മദ്യത്തിന് 70% വില കൂട്ടി ഡൽഹി

മദ്യത്തിന് 70% ‘പ്രത്യേക കൊറോണ ചാർജ് ‘ ഏർപ്പെടുത്തി ഡൽഹി സർക്കാർ. പരമാവധി വില്പന വിലയേക്കാൾ 70% അധിക ചാർജ് കൂടി നല്കിയാലേ രാജ്യ തലസ്ഥാനത്ത് ഇന്നു മുതൽ മദ്യം കിട്ടൂ. എംആർപി 500 രൂപയുള്ള മദ്യത്തിന് 350 രൂപ അധികം ചേർത്ത് 850 രൂപ നല്കേണ്ടി വരും. നാല്പത് ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷം കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് ഇന്നലെ മുതൽ മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സർക്കാർ-സ്വകാര്യ മേഖലകളിലായി 850 ഓളം More
 

മദ്യത്തിന് 70% ‘പ്രത്യേക കൊറോണ ചാർജ് ‘ ഏർപ്പെടുത്തി ഡൽഹി സർക്കാർ. പരമാവധി വില്പന വിലയേക്കാൾ 70% അധിക ചാർജ് കൂടി നല്കിയാലേ രാജ്യ തലസ്ഥാനത്ത് ഇന്നു മുതൽ മദ്യം കിട്ടൂ. എംആർപി 500 രൂപയുള്ള മദ്യത്തിന് 350 രൂപ അധികം ചേർത്ത് 850 രൂപ നല്‌കേണ്ടി വരും.

നാല്പത് ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷം കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് ഇന്നലെ മുതൽ മദ്യവില്പന ശാലകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സർക്കാർ-സ്വകാര്യ മേഖലകളിലായി 850 ഓളം മദ്യവില്പന ശാലകൾ ഡൽഹി നഗരത്തിലുണ്ട്. അതിൽ 150 ഓളം വരുന്ന സർക്കാർ മദ്യഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.

ഇന്നലെ അതിരാവിലെ മുതൽ മദ്യവില്പന ശാലകൾക്കു മുന്നിൽ പടുകൂറ്റൻ ക്യൂ രൂപപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കാതെ മദ്യം വാങ്ങാൻ ഉന്തും തള്ളുമായതോടെ ഔട്ട് ലെറ്റുകൾ പലതും അടച്ചിടേണ്ടി വന്നു. അനിയന്ത്രിതമായ തിരക്ക് മൂലം പൊലീസിന് പലയിടത്തും ബലം പ്രയോഗിക്കേണ്ടിവന്നു. നിരവധി ഇടങ്ങളിൽ ലാത്തിച്ചാർജുണ്ടായി.

കേന്ദ്രസർക്കാർ അനുമതി വരുന്നതോടെ കേരളത്തിലും ബീവറേജസ് ഔട്ട് ലെറ്റുകൾ തുറന്നു പ്രവർത്തിക്കാൻ നേരത്തേ തീരുമാനിച്ചതാണ്. അനിയന്ത്രിതമായ തിരക്കുണ്ടാകും എന്ന വിലയിരുത്തലിനെ തുടർന്ന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്തി, വ്യാഴാഴ്ചയോടെ മദ്യവില്പന ശാലകൾ തുറന്നു പ്രവർത്തിക്കാൻ സാധ്യതയുണ്ട്.