146 വിമാന സര്‍വീസുകളിലായി 25,708 മലയാളികളെ നാട്ടിലെത്തിച്ച് സ്‌പൈസ്‌ജൈറ്റ്

spice jet കോവിഡിനെ തുടര്ന്ന് പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന് രാജ്യത്തെ ജനപ്രിയ എയര്ലൈനും, ഏറ്റവും വലിയ എയര് കാര്ഗോ ഓപ്പറേറ്ററുമായ സ്പൈസ്ജെറ്റ് കേരളത്തിലേക്ക് സര്വീസ് നടത്തിയത് 146 ചാര്ട്ടര് വിമാനങ്ങള്. ഇതുവഴി യു.എ.ഇ, സൗദി അറേബ്യ, ഒമാന്, ഖത്തര് എന്നിവിടങ്ങളില് കുടുങ്ങിയ 25,708 പൗരന്മാരെ തിരികെ നാട്ടിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകെ 30,000 ഇന്ത്യന് പൗരന്മാര്ക്ക് നാട്ടിലേക്ക് തിരികെ എത്താനും സ്പൈറ്റ്ജെറ്റ് എയര്ലൈന് സഹായിച്ചു.spice jet യു.എ.ഇയില് നിന്ന് മാത്രം കേരളത്തിലേക്ക് 97 അന്താരാഷ്ട്ര More
 

spice jet
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ രാജ്യത്തെ ജനപ്രിയ എയര്‍ലൈനും, ഏറ്റവും വലിയ എയര്‍ കാര്‍ഗോ ഓപ്പറേറ്ററുമായ സ്‌പൈസ്‌ജെറ്റ് കേരളത്തിലേക്ക് സര്‍വീസ് നടത്തിയത് 146 ചാര്‍ട്ടര്‍ വിമാനങ്ങള്‍. ഇതുവഴി യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ 25,708 പൗരന്മാരെ തിരികെ നാട്ടിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകെ 30,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് തിരികെ എത്താനും സ്‌പൈറ്റ്‌ജെറ്റ് എയര്‍ലൈന്‍ സഹായിച്ചു.spice jet

യു.എ.ഇയില്‍ നിന്ന് മാത്രം കേരളത്തിലേക്ക് 97 അന്താരാഷ്ട്ര ചാര്‍ട്ടര്‍ സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തിയത്. ഇവിടെ നിന്നുള്ള 17,115 മലയാളികളെ നാട്ടിലെത്തിച്ചു. സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്കുള്ള 26 സര്‍വീസുകള്‍ വഴി 4,568 മലയാളികളെ തിരികെയെത്തിച്ചു. 1,925 മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ ഒമാനില്‍ നിന്ന് 11 ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളും സര്‍വീസ് നടത്തി. ഖത്തറില്‍ നിന്ന് 12 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്, ഈ വിമാനങ്ങളില്‍് 2100 മലയാളികളെ സ്വന്തം നാട്ടിലെത്തി.

ജൂണ്‍ മാസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തം 175 ചാര്‍ട്ടര്‍ വിമാന സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് നടത്തി.

25,000 മലയാളികളെ കേരളത്തിലേക്ക് തിരികെ എത്തിച്ചതിലും, അവരെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാന്‍ സഹായിച്ചതിലും ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഇതുവരെ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പഴംപച്ചക്കറികള്‍ ഉള്‍പ്പെടെ 20,000 ടണ്‍ചരക്കുകള്‍ ഞങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലേക്കും കയറ്റി അയക്കുകയും ചെയ്തു, അജയ് സിങ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ വ്യോമചരിത്രത്തില്‍ ആദ്യമായി യാത്രാവിമാനത്തിലെ പാസഞ്ചര്‍ കാബിനിലും ബെല്ലി സ്‌പേസിലും സാധനങ്ങള്‍ കയറ്റി സ്‌പൈസ്‌ജെറ്റ് കാര്‍ഗോ സര്‍വീസ് (കാര്‍ഗോ ഓണ്‍ സീറ്റ്) നടത്തിയിരുന്നു. ഇതിന് ശേഷം പാസഞ്ചര്‍ ക്യാബിനില്‍ ചരക്ക് കൊണ്ടുപോകുന്നതിനായി സ്‌പൈസ്‌ജെറ്റിന്റെ യാത്രവിമാനങ്ങളായ ബോയിങ് ബി737, ക്യൂ400 വിമാനങ്ങളെ സ്ഥിരമായി വിന്യസിക്കുകയും ചെയ്തു.

സ്‌പൈസ്‌ജെറ്റിന്റെ അന്താരാഷ്ട്ര കാര്‍ഗോ ശൃംഖല ഇപ്പോള്‍ 45 രാജ്യങ്ങളിലായി വ്യാപിച്ചിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന് കീഴിലുള്ള സ്‌പൈസ്‌ജെറ്റിന്റെ സര്‍വീസുകള്‍ ഉള്‍പ്പെടുത്താതെയാണ് 146 വിമാന സര്‍വീസുകള്‍.