Movie prime

തങ്ങളുടെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് അമേരിക്കൻ പൊലീസിന് ആമസോൺ മുന്നറിയിപ്പ് നല്‍കി

തങ്ങളുടെ മുഖം തിരിച്ചറിയൽ സോഫ്റ്റ് വെയറായ ‘റെക്കഗ്നിഷൻ’ (Recognition) ഉപയോഗിക്കുന്നതിൽ നിന്നും അമേരിക്കൻ പൊലീസിന് വിലക്കേർപ്പെടുത്തി ആമസോൺ (Amazon). ഒരു വർഷത്തേക്കാണ് വിലക്ക്. ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയറാണ് റെക്കഗ്നിഷൻ. കറുത്തവർഗക്കാർക്കെതിരെയാണ് ഇത് ഏറ്റവുമധികം പ്രയോഗിക്കുന്നതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രായം, ലിംഗം, വംശം, എത്നിസിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ കറുത്ത വർഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത വംശങ്ങൾക്കും എതിരെ വിവേചനപരമായാണ് ഇത് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം നേരത്തേയുള്ളതാണ്. അമേരിക്കൻ പൊലീസ് ഈ സോഫ്റ്റ് വെയർ എത്രകണ്ട് More
 
തങ്ങളുടെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് അമേരിക്കൻ പൊലീസിന് ആമസോൺ മുന്നറിയിപ്പ് നല്‍കി

തങ്ങളുടെ മുഖം തിരിച്ചറിയൽ സോഫ്റ്റ് വെയറായ ‘റെക്കഗ്നിഷൻ’ (Recognition) ഉപയോഗിക്കുന്നതിൽ നിന്നും അമേരിക്കൻ പൊലീസിന് വിലക്കേർപ്പെടുത്തി ആമസോൺ (Amazon). ഒരു വർഷത്തേക്കാണ് വിലക്ക്. ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറാണ് റെക്കഗ്നിഷൻ‌.

കറുത്തവർഗക്കാർക്കെതിരെയാണ് ഇത് ഏറ്റവുമധികം പ്രയോഗിക്കുന്നതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രായം, ലിംഗം, വംശം, എത്നിസിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ കറുത്ത വർഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത വംശങ്ങൾക്കും എതിരെ വിവേചനപരമായാണ് ഇത് ഉപയോഗിക്കുന്നത് എന്ന ആക്ഷേപം നേരത്തേയുള്ളതാണ്. 

അമേരിക്കൻ പൊലീസ് ഈ സോഫ്റ്റ് വെയർ എത്രകണ്ട് ഉപയോഗിക്കുന്നു എന്ന് വ്യക്തമല്ല. ഒറിഗോൺ,  ഫ്ലോറിഡ സ്റ്റേറ്റുകളിൽ പൊലീസ് ഇത് ഉപയോഗിക്കുന്നതായും ഒർലാൻ്റോയിൽ ഉപയോഗം നിർത്തിവെച്ചതായും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ വെളളക്കാരൻ പൊലീസ് കഴുത്തുഞെരിച്ച് കൊല്ലുന്ന വീഡിയോ പുറത്തുവന്നതോടെ വംശീയ വിവേചനത്തിന് സഹായകരമായ സാങ്കേതിക വിദ്യയ്ക്കെതിരെയും ജന രോഷം ഉയർന്നിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെൻ്റിനെ പിന്തുണച്ച് ആമസോൺ മുന്നോട്ടു വന്നപ്പോൾ,
കറുത്തവനെതിരെ പ്രയോഗിക്കാൻ അമേരിക്കൻ പൊലീസിന് ആയുധം നല്കുന്നവരെന്ന ആക്ഷേപം ശക്തമായി ഉയർന്നിരുന്നു. തുടർന്നാണ് അമേരിക്കൻ പൊലീസിന് റെക്കഗ്നിഷൻ ഉപയോഗത്തിൽ ഒരു വർഷത്തെ മൊറോട്ടോറിയം ഏർപ്പെടുത്തിയതായി കമ്പനി പ്രഖ്യാപിക്കുന്നത്.

ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയ സാങ്കേതിക ഗവേഷണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി രണ്ടുദിവസം മുമ്പ് ടെക്നോളജി ഭീമൻ ഐബിഎം പ്രഖ്യാപിച്ചിരുന്നു. ഗൂഗ്ളും സമാനമായ നിലപാട് എടുത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്നങ്ങളും സ്വകാര്യതാ ലംഘനങ്ങളും ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ വന്നതിനെത്തുടർന്നാണ് കമ്പനികൾ നിലപാട് മാറ്റുന്നത്. 

ഐ ബി എമ്മിൻ്റെയും മൈക്രോസോഫ്റ്റിൻ്റെയും ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറുകളിലെ അപാകതകളും അമേരിക്കൻ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. വെള്ളക്കാരെ അപേക്ഷിച്ച് കറുത്തവരുടെ കാര്യത്തിൽ കൂടിയ എറർ റേറ്റുകളാണ് (പിഴവ് നിരക്ക്) ഉള്ളതെന്നാണ് പ്രധാന ആരോപണം. വെള്ളക്കാരുടെ ഇമേജുകൾ അപഗ്രഥിക്കുന്നതിൽ സീറോ എറർ റേറ്റ് കാണിക്കുമ്പോൾ കറുത്തവരുടെ കാര്യത്തിൽ അത് വളരെ ഉയർന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അപകടകരവും വിവേചനപരവുമാണെന്ന ആക്ഷേപങ്ങൾ ശക്തിപ്പെടുന്നതിനിടെ പ്രമുഖ കമ്പനികളെല്ലാം ഈ രംഗത്ത് പിന്നാക്കം പോകുന്നത് ശുഭസൂചനയായി കരുതാം.