Movie prime

അമേരിക്ക വിത്ത് കേരള’ ആദ്യഘട്ടം സമാപിച്ചു

തിരുവനന്തപുരം: യുഎസ് കോൺസുലേറ്റ് ജനറൽ, ചെന്നൈയും; സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി പി പി ആർ), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ ശില്പശാല തിരുവനന്തപുരത്ത് സമാപിച്ചു. ദുരന്തനിവാരണ രംഗത്തെ അമേരിക്കയുടെയും ഇന്ത്യയുടേയും അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന നാല് മാസം നീളുന്ന ‘അമേരിക്ക വിത്ത് കേരള’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി നടത്തിയ വിവിധ ചർച്ചകളിൽ നയനിർമാതാക്കൾ, ബ്യൂറോക്രാറ്റുകൾ, സുരക്ഷ, ആരോഗ്യം, സ്വകാര്യ-പൊതുമേഖല എന്നീ More
 
അമേരിക്ക വിത്ത് കേരള’ ആദ്യഘട്ടം സമാപിച്ചു

തിരുവനന്തപുരം: യുഎസ് കോൺസുലേറ്റ് ജനറൽ, ചെന്നൈയും; സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി പി പി ആർ), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ദുരന്തനിവാരണ ശില്പശാല തിരുവനന്തപുരത്ത് സമാപിച്ചു. ദുരന്തനിവാരണ രംഗത്തെ അമേരിക്കയുടെയും ഇന്ത്യയുടേയും അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന നാല് മാസം നീളുന്ന ‘അമേരിക്ക വിത്ത് കേരള’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ശില്പശാലയുടെ ഭാഗമായി നടത്തിയ വിവിധ ചർച്ചകളിൽ നയനിർമാതാക്കൾ, ബ്യൂറോക്രാറ്റുകൾ, സുരക്ഷ, ആരോഗ്യം, സ്വകാര്യ-പൊതുമേഖല എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 40 ഓളം പേർ പങ്കെടുത്തു. കെ.എസ്.ഡി.എം.എ ,ഐ.എൽ.ഡി.എം.,ജിയോഹസാർഡ്സ് ഇന്റർനാഷനൽ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്‌ദ്ധന്‍ ‘ദുരന്തഘട്ടങ്ങളിൽ സമൂഹത്തിന്റെ പങ്ക് ‘,’ആരോഗ്യമേഖലയിലെ തയ്യാറെടുപ്പ്’, ‘ദുരിതാശ്വാസവും പുനരധിവാസവും’, ‘പ്രളയത്തിനുമുമ്പുള്ള തയ്യാറെടുപ്പ്’,’ലിംഗപരമായ ആശങ്കകൾ’, ‘അവശരായവരുടെ ആവശ്യങ്ങൾ, മനഃശാസ്ത്രപരമായ പരിചരണം’ എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ചർച്ചകളിൽ അവരുടെ അനുഭവങ്ങളും പുതിയ ആശയങ്ങളും പങ്കുവച്ചു.

വിവിധമേഖലയിൽ ബന്ധപെട്ടവരുടെ പങ്കാളിത്തത്തോടെ പ്രകൃതിദുരന്തങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധം നിർമിക്കാൻ സാധിക്കും എന്ന വിഷയത്തിൽ യു എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംയുകതമായി ചർച്ച സംഘടിപ്പിച്ചു.

റോജി എം. ജോൺ, എംഎൽഎ-അങ്കമാലി; കെ.എസ്. ശബരിനാഥൻ, എംഎൽഎ-അരുവിക്കര; കെ. മുനീർ എംഎൽഎ, കോഴിക്കോട് സൗത്ത്; വി.ടി. ബൽറാം എംഎൽഎ-തൃത്താല; ഷാഫി പറമ്പിൽ എംഎൽഎ, പാലക്കാട്; എൽദോസ് കുന്നപ്പിള്ളി, എംഎൽഎ-പെരുമ്പാവൂർ; അൻവർ സാദത്ത്, എംഎൽഎ, ആലുവ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

ടി.പി. ശ്രീനിവാസൻ, മുൻ ഇന്ത്യൻ അംബാസിഡർ ; ലോറെൻ ലവ്ലെയ്സ് , കോൺസുൽ ഫോർ പബ്ലിക് അഫയേഴ്സ് ആൻഡ് പബ്ലിക് ഡിപ്ലോമസി, കോൺസുലേറ്റ് ജനറൽ ചെന്നൈ; ഡോ ഹിമാൻഷു ഗ്രോവർ, ദുരന്തനിവാരണ വിദഗ്‌ദ്ധനും വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ബിൾട്ട് എൻവിറോണ്മെന്റ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹസാർഡ് മിറ്റിഗേഷൻ ആൻഡ് പ്ലാനിംഗ് ഉപഡയർക്ടറും; പാനൽ അംഗങ്ങളായിരുന്നു. വൈഎംസിഎ, സേവ തുടങ്ങിയ സംഘടനകളിൽനിന്നുള്ള പ്രതിനിധികളും വിഷയത്തിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ദുരന്തപ്രതിരോധത്തിൽ തദ്ദേശഭരണകൂടങ്ങളുടെയും കമ്മ്യൂണിറ്റി തലത്തിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളുടെയും പങ്കിനെക്കുറിച്ചും അതിന്റെ ആവശ്യകതെയെപ്പറ്റിയും പാനൽ ഊന്നൽ നൽകി.

പ്രളയഘട്ടത്തിൽ സംസ്ഥാന ഗവണ്മെന്റ് സാധ്യമായ എല്ലാ നടപടികളും എടുത്തുവെന്നും ദുരന്തങ്ങളും പ്രതിസന്ധികളും കൈകാര്യം ചെയ്യാനുള്ള രീതികൾ മെച്ചപ്പെടുത്തുന്നതിന് ഇനിയും സാദ്ധ്യതകൾ ഏറെയുണ്ടെന്നും ഇത്തരം ശില്പശാലകൾ നൂതനമായ ആശയങ്ങൾക്ക് വഴിയൊരുക്കുമെന്നും ദുരന്തമുഖത്ത് ജീവനുകൾ രക്ഷിക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ‘അമേരിക്ക വിത്ത് കേരള’ എന്ന സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി കെ. ടി. ജലീൽ അഭിപ്രായപ്പെട്ടു. ശില്പശാലയുടെ അടുത്തഘട്ടം കൊച്ചിയിൽ ജുലൈ 23 മുതൽ 25 വരെയും കോഴിക്കോട് ഓഗസ്റ്റ് 26 മുതൽ 28 വരെയും സംഘടിപ്പിക്കും.