പുതിയ ചാനലിനായി ടൈംസ് നൗവിൻ്റെ വ്യൂവർഷിപ്പ് കുറച്ചു കാണിച്ചു,   430 കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെന്നറ്റ് കോൾമാൻ

Times Now വ്യൂവർഷിപ്പ് ഡാറ്റയിൽ കൃത്രിമത്വവും തിരിമറിയും നടത്തി ടൈംസ് നൗ ചാനലിൻ്റെ വരുമാനത്തിൽ കോടികളുടെ കുറവ് വരുത്തിയതായി ആരോപിച്ച് ചാനലിൻ്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസലിന് (ബാർക്ക്) നോട്ടീസ് അയച്ചു. നിയമവിരുദ്ധവും വ്യാജവുമായ മാർഗത്തിലൂടെയാണ് ടൈംസ് നൗവിൻ്റെ ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റ്(ടി ആർ പി) ഇടിച്ചു കാണിച്ചത്. ഇതുവഴി കമ്പനിക്ക് നാനൂറ് കോടി രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടാക്കി എന്നാണ് ആരോപണം. Times Now പുതിയൊരു ചാനലിന് വേണ്ടി 2017 മുതൽ ടി More
 

Times Now
വ്യൂവർഷിപ്പ് ഡാറ്റയിൽ കൃത്രിമത്വവും തിരിമറിയും നടത്തി ടൈംസ് നൗ ചാനലിൻ്റെ വരുമാനത്തിൽ കോടികളുടെ കുറവ് വരുത്തിയതായി ആരോപിച്ച് ചാനലിൻ്റെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ,  ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസലിന് (ബാർക്ക്) നോട്ടീസ് അയച്ചു. നിയമവിരുദ്ധവും വ്യാജവുമായ മാർഗത്തിലൂടെയാണ് ടൈംസ് നൗവിൻ്റെ ടെലിവിഷൻ റേറ്റിങ്ങ് പോയിൻ്റ്(ടി ആർ പി) ഇടിച്ചു കാണിച്ചത്. ഇതുവഴി കമ്പനിക്ക് നാനൂറ് കോടി രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടാക്കി എന്നാണ് ആരോപണം. Times Now 

പുതിയൊരു ചാനലിന് വേണ്ടി 2017 മുതൽ ടി ആർ പി റേറ്റിങ്ങ് കുറച്ചുകാണിക്കാൻ ശ്രമിച്ചു. പുതിയൊരു ചാനൽ എന്ന് പറയുന്നുണ്ടെങ്കിലും ഏത് ചാനൽ എന്ന് നോട്ടീസിൽ പേരെടുത്ത് പറയുന്നില്ല. റിപ്പബ്ലിക് ടി വിയെ ആണ്  ആരോപണത്തിലൂടെ ലക്ഷ്യമിടുന്നത് എന്നത് വ്യക്തം. എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടും മുംബൈ പൊലീസിൻ്റെ കുറ്റപത്രവും ഉൾപ്പെടെ നിരവധി രേഖകൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 15 വർഷമായി ടൈംസ് നൗ ചാനൽ പ്രവർത്തിക്കുന്നുണ്ടെന്നും സത്യസന്ധമായും നിർഭയമായും വാർത്തകൾ നൽകുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു. മികച്ച പ്രോഗ്രാമിങ്ങ് ഉള്ളടക്കവും പാക്കേജിങ്ങും ന്യൂസ് അപ്ഡേറ്റുകളും വഴി ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ചാനലിനുള്ളത്. രാജ്യമാസകലം ചാനലിന്  വ്യൂവർഷിപ്പ് ഉണ്ട്. കൃത്രിമത്വവും തിരിമറിയും നടത്തി ടൈംസിൻ്റെ യഥാർഥ റേറ്റിങ്ങ് കുറച്ചു കാണിച്ച് പുതിയ ചാനലിന് ഇല്ലാത്ത റേറ്റിങ്ങ്  ഉണ്ടാക്കുകയായിരുന്നു. ഇതുവഴി പ്രേക്ഷകർക്ക് പുറമെ നിക്ഷേപകരിലും പരസ്യ ദാതാക്കളിലും ഇടപാടുകാരിലും അവമതിപ്പ് ഉണ്ടാക്കി. ടൈംസ് നൗ ചാനലിന് സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിച്ചു.