അരലക്ഷം പേർക്ക് ജോലി നൽകുമെന്ന് ആമസോൺ ഇന്ത്യ

അമ്പതിനായിരം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആമസോൺ ഇന്ത്യ. അരലക്ഷത്തോളം താത്കാലിക ജോലികളാണ് രാജ്യത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആമസോൺ ഡെലിവറി ശൃംഖലയിലെ പിക്, പാക്, ഷിപ്പ്, ഡെലിവർ മേഖലകളിലെ തൊഴിൽ അവസരങ്ങളാണ് വർധിപ്പിക്കുന്നത്. രാജ്യത്ത് ഓൺലൈൻ ഷോപ്പിങ്ങ് വർധിക്കുകയാണെന്ന് കമ്പനിയുടെ പുതിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സീസണൽ ജോലികൾ ചെയ്യാൻ കൂടുതൽ പേരെ ആവശ്യമുണ്ട്. പാർട്ട് ടൈം അടിസ്ഥാനത്തിലും ജോലി ചെയ്യാൻ ആളുകളെ അവശ്യമുണ്ട്. കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നൂറോളം പ്രക്രിയാ മാറ്റങ്ങൾ More
 

അമ്പതിനായിരം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആമസോൺ ഇന്ത്യ. അരലക്ഷത്തോളം താത്കാലിക ജോലികളാണ് രാജ്യത്ത് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആമസോൺ ഡെലിവറി ശൃംഖലയിലെ പിക്, പാക്, ഷിപ്പ്, ഡെലിവർ മേഖലകളിലെ തൊഴിൽ അവസരങ്ങളാണ് വർധിപ്പിക്കുന്നത്.

രാജ്യത്ത് ഓൺലൈൻ ഷോപ്പിങ്ങ് വർധിക്കുകയാണെന്ന് കമ്പനിയുടെ പുതിയ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സീസണൽ ജോലികൾ ചെയ്യാൻ കൂടുതൽ പേരെ ആവശ്യമുണ്ട്. പാർട്ട് ടൈം അടിസ്ഥാനത്തിലും ജോലി ചെയ്യാൻ ആളുകളെ അവശ്യമുണ്ട്.

കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നൂറോളം പ്രക്രിയാ മാറ്റങ്ങൾ (പ്രോസസ് ചെയ്ഞ്ചസ്) കമ്പനിയിൽ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് തീരുമാനം. ഫേസ് മാസ്കുകൾ നിർബന്ധമാക്കി. പനി പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. കൈ കഴുകൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നിവ സംബന്ധിച്ച അവബോധം നിരന്തരം പകർന്നു നല്കുന്നുണ്ട്.

രാജ്യത്ത് ഫുഡ് ഡെലിവറി സേവന മേഖലയിലും കമ്പനി പ്രവേശിച്ചു കഴിഞ്ഞു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി നിലവിലുളള സ്റ്റാർട്ടപ്പുകൾക്ക് വെല്ലുവിളി ആയേക്കാവുന്ന ബിസിനസിന് തുടക്കം കുറിച്ചിട്ടുള്ളത് ബെംഗളൂരുവിലാണ്.

ഇതിനിടെ, കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, ആമസോൺ പ്രൈം ഡേ സെയിൽ സെപ്റ്റംബറിലേക്ക് മാറ്റി വെച്ചതായി കമ്പനി വക്താക്കൾ അറിയിച്ചു.
2015-ൽ ആരംഭിച്ച ഓൺലൈൻ ലോകത്തെ ഈ മഹാമേള വർഷംതോറും ജൂലൈയിലാണ് നടത്തി വരുന്നത്.