Movie prime

കേന്ദ്ര സർക്കാർ വേട്ടയാടുന്നതായി ആരോപണം; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

Amnesty International നരേന്ദ്ര മോദി സർക്കാർ നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഈ മാസം ആദ്യം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് ആംനസ്റ്റിക്ക് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരെ വിട്ടയക്കേണ്ടി വന്നിരുന്നു.Amnesty International സർക്കാരിന് എതിരെയുള്ള പ്രതികൂല റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ ആംനസ്റ്റിക്ക് എതിരെ തിരിഞ്ഞത്. അതേസമയം, വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ്) ലംഘിച്ച് ആംനസ്റ്റി അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും എഫ്സിആർഎ നിയമപ്രകാരം സംഘടന രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് സർക്കാർ More
 
കേന്ദ്ര സർക്കാർ വേട്ടയാടുന്നതായി ആരോപണം; ആംനസ്റ്റി ഇൻ്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

Amnesty International

നരേന്ദ്ര മോദി സർക്കാർ നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഈ മാസം ആദ്യം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് ആംനസ്റ്റിക്ക് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരെ വിട്ടയക്കേണ്ടി വന്നിരുന്നു.Amnesty International

സർക്കാരിന് എതിരെയുള്ള പ്രതികൂല റിപ്പോർട്ടുകളെ തുടർന്നാണ് സർക്കാർ ആംനസ്റ്റിക്ക് എതിരെ തിരിഞ്ഞത്. അതേസമയം, വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ്) ലംഘിച്ച് ആംനസ്റ്റി അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും
എഫ്സിആർഎ നിയമപ്രകാരം സംഘടന രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് സർക്കാർ പറയുന്നത്.

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ച സർക്കാർ നടപടി സെപ്റ്റംബർ 10-നാണ് അറിയുന്നതെന്നും അതോടെ രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായെന്നും ആംനസ്റ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ ജീവനക്കാരെ മുഴുവൻ വിട്ടയയ്ക്കാനും പ്രചാരണവും ഗവേഷണ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും തീരുമാനിച്ചു.

അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ ആരോപണങ്ങളെച്ചൊല്ലി കേന്ദ്രസർക്കാർ മനുഷ്യാവകാശ സംഘടനകളെ നിരന്തരമായി വേട്ടയാടുകയാണെന്ന് സംഘടന ആരോപിച്ചു. ഏറ്റവും പുതിയ സംഭവമാണിത്. എല്ലാ ദേശീയ, അന്തർദേശീയ നിയമങ്ങളും പാലിച്ചുകൊണ്ടാണ് ആംനസ്റ്റി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.

സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ആംനസ്റ്റിക്കെതിരെ സർക്കാർ തിരിഞ്ഞിരിക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നതിനുശേഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിലും കേന്ദ്ര സർക്കാരിനെതിരായ റിപ്പോർട്ടുകളാണ് ആംനസ്റ്റി പുറത്തുവിട്ടത്. സമീപകാല റിപ്പോർട്ടുകളിലെല്ലാം സംഘടന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ആംനസ്റ്റിക്കെതിരെ തുടർച്ചയായ അടിച്ചമർത്തൽ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ കുറ്റപ്പെടുത്തി.ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ച സർക്കാർ നടപടി ആകസ്മികമല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണ്. സർക്കാർ നടപടികളിൽ സുതാര്യത വേണമെന്ന ആവശ്യമാണ് ആംനസ്റ്റി ഉയർത്തുന്നത്. അടുത്തിടെ നടന്ന ഡൽഹി കലാപത്തിലും ജമ്മു കശ്മീരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലും, ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനുമുള്ള ഉത്തരവാദിത്തം കൈയൊഴിയാനാവില്ല. അത് പുറത്തു കൊണ്ടുവരിക മാത്രമാണ് സംഘടന ചെയ്തത്. അനീതിക്കെതിരെ ശബ്ദമുയർത്തുമ്പോൾ അടിച്ചമർത്താനാണ് നോക്കുന്നത്. ഏറ്റവും പുതിയ സർക്കാർ നടപടി വിയോജിപ്പുകൾ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

എന്നാൽ വേട്ടയാടൽ ആരോപണം സർക്കാർ നിഷേധിച്ചു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ ആംനസ്റ്റി ക്രമക്കേട് നടത്തിയെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷിച്ചുവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, എഫ്ഡിഐ(ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ്) റൂട്ടിലൂടെയാണ് സംഘടന പണം സ്വീകരിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളെ സംബന്ധിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ പണം സ്വീകരിക്കൽ അനുവദനീയമല്ല.

2011-12 ൽ ആംനസ്റ്റി യുകെയിൽ നിന്ന് 1.69 കോടി രൂപ സ്വീകരിക്കാൻ ആംനസ്റ്റി ഇന്ത്യയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ 2013 മുതൽ അത്തരം അനുമതി നിഷേധിച്ചതായി മന്ത്രാലയം പറയുന്നു.

2018-ൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സംഘടനയുടെ പ്രവർത്തനങ്ങൾക്കെതിരെ തിരിയുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ആംനസ്റ്റി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാൽ അക്കൗണ്ടുകൾ മരവിപ്പിച്ച നിലയിൽ തുടർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആംനസ്റ്റി ഇന്റർനാഷണൽ യുകെ 10 കോടി രൂപ ആംനസ്റ്റി ഇന്ത്യക്ക് എഫ്ഡിഐ രൂപത്തിൽ കൈമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം സിബിഐ കേസെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്ന് 26 കോടി രൂപ ആംനസ്റ്റി ഇന്ത്യ കൈപ്പറ്റിയതായും പ്രസ്തുത ഫണ്ട് എഫ്‌സി‌ആർ‌എ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യയിൽ ചെലവഴിച്ചതായും പരാതിയിൽ പറയുന്നു.