സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാന്‍ തുറമുഖങ്ങള്‍ വികസിപ്പിക്കണം

സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രവര്ത്തന രഹിതമായ 13 തുറമുഖങ്ങള് എത്രയും പെട്ടെന്ന് സജീവമാക്കേണ്ടത് അത്യാവശ്യമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. 590 കിലോമീറ്റര് കടല്തീരമുള്ള കേരളത്തില് 90 വര്ഷം പഴക്കമുള്ള കൊച്ചി തുറമുഖമല്ലാതെ നാലു തുറമുഖങ്ങള് മാത്രമാണുള്ളതെന്നും കടല് വഴിയുള്ള വ്യാപാരത്തിന്റെ പ്രത്യേകതകള് കണക്കിലെടുത്ത് മറ്റു 13 തുറമുഖങ്ങളുടെ ഇപ്പോഴത്തെ വികസനപ്രവര്ത്തനങ്ങള് ഊര്ജിതപ്പെടുത്താന് നിക്ഷേപം വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള കൂറ്റന് കപ്പലുകള് അടുക്കുന്നതിന് അനുയോജ്യമായ വലിയ തുറമുഖങ്ങള് കേരളത്തിനു വേണമെന്നും അദ്ദേഹം More
 

സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രവര്‍ത്തന രഹിതമായ 13 തുറമുഖങ്ങള്‍ എത്രയും പെട്ടെന്ന് സജീവമാക്കേണ്ടത് അത്യാവശ്യമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.

590 കിലോമീറ്റര്‍ കടല്‍തീരമുള്ള കേരളത്തില്‍ 90 വര്‍ഷം പഴക്കമുള്ള കൊച്ചി തുറമുഖമല്ലാതെ നാലു തുറമുഖങ്ങള്‍ മാത്രമാണുള്ളതെന്നും കടല്‍ വഴിയുള്ള വ്യാപാരത്തിന്‍റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് മറ്റു 13 തുറമുഖങ്ങളുടെ ഇപ്പോഴത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ നിക്ഷേപം വേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള കൂറ്റന്‍ കപ്പലുകള്‍ അടുക്കുന്നതിന് അനുയോജ്യമായ വലിയ തുറമുഖങ്ങള്‍ കേരളത്തിനു വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ അവസാനിച്ച അസെന്‍ഡ് കേരള 2020- നിക്ഷേപ സംഗമത്തില്‍ ‘അടിസ്ഥാന സൗകര്യ പദ്ധതികള്‍: വിമാനത്താവളങ്ങളും തുറമുഖങ്ങളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളത്തിനു സമീപമുള്ള അഴീക്കല്‍ തുറമുഖം വികസിപ്പിച്ചാല്‍ ആകാശമാര്‍ഗവും കടല്‍ മാര്‍ഗവും പരസ്പരമുള്ള ചരക്കുനീക്കത്തിന്‍റെ പ്രയോജനം ലഭിക്കുമെന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസ് പറഞ്ഞു. ബേക്കല്‍, വയനാട്, കുടക് എന്നിവിടങ്ങളുമായുള്ള സാമീപ്യം കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ തീരപ്രദേശത്തെ റോഡുകള്‍ മെച്ചപ്പെടുത്തുന്നത് തുറമുഖങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ മാത്യു ചൂണ്ടിക്കാട്ടി. വല്ലാര്‍പാടം കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനല്‍ വികസനം 2022-ല്‍ പൂര്‍ത്തിയാകുമെന്ന് ഇന്ത്യ ഗേറ്റ്വേ ടെര്‍മിനല്‍സ് സിഇഒ പ്രവീണ്‍ തമസ് ജോസഫ് പറഞ്ഞു. കെപിഎംജി പാര്‍ട്ണര്‍ എസ്. വാസുദേവന്‍ മോഡറേറ്ററായിരുന്നു.