ഓൺലൈൻ മദ്യവില്പന പരിഗണിക്കണമെന്ന് സുപ്രീം കോടതി

ഓൺലൈൻ, ഹോം ഡെലിവറി ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ചുള്ള ബദൽ മദ്യവില്പനാ മാർഗങ്ങളെപ്പറ്റി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. മെയ് 1ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ മദ്യവില്പന ശാലകൾക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആവശ്യക്കാർക്ക് ഓൺലൈൻ, ഹോം ഡെലിവറി എന്നിവ വഴി മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുകൾ ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടത്. അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, ബി ആർ ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് More
 

ഓൺലൈൻ, ഹോം ഡെലിവറി ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ചുള്ള ബദൽ മദ്യവില്പനാ മാർഗങ്ങളെപ്പറ്റി ആലോചിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.

മെയ് 1ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ മദ്യവില്പന ശാലകൾക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആവശ്യക്കാർക്ക് ഓൺലൈൻ, ഹോം ഡെലിവറി എന്നിവ വഴി മദ്യം വീട്ടിലെത്തിച്ച് നൽകുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുകൾ ആലോചിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടത്. അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, ബി ആർ ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാജ്യത്തുടനീളം 70,000 മദ്യവില്പനശാലകൾ ഉണ്ടെന്നും അഞ്ചുകോടിയോളം ആളുകൾ ഇതുവഴി ദിനംപ്രതി മദ്യം വാങ്ങുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഇളവുകൾ അനുവദിച്ചതോടെ ഭൂരിഭാഗം മദ്യവില്പന ശാലകളും തുറന്നിട്ടുണ്ട്. വലിയ തിരക്കും ബഹളവുമാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. സാമൂഹ്യ അകലം പാലിക്കാത്തതു മൂലം കോവിഡ്- 19 വൈറസ് ബാധ വ്യാപിക്കുകയാണ്. ഒരു മാസത്തിലേറെ നീണ്ടു നിന്ന ലോക് ഡൗൺ കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ഇതുമൂലം ഒറ്റയടിക്ക് ഇല്ലാതാകും – ഹർജിയിൽ ആരോപിച്ചു.

ലോക് ഡൗൺ കഴിയുന്നതുവരെ മദ്യഷോപ്പുകൾ പ്രവർത്തിക്കുന്നത് തടയണം എന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചത്.