സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി അവസരങ്ങൾ

startups പ്രമുഖ യൂറോപ്യന് ബാങ്കിങ് കമ്പനിയായ സൊസൈറ്റി ജനറലെ കേരള സ്റ്റാര്ട്ടപ് മിഷന് ജൂലൈ പത്ത് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന റിവേഴ്സ് പിച്ചില് പങ്കാളിയാവുന്നു. startups ഗ്ലോബല് സൊല്യൂഷന് സെന്റര് ഫിന് ടെക്, എച്ച്.ആര്, ഗ്രീന് ഐ.ടി, പെയ്മെന്റ്, സസ്റ്റൈനിബിലിറ്റി തുടങ്ങിയ മേഖലകളിലാണ് സ്റ്റാര്ട്ടപ്പുകളില് നിന്ന് സൊസൈറ്റി ജനറലെ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കുക. ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി സര്വീസസ് യൂണിറ്റ് മേധാവി പ്രസൂണ് മുഗര്ജി സ്റ്റാര്ട്ടപ്പുകളുമായി ഓപ്പണ് ബാങ്കിങ് രംഗത്തെ നൂതന വിദ്യകള് എന്ന വിഷയത്തില് സംവദിക്കും. ലോകത്തിലെ More
 

startups

പ്രമുഖ യൂറോപ്യന്‍ ബാങ്കിങ് കമ്പനിയായ സൊസൈറ്റി ജനറലെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ജൂലൈ പത്ത് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന റിവേഴ്സ് പിച്ചില്‍ പങ്കാളിയാവുന്നു. startups

ഗ്ലോബല്‍ സൊല്യൂഷന്‍ സെന്‍റര്‍ ഫിന്‍ ടെക്, എച്ച്.ആര്‍, ഗ്രീന്‍ ഐ.ടി, പെയ്മെന്‍റ്, സസ്റ്റൈനിബിലിറ്റി തുടങ്ങിയ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സൊസൈറ്റി ജനറലെ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കുക. ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി സര്‍വീസസ് യൂണിറ്റ് മേധാവി പ്രസൂണ്‍ മുഗര്‍ജി സ്റ്റാര്‍ട്ടപ്പുകളുമായി ഓപ്പണ്‍ ബാങ്കിങ് രംഗത്തെ നൂതന വിദ്യകള്‍ എന്ന വിഷയത്തില്‍ സംവദിക്കും.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായ സൊസൈറ്റി ജനറലെ രണ്ടായിരാമാണ്ടോടെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സൊസൈറ്റി ജനറലെയുടെ കീഴിലുളള “സൊസൈറ്റി ജനറലെ ഗ്ലോബല്‍ സൊല്യൂഷന്‍ സെന്‍റര്‍” എന്ന ഇന്ത്യന്‍ സ്ഥാപനത്തിലൂടെ ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ് ആന്‍ഡ് മെയിന്‍റനന്‍സ്, ബിസിനസ് പ്രോസസ്, ഇന്‍ഫ്രാസ്ട്രക്ചര്‍, നോളജ് പ്രോസസ് എന്നിവയിലെ മാനേജ്മെന്‍റ് എന്നീ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ജൂലൈ 10 നു മൂന്നു മണിക്കു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ www.bit.ly/ksumrp10july എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075690325 എന്ന നമ്പറില്‍ ബന്ധപ്പെടുക.