കര്‍ഷകര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കും മന്ത്രി: എ കെ ബാലൻ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമാകെ അടച്ചിടാന് തീരുമാനിച്ചത് പാലക്കാട് ജില്ലയിലെ നെല് കര്ഷകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യം മുൻനിറുത്തി കര്ഷകര്ക്ക് വേണ്ട അടിയന്തിര സഹായം ലഭ്യമാക്കാന് സര്ക്കാര് ഇടപെടുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. കര്ഷകര്ക്ക് വന്നിട്ടുള്ള പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ച് കര്ഷകസംഘം നേതാവ് കെ വി രാമകൃഷ്ണന് തനിക്ക് കത്ത് നല്കിയിരുന്നുവെന്നും, തുടര്ന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തുവെന്നും മന്ത്രി എ കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് ജില്ലയില് കര്ഷകരുടെ വീടുകളില് ചെന്ന് അളവും More
 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചത് പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യം മുൻനിറുത്തി കര്‍ഷകര്‍ക്ക് വേണ്ട അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു.

കര്‍ഷകര്‍ക്ക് വന്നിട്ടുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകസംഘം നേതാവ് കെ വി രാമകൃഷ്ണന്‍ തനിക്ക് കത്ത് നല്‍കിയിരുന്നുവെന്നും, തുടര്‍ന്ന് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തുവെന്നും മന്ത്രി എ കെ ബാലൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ വീടുകളില്‍ ചെന്ന് അളവും ഗുണമേന്മയും കണക്കാക്കിയാണ് നെല്ല് സംഭരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെ വീടുകളില്‍ ചെന്ന് അളവും ഗുണമേന്മയും കണക്കാക്കുന്നത് സാധ്യമായിരുന്നില്ല. ഇത് പരിഹരിക്കുന്നതിന് കര്‍ഷകരുടെ പ്രതിനിധി അവരുടെ നെല്ല് ചാക്കിലാക്കി പ്രത്യേക സ്ഥലത്ത് എത്തിക്കാനും അവിടെ വെച്ച് അളവും തൂക്കവും കണക്കാക്കി സംഭരണം സുഗമമായി നടക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ അതാത് സമയം തന്നെ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

പാലക്കാടെ പാടശേഖര സമിതികളും മറ്റ് നെല്‍കര്‍ഷകരും തമിഴ്നാട്ടില്‍ നിന്നും കൊയ്ത്തുയന്ത്രം വാടകയ്ക്കെടുത്താണ് കൃഷി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ വന്നതിന്‍റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതിനാല്‍ കൊയ്ത്തുയന്ത്രം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കും, മന്ത്രി ബാലൻ പറഞ്ഞു.