ഐഫോൺ ആരാധകരുടെ ശ്രദ്ധയ്ക്ക്, ഉത്സവ സീസണിൽ 4_,999 രൂപയ്ക്ക് ഐഫോൺ 11 സ്വന്തമാക്കാം

I phone 11 രണ്ടാം ഡിജിറ്റ് വെളിപ്പെടുത്താതെ, സസ്പെൻസ് നിലനിർത്തിയാണ് വിലക്കുറവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് ഫോണിന്റെ നിലവിലുള്ള വിലയേക്കാൾ വളരെ കുറവാണ്. I phone 11 ഏതാനും ദിവസങ്ങൾക്കുളളിൽ നടക്കാനിരിക്കുന്ന ഓൺലൈനിലെ ഉത്സവകാല സെയിൽ വേളയിൽ വൻ വിലക്കുറവിൽ ഐഫോൺ 11 വിൽക്കാനൊരുങ്ങി ആപ്പിൾ. അമ്പതിനായിരത്തിൽ താഴെ വിലയിൽ ഐഫോൺ 11 സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോൺ പുറത്തിറക്കിയ ടീസറാണ് ആപ്പിൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഐഫോൺ 11-ന് 4_,999 രൂപയാണ് More
 

I phone 11

രണ്ടാം ഡിജിറ്റ് വെളിപ്പെടുത്താതെ, സസ്പെൻസ് നിലനിർത്തിയാണ് വിലക്കുറവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് ഫോണിന്റെ നിലവിലുള്ള വിലയേക്കാൾ വളരെ കുറവാണ്. I phone 11

ഏതാനും ദിവസങ്ങൾക്കുളളിൽ നടക്കാനിരിക്കുന്ന ഓൺലൈനിലെ ഉത്സവകാല സെയിൽ വേളയിൽ വൻ വിലക്കുറവിൽ ഐഫോൺ 11 വിൽക്കാനൊരുങ്ങി ആപ്പിൾ. അമ്പതിനായിരത്തിൽ താഴെ വിലയിൽ ഐഫോൺ 11 സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന് മുന്നോടിയായി ആമസോൺ പുറത്തിറക്കിയ ടീസറാണ് ആപ്പിൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്.
ഐഫോൺ 11-ന് 4_,999 രൂപയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. രണ്ടാം ഡിജിറ്റ് വെളിപ്പെടുത്താതെ, സസ്പെൻസ് നിലനിർത്തിയാണ് വിലക്കുറവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇത് ഫോണിന്റെ നിലവിലുള്ള വിലയേക്കാൾ വളരെ കുറവാണ്.

നിലവിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഐഫോൺ 11 ബേസ് വേരിയന്റിന് 66,300 രൂപയാണ് വില. സൈറ്റിൽ കാണിച്ചിട്ടുള്ള യഥാർത്ഥ വില 68,300 ആണ്. ഡിസ്കൗണ്ട് നൽകുന്നതോടെ ഐഫോണിൻ്റെ വിലയിൽ ഗണ്യമായ കുറവുണ്ടാകും. പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഗംഭീര അവസരമാണ് ഒരുങ്ങുന്നത്.

പോയവർഷത്തെ എ13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 11-ൽ ഉള്ളത്. 6.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഐ പി 68 വാട്ടർ, ഡസ്റ്റ് പ്രതിരോധവും ഫോണിനുണ്ട്. മൂന്ന് സ്റ്റോറേജ് വേരിയൻ്റിലും 4 ജിബി റാം ആണ് ഉള്ളത്. 64 ജിബി ബേസ് വേരിയന്റിന് പുറമെ 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും ഐഫോൺ 11 ലഭ്യമാണ്. ഉത്സവകാലത്ത് എല്ലാ മോഡലും വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നാണ് കരുതപ്പെടുന്നത്.

ആഗോളതലത്തിൽ ആപ്പിൾ അടുത്തയാഴ്ച തന്നെ
പുതിയ ശ്രേണിയിലുള്ള ഐഫോണുകൾ അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 13-ന് ഐഫോൺ 12 സീരീസ് ലോഞ്ച് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പ്രതീക്ഷിക്കുന്നതിലും വളരെ നേരത്തേ, അതും വളരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ 11 വിൽക്കാനുള്ള ആപ്പിളിൻ്റെ തീരുമാനം സ്മാർട്ട് ഫോൺ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ കരുതുന്നത്. അമ്പതിനായിരം രൂപയിൽ താഴ്ന്ന വില ഇപ്പോഴുള്ള മോഡലിനെ സംബന്ധിച്ച് അങ്ങേയറ്റം ആകർഷകമാണ്. ഐഫോൺ ലോയലിസ്റ്റുകളെ മാത്രമല്ല, ബ്രാൻഡ് സ്വിച്ചിങ്ങ് വഴി ഇതര ബ്രാൻഡുകൾ ഉപയോഗിക്കുന്നവരെയും ഉപയോക്താക്കളാക്കാമെന്നാണ് ആപ്പിളിൻ്റെ കണക്കുകൂട്ടൽ. ഫീച്ചറുകൾ കൂടുതലുള്ള മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കാത്തിരിക്കുന്ന ആപ്പിൾ ഉപയോക്താക്കൾക്കും നല്ലൊരു അവസരമാണ് ലഭിക്കുന്നത്.

ഒക്ടോബർ 17-നാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം നേരത്തേ, അതായത് ഒക്ടോബർ
16- ന് ആരംഭിക്കും.