഘമായി ശ്വാസം എടുക്കുകയും പുറത്തുവിടുകയും ചെയ്യുമ്പോൾ ശരീരത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറയുകയും ഓക്സിജന്റെ അളവ് കൂടുകയും ചെയ്യുന്നു. ഓക്‌സിജൻ ധാരാളമെത്തുന്നതോടെ ശരീരം ശുദ്ധീകരിക്കുന്നു.

ലഘുവായ ഒരു വ്യായാമമുറ

ഒരു കൈ നെഞ്ചിലും മറുകൈ വയറിലും വെയ്ക്കുക. നാലുസെക്കൻഡ് ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. തുടർന്ന് നാലുസെക്കൻഡ് നേരം ശ്വാസം ഉള്ളിൽ തന്നെ പിടിച്ചു നിർത്തുക. പിന്നീട് ആറു സെക്കൻഡ് നേരമെടുത്ത് ശ്വാസം സാവധാനത്തിൽ പുറത്തുവിടുക. ശ്വാസം എടുക്കുമ്പോൾ വയറു നിറയുകയും പുറത്തേക്കെടുക്കുമ്പോൾ ചുരുങ്ങുകയും ചെയ്യുന്ന വിധത്തിൽ വേണം ഇത് അഭ്യസിക്കേണ്ടത്. നിത്യേനെ അഞ്ചുമിനിറ്റ് നേരമെങ്കിലും ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് ശരീരത്തിന്റെ ക്ഷാരഗുണം വർധിപ്പിക്കും

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സോഫ്റ്റ് ബാങ്കിൽ നിന്ന് 250 ദശലക്ഷം ഡോളർ, ഒല യൂണികോൺ പദവിയിലേക്ക്

അഞ്ചു കോടി ഉപയോക്താക്കളുമായി ഹെലോയുടെ ഒന്നാം വാർ‍ഷികം