ഒറ്റ ചാർജിൽ 3 ദിവസം വരെ ഉപയോഗം; ലാവ ഫ്ലിപ് വിപണിയിൽ
Lava Flip
കുറഞ്ഞ വിലയ്ക്ക് ആകര്‍ഷണീയമായ ഫീച്ചര്‍ ഫോണുമായി തദ്ദേശീയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ. ലാവ ഫ്ളിപ്പ് എന്ന പേരിട്ടിരിക്കുന്ന ഫോണിന് 1640 രൂപയാണ് വിലയിട്ടിരിക്കുന്നത്. മടക്കുവാന്‍ കഴിയുന്ന സാങ്കേതികവിദ്യയായ ഫ്ളിപ്പ് ഡിസൈനാണ് ഇതിന്റെ പ്രത്യേകത.രണ്ടു നിറത്തിലാണ് ലാവ ഫ്ളിപ്പ് കമ്പനി പുറത്തിറക്കിയത്. Lava Flip
വാണിജ്യ ഓണ്‍ലൈന്‍ സൈറ്റുകളായ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാക്കും. ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഫീച്ചറുകളാണ് ഈ ഫോണില്‍ ക്രമീകരിച്ചതെന്ന് കമ്പനി വക്താവ് തേജീന്ദര്‍ സിങ് പറഞ്ഞു.
*പ്രത്യേകതകൾ*
2.4 ഇഞ്ച് ഡിസ്പ്ലേ, പോളി കാര്‍ബണേറ്റ് ബോഡി, 32 ജിബി വരെ എക്സ്പാന്‍ഡബിള്‍ മെമ്മറി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഫോണിലുള്ളത്. രണ്ടു സിമ്മിടാന്‍ കഴിയുന്ന ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണിന് 1200 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് കരുത്ത് പകരുന്നത്.
22 ഭാഷകളിലുള്ള ഇൻകമിംഗ് ടെക്സ്റ്റുകളെ പിന്തുണയ്ക്കുന്നതിന് ഈ ഫോൺ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിൽ ടൈപ്പ് ചെയ്യാനും ഈ ഫോണിൽ സാധിക്കും.കൂടാതെ വാറന്റിക്ക് പുറമെ 1 വർഷത്തെ പ്രത്യേക റീപ്ലേസ്മെന്റ് വാഗ്ദാനവും കമ്പനി നൽകുന്നുണ്ട്.