സ്മാർട് ബാങ്കിംഗ് ഓഫറുകളുമായി ഫിൻ‌കെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് മുന്നോട്ട്

അതിവേഗം വളരുന്ന ബാങ്കുകളിൽ ഒന്നായ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഒരു നിര ഉത്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട്. 2020 ജനുവരിയിൽ ശാസ്തമംഗലത്താണ് തിരുവനന്തപുരത്തെ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചത്. ദക്ഷിണേന്ത്യയിലുടനീളം 450-ഓളം ബ്രാഞ്ചുകളുണ്ട്. രാജ്യത്തുടനീളമുള്ള അണ്ടർ ബാങ്ക്ഡ് കസ്റ്റമർ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ റീറ്റെയ്ൽ ബാങ്കിംഗ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആഷിഷ് മിശ്ര അഭിപ്രായപ്പെട്ടു. “എളുപ്പമുള്ളതും തടസ്സരഹിതവും സമൂഹത്തിലെ എല്ലാ വിഭാഗം ഉപയോക്താക്കൾക്കും പ്രാപ്യവുമായ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.നിക്ഷേപങ്ങളും വായ്പകളും More
 

അതിവേഗം വളരുന്ന ബാങ്കുകളിൽ ഒന്നായ ഫിൻ‌കെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഒരു നിര ഉത്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട്. 2020 ജനുവരിയിൽ ശാസ്തമംഗലത്താണ് തിരുവനന്തപുരത്തെ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചത്. ദക്ഷിണേന്ത്യയിലുടനീളം 450-ഓളം ബ്രാഞ്ചുകളുണ്ട്.

രാജ്യത്തുടനീളമുള്ള അണ്ടർ ബാങ്ക്ഡ് കസ്റ്റമർ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ റീറ്റെയ്ൽ ബാങ്കിംഗ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആഷിഷ് മിശ്ര അഭിപ്രായപ്പെട്ടു. “എളുപ്പമുള്ളതും തടസ്സരഹിതവും സമൂഹത്തിലെ എല്ലാ വിഭാഗം ഉപയോക്താക്കൾ‌ക്കും പ്രാപ്യവുമായ ഉത്‌പന്നങ്ങളും സേവനങ്ങളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.നിക്ഷേപങ്ങളും വായ്പകളും ആകർഷകമായ നിരക്കുകളിൽ ലഭ്യമാണ്. കുറഞ്ഞ ഡോക്യുമെന്റേഷനും വാതിൽ‌പ്പടി സേവനങ്ങളും ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാണ്. ശാഖകൾ വഴിയും ഡിജിറ്റലായും സേവനങ്ങൾ ലഭ്യമാക്കി ആധുനിക ബാങ്കിങ്ങ് രീതികളിലൂടെ അർബൻ ഇന്ത്യ കസ്റ്റമേഴ്സുമായുള്ള ഇടപാടുകൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നത് ”- അദ്ദേഹം വ്യക്തമാക്കി.

ശാഖകൾ വഴിയും ഡിജിറ്റലായും സേവനങ്ങൾ ലഭ്യമാണ്. കുറഞ്ഞ ഡോക്യുമെന്റേഷനും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കുള്ള വാതിൽപ്പടി സേവനങ്ങളും സൗകര്യപ്രദമാണ്. വീട്ടിലിരുന്ന് സൗകര്യപ്രദമായി ഓപ്പൺ ചെയ്യാനും ഓപ്പറേറ്റ് ചെയ്യാനും സാധിക്കുന്ന ഡിജിറ്റൽ സേവിങ്ങ്സ് അക്കൗണ്ടാണ് ഫിൻകെയർ-101. വസ്തു ഈടിലുള്ള വായ്പകൾക്കും ഭവന വായ്പകൾക്കും സ്വർണപ്പണയ വായ്പകൾക്കുമെല്ലാം ആകർഷകമായ പലിശ നിരക്കുകളും ലളിതമായ നടപടിക്രമങ്ങളുമാണ് ഉള്ളത്. മൈക്രോ ലോണുകളാണ് മറ്റൊരു പ്രധാന ഉത്പന്നം.