Movie prime

പാട്ട് റിഹേഴ്സലിൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചൻ, അടുത്തിരിക്കുന്നത് കുട്ടി ഹൃദിക്

Amitabh Bachchan പാട്ട് റിഹേഴ്സൽ ചെയ്യുന്ന തൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് സൂപ്പർതാരം അമിതാഭ് ബച്ചൻ. അടുത്തിരുന്ന് സാകൂതം നിരീക്ഷിക്കുന്ന കൊച്ച് പയ്യനാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. കാരണം, അത് മറ്റാരുമല്ല സാക്ഷാൽ ഹൃദിക് റോഷൻ തന്നെ!Amitabh Bachchan മിസ്റ്റർ നട് വർലാൽ എന്ന ചിത്രത്തിലാണ് ബച്ചൻ ആദ്യമായി പാടുന്നത്. മേരേ പാസ് ആവോ മേരേ ദോസ്തോം എന്നു തുടങ്ങുന്ന പാട്ട്. രാജേഷ് റോഷനായിരുന്നു ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചത്. ആ ചിത്രത്തിൽ താൻ ആദ്യമായി പാടുന്ന പാട്ടിനു More
 
പാട്ട് റിഹേഴ്സലിൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചൻ, അടുത്തിരിക്കുന്നത് കുട്ടി ഹൃദിക്

Amitabh Bachchan

പാട്ട് റിഹേഴ്സൽ ചെയ്യുന്ന തൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് സൂപ്പർതാരം അമിതാഭ് ബച്ചൻ. അടുത്തിരുന്ന് സാകൂതം നിരീക്ഷിക്കുന്ന കൊച്ച് പയ്യനാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. കാരണം, അത് മറ്റാരുമല്ല സാക്ഷാൽ ഹൃദിക് റോഷൻ തന്നെ!Amitabh Bachchan

മിസ്റ്റർ നട് വർലാൽ എന്ന ചിത്രത്തിലാണ് ബച്ചൻ ആദ്യമായി പാടുന്നത്. മേരേ പാസ് ആവോ മേരേ ദോസ്തോം എന്നു തുടങ്ങുന്ന പാട്ട്. രാജേഷ് റോഷനായിരുന്നു ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചത്. ആ ചിത്രത്തിൽ താൻ ആദ്യമായി പാടുന്ന പാട്ടിനു വേണ്ടി റിഹേഴ്സൽ നടത്തുന്ന ബച്ചനെ സാകൂതം നോക്കിയിരിക്കുന്ന ഹൃദിക് റോഷനെയാണ് ചിത്രത്തിൽ കാണുന്നത്.

പാട്ട് റിഹേഴ്സലിൻ്റെ ത്രോബാക്ക് ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചൻ, അടുത്തിരിക്കുന്നത് കുട്ടി ഹൃദിക്

തൻ്റെ ആൽബത്തിൽ നിന്നുള്ള പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രമാണ് സീനിയർ ബച്ചൻ പങ്കുവെച്ചത്. താൻ ആദ്യമായി പ്ലേബാക്ക് സിങ്ങറായ ചിത്രമായിരുന്നു മിസ്റ്റർ നട് വർലാൽ എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്. കുറിപ്പിൽ കുട്ടിയായ ഹൃദിക്കിനെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 1979-ലാണ് ചിത്രം പുറത്തിറങ്ങിയത്. രാകേഷ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. രേഖ, അംജദ് ഖാൻ, അജിത് ഖാൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടു.

ഹൃദിക് റോഷനും അമിതാഭ് ബച്ചനും ഇതേവരെ രണ്ട് ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. കഭി ഖുശി കഭി ഖം, ലക്ഷ്യ എന്നിവയാണ് ചിത്രങ്ങൾ. 2001 ഡിസംബറിൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഖമ്മിൽ ഹൃദിക്കിൻ്റെ പിതാവിൻ്റെ വേഷത്തിലാണ് ബിഗ് ബി അഭിനയിച്ചത്. കരൺ ജോഹറായിരുന്നു ചിത്രത്തിൻ്റെ സംവിധാനം. ഷാരൂഖ് ഖാൻ, കാജോൾ, കരീന കപൂർ, ജയ ബച്ചൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. 2004 ജൂണിൽ പുറത്തിറങ്ങിയ ലക്ഷ്യയിൽ ഹൃദിക്കിൻ്റെ സീനിയർ ആർമി ഓഫീസറായാണ് ബച്ചൻ അഭിനയിച്ചത്. ഫർഹാൻ അക്തർ ആയിരുന്നു സംവിധായകൻ. പ്രീതി സിൻ്റ, ഓം പുരി, സുശാന്ത് സിങ്ങ്, ശരത് കപൂർ തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തി.

തൻ്റെ തന്നെ കുട്ടിക്കാല ചിത്രവും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ചുവെച്ച ഒരു കൊളാഷും ബച്ചൻ നേരത്തേ പങ്കുവെച്ചിരുന്നു. രണ്ടിലും താൻ ധരിച്ചിട്ടുള്ള തൊപ്പികളുടെ സമാനത ചൂണ്ടിക്കാട്ടി രസകരമായ ഒരു കുറിപ്പും ബിഗ് ബി ഷെയർ ചെയ്തിരുന്നു. രണ്ടും ഒരാളാണെന്നും രണ്ടിലും ക്യാപ്പുകളുടെ സ്റ്റൈൽ ഒരേ പോലെയാണെന്നും എന്നാൽ അത് വെച്ചിരിക്കുന്ന രണ്ടാമത്തെ ആളിന് 78 വയസ്സും കണ്ണടയും താടിയും മീശയും കൂടുതലുണ്ട് എന്നുമാണ് കുറിപ്പിൽ ബച്ചൻ പറയുന്നത്.