ആപ്പിളിനെ കളിയാക്കി ഇൻ്റലിൻ്റെ പരസ്യ കാമ്പെയ്‌ൻ

Apple ആപ്പിളിനെയും അതിൻ്റെ എം1പവേഡ് മാക്ബുക്കിനെയും പരിഹസിച്ച് ഇന്റലിൻ്റെ പരസ്യ കാമ്പെയ്ൻ. എം1-ന്റെ പരിമിതികൾ എടുത്തു പറഞ്ഞും മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പിസിയിൽ മാത്രം ലഭ്യമാകുന്ന സവിശേഷതകൾ എടുത്തുകാണിച്ചുമാണ് ഇൻ്റൽ പരസ്യം ശ്രദ്ധ നേടുന്നത്. ഇന്റലിന്റെ ട്വിറ്റർ ഹാൻഡിലിലും മറ്റു പ്ലാറ്റ്ഫോമുകളിലുമാണ് പരസ്യ കാമ്പെയ്ൻ തുടങ്ങിവെച്ചിട്ടുള്ളത്. Apple ഒന്നിലേറെ പരസ്യങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. മാക്കിനുമേൽ വിൻഡോസിനുള്ള മേൽക്കോയ്മയാണ് ഒരു പരസ്യത്തിൽ എടുത്തു പറയുന്നത്. വിൻഡോസിന് മൾട്ടിപ്പിൾ സ്റ്റാൻഡേർഡ് യുഎസ്ബി പോർട്ടുകളും ഇജിപിയു സപ്പോർട്ടും ടച്ച് സ്ക്രീനും സ്റ്റൈലസ് പിന്തുണയുമുണ്ടെന്ന് More
 

Apple
ആപ്പിളിനെയും അതിൻ്റെ എം1പവേഡ് മാക്ബുക്കിനെയും പരിഹസിച്ച് ഇന്റലിൻ്റെ പരസ്യ കാമ്പെയ്‌ൻ. എം1-ന്റെ പരിമിതികൾ എടുത്തു പറഞ്ഞും മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പിസിയിൽ മാത്രം ലഭ്യമാകുന്ന സവിശേഷതകൾ എടുത്തുകാണിച്ചുമാണ് ഇൻ്റൽ പരസ്യം ശ്രദ്ധ നേടുന്നത്.
ഇന്റലിന്റെ ട്വിറ്റർ ഹാൻഡിലിലും മറ്റു പ്ലാറ്റ്ഫോമുകളിലുമാണ് പരസ്യ കാമ്പെയ്‌ൻ തുടങ്ങിവെച്ചിട്ടുള്ളത്. Apple

ഒന്നിലേറെ പരസ്യങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. മാക്കിനുമേൽ വിൻഡോസിനുള്ള മേൽക്കോയ്മയാണ് ഒരു പരസ്യത്തിൽ എടുത്തു പറയുന്നത്. വിൻഡോസിന് മൾട്ടിപ്പിൾ സ്റ്റാൻഡേർഡ് യുഎസ്ബി പോർട്ടുകളും ഇജിപിയു സപ്പോർട്ടും ടച്ച് സ്‌ക്രീനും സ്റ്റൈലസ് പിന്തുണയുമുണ്ടെന്ന് പരസ്യം ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്രജ്ഞർക്കും ഗെയിമിംഗിനായി ഉപയോഗിക്കുന്നവർക്കും
മാക്ക് അനുയോജ്യമല്ലെന്ന് മറ്റൊരു പരസ്യം അവകാശപ്പെടുന്നു.

കഴിഞ്ഞയാഴ്ച, പിസി വേൾഡിൽ വന്ന ഒരു റിപ്പോർട്ടിൽ ഇന്റലിന്റെ മറ്റൊരു അവകാശവാദത്തെ പറ്റി എടുത്തു പറഞ്ഞിരുന്നു. തങ്ങളുടെ പതിനൊന്നാം ജനറേഷൻ പ്രോസസ്സറുകൾക്ക് എആർ‌എം അടിസ്ഥാനമാക്കിയുള്ള എം1 ചിപ്പുകളെ അനായാസം മറികടക്കാൻ കഴിയുമെന്നാണ് അതിൽ ഇൻ്റൽ അവകാശപ്പെടുന്നത്.

ഇന്റലിൻ്റെ എക്സ് 86 ചിപ്പുകൾ ഒഴിവാക്കി മാക്കിനുവേണ്ടി സ്വന്തമായി നിർമിച്ച കസ്റ്റം ചിപ്പുകളിലേക്ക് ആപ്പിൾ മാറിയതോടെ ഇൻ്റലും ആപ്പിളും തമ്മിലുള്ള അകൽച്ച കൂടിയിട്ടുണ്ട്. എം1 പവേഡ് മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, മാക് മിനി എന്നിവ ആപ്പിൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.