ജങ്ക് ഫുഡ് പരസ്യങ്ങളിൽനിന്ന് സെലിബ്രിറ്റികൾ പിന്മാറണമെന്ന് ആരോഗ്യ പ്രവർത്തകർ

സിനിമ, ടെലിവിഷൻ, സ്പോർട്സ് മേഖലകളിലെ സെലിബ്രിറ്റികൾ നടത്തുന്ന ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾക്കെതിരെ പൊതുജനാരോഗ്യ പ്രവർത്തകർ. ന്യൂട്രീഷൻ അഡ്വക്കസി ഇൻ പബ്ലിക്ക് ഇന്ററസ്റ്റ് എന്ന സംഘടനയുടെ ഭാഗമായ പൊതുജനാരോഗ്യ മേഖലയിലെ പ്രൊഫഷനലുകളാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനന് നൽകിയത്. ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുകയാണെന്നും കത്തിൽ സൂചിപ്പിച്ച പ്രശസ്ത വ്യക്തികൾക്കെല്ലാം കത്തിന്റെ പകർപ്പ് അയയ്ക്കുകയാണെന്നും സംഘടനക്ക് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചു. സൽമാൻ ഖാൻ, രൺബീർ കപൂർ, ദീപിക പദുകോൺ, രൺവീർ സിംഗ്, വരുൺ ധവാൻ, ആലിയ More
 

സിനിമ, ടെലിവിഷൻ, സ്പോർട്സ് മേഖലകളിലെ സെലിബ്രിറ്റികൾ നടത്തുന്ന ബ്രാൻഡ് എൻഡോഴ്‌സ്മെന്റുകൾക്കെതിരെ പൊതുജനാരോഗ്യ പ്രവർത്തകർ. ന്യൂട്രീഷൻ അഡ്വക്കസി ഇൻ പബ്ലിക്ക് ഇന്ററസ്റ്റ് എന്ന സംഘടനയുടെ ഭാഗമായ പൊതുജനാരോഗ്യ മേഖലയിലെ പ്രൊഫഷനലുകളാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനന് നൽകിയത്. ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കുകയാണെന്നും കത്തിൽ സൂചിപ്പിച്ച പ്രശസ്ത വ്യക്തികൾക്കെല്ലാം കത്തിന്റെ പകർപ്പ് അയയ്ക്കുകയാണെന്നും സംഘടനക്ക് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചു.

സൽമാൻ ഖാൻ, രൺബീർ കപൂർ, ദീപിക പദുകോൺ, രൺവീർ സിംഗ്, വരുൺ ധവാൻ, ആലിയ ഭട്ട്, കപിൽ ശർമ, വിരാട് കോലി, യുവരാജ് സിംഗ് തുടങ്ങിയവരാണ് കത്തിൽ പരാമർശിക്കപ്പെടുന്ന സെലിബ്രിറ്റികൾ.
റൺബീർ കപൂർ (കൊക്ക കോള); രൺവീർ സിംഗ് (തംപ്സ്‌ അപ്പ്); ദീപിക പദുകോൺ (ഗുഡ് ഡേ ബിസ്കറ്റ്‌സ്); വരുൺ ധവാൻ (ഫ്രൂട്ടി); സൽമാൻ ഖാൻ (ആപ്പി ഫിസ്); കപിൽ ശർമ (മാഗി നൂഡിൽസ്) തുടങ്ങി സിനിമ, ഫാഷൻ, സ്പോർട്സ് രംഗത്തെ തിളക്കമുള്ള വ്യക്തിത്വങ്ങളും ജനപ്രിയരും മറ്റു സെലിബ്രിറ്റികളും ഇത്തരം പരസ്യങ്ങളുടെയും ബ്രാൻഡുകളുടെയും പ്രചാരകരാവുന്നത് അപകടകരമാണെന്ന് കത്തിൽ പറയുന്നു. കൃത്രിമ വസ്തുക്കൾ ചേർത്തതും പോഷകാംശം തീരെ കുറഞ്ഞതുമായ ജങ്ക് ഫുഡിനെ സെലിബ്രിറ്റികൾ എൻഡോഴ്‌സ് ചെയ്യുന്നത് ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ തെറ്റായി സ്വാധീനിക്കും.

ഉപ്പും പഞ്ചസാരയും അമിതമായ അളവിൽ ചേർത്തതും ഷെൽഫ് ലൈഫ് വർധിപ്പിക്കാൻ അമിത സംസ്കരണ പ്രക്രിയകൾക്കു വിധേയമാക്കിയതുമാണ് ഇത്തരം ഉല്പ്പന്നങ്ങൾ. വിവിധ തരം പാനീയങ്ങൾ, ചോക്കലേറ്റുകൾ, എനർജി ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, കോള ഉൽപ്പന്നങ്ങൾ എന്നിവയിലെല്ലാം അനുവദനീയമായ അളവിനേക്കാൾ പലമടങ്ങ് പഞ്ചസാരയും സോഡിയവും അടങ്ങിയിട്ടുണ്ട്. 300 മില്ലി ഗ്രാം കോളയിൽ മാത്രം ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ പഞ്ചസാരയുടെ 66 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. ജങ്ക് ഫുഡുകളുടെ ഉപയോഗം പ്രമേഹം, കാൻസർ, പൊണ്ണത്തടി ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇതേ വിഷയം ഉന്നയിച്ച് ഇതേ സംഘടന നടത്തിയ പ്രചാരണത്തിന്റെ ഫലമായി പെപ്സി, ഹോർലിക്സ് എന്നീ ഉല്പ്പന്നങ്ങളുടെ എൻഡോഴ്സ്മെന്റിൽ നിന്നും അമിതാഭ് ബച്ചൻ പിൻവാങ്ങിയിരുന്നു.