Movie prime

“ചുറ്റും പിപിഇ കിറ്റുകളുടെ ഒരു നീലക്കടൽ ” – കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്ങ് സെറ്റിനെപ്പറ്റി അമിതാഭ് ബച്ചൻ ബ്ലോഗിൽ

Amitabh Bachchan “കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു… ഇത് പന്ത്രണ്ടാം സീസണാണ്…2000-ത്തിൽ ആണ് തുടക്കം…2020 ആയിരിക്കുന്നു… 20 വർഷം… അന്നത്തെ ഷൂട്ടിങ്ങ് പോലെയല്ല ഇപ്പോൾ… ആകെ മാറിയിരിക്കുന്നു… നീല നിറത്തിലുള്ള പിപിഇ കിറ്റുകളുടെ ഒരു സമുദ്രമാണ് ചുറ്റിലും… ആവശ്യത്തിനല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല…നേരത്തേ തിരിച്ചറിഞ്ഞ ആരേയും ഇപ്പോൾ തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു…ഒരു ലബോറട്ടറിക്കകത്ത് ഇരിക്കുന്നതു പോലെ…ഗൗരവ സ്വഭാവത്തിലുള്ള ഒരു ഗവേഷണം നടക്കുന്നതിൻ്റെ അന്തരീക്ഷം…” Amitabh Bachchan കോൻ ബനേഗ ക്രോർപതിയുടെ പന്ത്രണ്ടാം സീസൺ ആരംഭിച്ചതിനെപ്പറ്റി അമിതാഭ് ബച്ചൻ More
 
“ചുറ്റും പിപിഇ കിറ്റുകളുടെ ഒരു നീലക്കടൽ ” – കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്ങ് സെറ്റിനെപ്പറ്റി അമിതാഭ് ബച്ചൻ ബ്ലോഗിൽ

Amitabh Bachchan

“കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു… ഇത് പന്ത്രണ്ടാം സീസണാണ്…2000-ത്തിൽ ആണ് തുടക്കം…2020 ആയിരിക്കുന്നു… 20 വർഷം… അന്നത്തെ ഷൂട്ടിങ്ങ് പോലെയല്ല ഇപ്പോൾ… ആകെ മാറിയിരിക്കുന്നു…
നീല നിറത്തിലുള്ള പിപിഇ കിറ്റുകളുടെ ഒരു സമുദ്രമാണ് ചുറ്റിലും…
ആവശ്യത്തിനല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല…നേരത്തേ തിരിച്ചറിഞ്ഞ ആരേയും ഇപ്പോൾ തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു…ഒരു ലബോറട്ടറിക്കകത്ത് ഇരിക്കുന്നതു പോലെ…ഗൗരവ സ്വഭാവത്തിലുള്ള ഒരു ഗവേഷണം നടക്കുന്നതിൻ്റെ അന്തരീക്ഷം…” Amitabh Bachchan

കോൻ ബനേഗ ക്രോർപതിയുടെ പന്ത്രണ്ടാം സീസൺ ആരംഭിച്ചതിനെപ്പറ്റി
അമിതാഭ് ബച്ചൻ എഴുതിയ ബ്ലോഗിലെ വരികളാണ് ഉദ്ധരിച്ചത്. രസകരമായ ഈ കുറിപ്പ് കോവിഡ്-19 മാറ്റിമറിച്ച ഷൂട്ടിങ്ങ് അന്തരീക്ഷത്തെപ്പറ്റിയാണ് പറയുന്നത്.

ജോലിയുമായി ബന്ധപ്പെട്ടതല്ലാതെ സെറ്റിൽ ആരും ഒന്നും സംസാരിക്കുന്നില്ലെന്നും പിപിഇ കിറ്റുകൾ ധരിച്ച സാങ്കേതിക പ്രവർത്തകരെ കാണുമ്പോൾ ഒരു ലബോറട്ടറി പോലെ തോന്നുന്നുവെന്നുമാണ് ബച്ചൻ പറയുന്നത്. ആഴത്തിലുള്ള എന്തോ ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുന്ന തോന്നലിലാണ് എല്ലാവരും. ഷൂട്ടിങ്ങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ബിഗ് ബി പങ്കുവെച്ചിട്ടുണ്ട്.

“ചുറ്റും പിപിഇ കിറ്റുകളുടെ ഒരു നീലക്കടൽ ” – കോൻ ബനേഗ ക്രോർപതിയുടെ ഷൂട്ടിങ്ങ് സെറ്റിനെപ്പറ്റി അമിതാഭ് ബച്ചൻ ബ്ലോഗിൽ

പ്രശസ്ത ക്വിസ് ഷോ ആയ കോൻ ബനേഗ ക്രോർപതിയുടെ പന്ത്രണ്ടാം സീസണിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 77-കാരനായ ബച്ചൻ കോവിഡ് രോഗം ഭേദമായതിനു ശേഷം പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇത്. മുഴുവൻ സുരക്ഷാ മുൻകരുതലുകളും പാലിച്ച് സെറ്റിൽ എല്ലാവരും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ ഒരു വാങ്മയ ചിത്രമാണ് ബച്ചൻ ബ്ലോഗിൽ വരച്ചിടുന്നത്.

ക്വിസ് ഷോയുടെആദ്യ സീസണ് തുടക്കമിട്ടത് 2000 ജൂലൈയിലാണ്. ഷാരൂഖ് ഖാൻ ആതിഥേയത്വം വഹിച്ച സീസൺ 3 ഒഴികെ മിക്കവാറും എല്ലാ സീസണുകളിലും അവതാരകനായത് ബച്ചൻ തന്നെയാണ്.

ജൂലൈ 11-നാണ് അമിതാഭ് ബച്ചന് കോവിഡ്-19 സ്ഥിരീകരിച്ചത്. അന്നുതന്നെ നടനും മകനുമായ അഭിഷേക് ബച്ചനും വൈറസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് മരുമകളും അഭിനേത്രിയുമായ ഐശ്വര്യ റായിക്കും ചെറുമകൾ ആരാധ്യയ്ക്കും രോഗം ബാധിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ കുടുംബത്തെ ചികിത്സിച്ചിരുന്നത്. സുഖം പ്രാപിച്ച് ഓഗസ്റ്റ് 2-നാണ് ബിഗ് ബി വീട്ടിലേക്ക് മടങ്ങിയത്.