amazon
in

ആമസോൺ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് 6, 7 തീയതികളിൽ 

Amazon

ആമസോൺ പ്രൈം ഡേ സെയിൽ ഓഗസ്റ്റ് 6, 7 തീയതികളിൽ നടക്കും.‌ വിവിധ വിഭാഗങ്ങളിലുള്ള വൈവിധ്യമാർ‌ന്ന ഉത്പന്ന‌ങ്ങളും വമ്പിച്ച വിലക്കിഴിവുമാണ് ഇത്തവണത്തെ പ്രൈം ഡേയുടെ പ്രത്യേകത. കോവിഡ് കാലം കണക്കിലെടുത്ത് വ്യത്യസ്ത വിഭാഗങ്ങളിൽ ആകർഷകമായ ഓഫറുകളും വമ്പൻ ഡീലുകളും ഉൾപെടുത്തിയിട്ടുണ്ട്. 70 ശതമാനം വരെ കിഴിവുകളാണ് പ്രൈം ഡേയിൽ ഓഫർ ചെയ്യുന്നത്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 20 ശതമാനം കാഷ് ബാക്കുമുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് വൻ വിലക്കിഴിവാണ് ലഭിക്കുക. Amazon

എല്ലാ അലക്സാ ഉപകരണങ്ങൾക്കും 50 ശതമാനംവരെ കിഴിവ് ഓഫർ ചെയ്യുന്നുണ്ട്.  കോവിഡാനന്തര കാലഘട്ടത്തിലേക്ക് ലോകം ചുവടുവെയ്ക്കുമ്പോൾ ചെറുകിട, ഇടത്തരം  ബിസിനസ്സ് ഉത്പന്നങ്ങൾക്കായി പുതിയ വിഭാഗം തന്നെ ആരംഭിക്കുന്നുണ്ട്.

ബ്രാൻഡഡ് വസ്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളും  ഉൾക്കൊള്ളുന്നതാണ് പ്രൈം ഡേ വിൽപ്പന.  

ഹെൽത്ത്, പേഴ്സണൽ കെയർ

മാസ്കുകൾ, സാനിറ്റൈസറുകൾ, ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ, മറ്റ് ആരോഗ്യ പരിരക്ഷാ ഉത്പന്നങ്ങൾ എന്നിവയിൽ 70% വരെ കിഴിവുകളും മറ്റ് ഓഫറുകളും ഉണ്ട്.

ബ്യൂട്ടി, സ്കിൻ കെയർ

സൗന്ദര്യ വർധക ഉത്പന്നങ്ങൾക്ക് 60% വരെ കിഴിവ് നൽകുന്നുണ്ട്. നാഷണൽ, ഇൻ്റർനാഷണൽ ബ്രാൻഡുകൾ വൻ വിലക്കിഴിവിൽ ലഭിക്കും.  

പുസ്‌തകങ്ങൾ‌ 

ലോക്ഡൗൺ കാലത്ത് വായനയ്ക്ക് കൈവന്ന വൻ സ്വീകാര്യത കണക്കിലെടുത്ത് പുസ്തക വിൽപനയ്ക്ക് വലിയ ഓഫറുകളാണ് പ്രൈം ഡേയിൽ നൽകുന്നത്. പ്രിൻ്റഡ് ബുക്കുകൾ,ഇ ബുക്കുകൾ‌, ഓഡിയോബുക്കുകൾ‌ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകർഷകമായ വിലക്കിഴിവ് നൽകുന്നുണ്ട്. 

ലഗേജ്

അവധിക്കാല ആഘോഷങ്ങൾക്കോ ബിസിനസ് ടൂറുകൾക്കോ ലെഷർ ട്രിപ്പിനോ സാധ്യതയില്ലെങ്കിലും ഭാവിയിലേക്കായി അവ പ്ലാൻ ചെയ്യൂ എന്ന സന്ദേശവുമായി ബ്രാൻ്റഡ് ലഗേജുകൾക്ക് വിലക്കിഴിവുൾപ്പെടെ ആകർഷകമായ ഓഫറുകളാണ് മുന്നോട്ടുവെയ്ക്കുന്നത്. 

വാച്ചുകൾ

ഗാഡ്‌ജെറ്റ് പ്രേമികളെയും ക്ലാസിക്, അനലോഗ് വാച്ചുകൾ തിരഞ്ഞെടുക്കുന്നവരെയും ലക്ഷ്യമിട്ട്, വിവിധ സ്റ്റൈലുകളിൽ നിന്നും ശ്രേണികളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള വമ്പിച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ വിലക്കിഴിവുമുണ്ട്.

ഓഫീസ് ഉത്പന്നങ്ങൾ‌ 

വർക്ക് ഫ്രം ഹോം മോഡിലാണെങ്കിൽ പോലും പുതിയ ആക്‌സസറികൾ ഉപയോഗിച്ച് ഡെസ്‌ക് നവീകരിക്കൂ എന്ന സന്ദേശമാണ് പ്രൈം ഡേ വിൽപന നൽകുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരവധി ഉത്പന്നങ്ങളാണ് സെയിലിൽ അണിനിരക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ugc

വിദ്യാർഥികൾ പരീക്ഷകൾക്ക് തയ്യാറെടുക്കുക, ഇനിയും മാറ്റിവെയ്ക്കുമെന്ന തോന്നൽ വേണ്ട: യുജിസി  സുപ്രീം കോടതിയിൽ

dr asad

ട്രഷറിയില്‍ നിന്ന് രണ്ടു കോടി തട്ടിയെടുക്കാന്‍ ജീവനക്കാര്‍ ധൈര്യപ്പെടുന്ന കാലമായി: ഡോ. ആസാദ്