‘സെൽഫ് ഡ്രൈവിംഗ് ‘ സോഫ്റ്റ് വെയർ രണ്ടാഴ്ചയ്ക്കുള്ളിൽ വ്യാപകമായി ലഭ്യമാക്കുമെന്ന് ടെസ്‌ല

self-driving രണ്ടാഴ്ചയ്ക്കുള്ളിൽ “ഫുൾ സെൽഫ് ഡ്രൈവിംഗ് ” സോഫ്റ്റ്വെയർ കൂടുതൽ വ്യാപകമായി ലഭ്യമാക്കുമെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക്.ഒക്ടോബറിലാണ് ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്വെയറിൻ്റെ ബീറ്റ അഥവാ ടെസ്റ്റ് പതിപ്പ് പുറത്തിറക്കിയത്. എണ്ണം കൃത്യമായി വെളിപ്പെടുത്താത്ത, വിദഗ്ധരും പ്രാപ്തരുമായ ഡ്രൈവർമാർക്കാണ് സോഫ്റ്റ് വെയറിൻ്റെ ടെസ്റ്റ് വേർഷൻ നൽകിയിരുന്നത്. പരിഷ്കരിച്ച പതിപ്പ് കൂടുതൽ വ്യാപകമായി വിതരണം ചെയ്യാനാണ് തീരുമാനം. self-driving ഒരുപക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിശാലമായ ബീറ്റ വേർഷനിലേക്ക് പോയേക്കാം എന്ന് മസ്ക് തൻ്റെ ട്വിറ്റർ More
 

self-driving
രണ്ടാഴ്ചയ്ക്കുള്ളിൽ “ഫുൾ സെൽഫ് ഡ്രൈവിംഗ് ” സോഫ്റ്റ്‌വെയർ കൂടുതൽ വ്യാപകമായി ലഭ്യമാക്കുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്ക്.ഒക്ടോബറിലാണ് ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയറിൻ്റെ ബീറ്റ അഥവാ ടെസ്റ്റ് പതിപ്പ് പുറത്തിറക്കിയത്. എണ്ണം കൃത്യമായി വെളിപ്പെടുത്താത്ത,
വിദഗ്ധരും പ്രാപ്തരുമായ ഡ്രൈവർമാർക്കാണ് സോഫ്റ്റ് വെയറിൻ്റെ ടെസ്റ്റ് വേർഷൻ നൽകിയിരുന്നത്. പരിഷ്കരിച്ച പതിപ്പ് കൂടുതൽ വ്യാപകമായി വിതരണം ചെയ്യാനാണ് തീരുമാനം. self-driving

ഒരുപക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിശാലമായ ബീറ്റ വേർഷനിലേക്ക് പോയേക്കാം എന്ന് മസ്ക് തൻ്റെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. മിനസോട്ടയിൽ സോഫ്റ്റ് വെയർ ലഭ്യമാകുമോ എന്ന ഒരു ഉപയോക്താവിൻ്റെ ചോദ്യത്തിനുള്ള മറുപടിയായാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ വ്യാപകമായി സോഫ്റ്റ് വെയർ ലഭ്യമാക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് ടെസ്‌ല മേധാവി അഭിപ്രായപ്പെട്ടത്.

സെൽഫ് ഡ്രൈവിങ്ങ് സോഫ്റ്റ് വെയറിൻ്റെഏറ്റവും പുതിയ വേർഷൻ ഈ വർഷം അവസാനത്തോടെ വ്യാപകമായി പുറത്തിറക്കുമെന്ന് നേരത്തേ മസ്‌ക് പറഞ്ഞിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ഡാറ്റ ശേഖരിക്കുന്നതിനാൽ കൂടുതൽ ശക്തമായ സംവിധാനമാണ് ലഭ്യമാക്കുന്നത്.