ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നത് ‘ഓൾഡ് ഫാഷൻ’ എന്ന് യൂണിലിവർ സിഇഒ

Unilever ആഴ്ചയിൽ അഞ്ചുദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നത് പഴഞ്ചൻ രീതിയെന്ന് യൂണിലിവർ സിഇഒ അലൻ ജോപ്പ്. 2021-ലെ ആദ്യ ക്വാർട്ടർ മുഴുവൻ ഇപ്പോഴുള്ള വർക്ക് ഫ്രം ഹോം രീതി തുടരാനാണ് തീരുമാനം. ഏപ്രിൽ മുതൽ ഹൈബ്രിഡ് മോഡിലേക്ക് മാറും. ജീവനക്കാർക്ക് തങ്ങളുടെ ജോലി സമയം ഓഫീസിലും വീട്ടിലുമായി വിഭജിക്കാൻ അനുവദിക്കും. ആഴ്ചയിൽ അഞ്ചു ദിവസവും ജീവനക്കാർ ഓഫീസിലെത്തുന്ന പഴയ രീതിയിലേക്ക് മടങ്ങാൻ എന്തായാലും കമ്പനി ഉദ്ദേശിക്കുന്നില്ല.Unilever റോയിട്ടേഴ്സിൻ്റെ നെക്സ്റ്റ് കോൺഫറൻസിൽ പങ്കെടുക്കവേയാണ് ലോകത്തെ ഏറ്റവും വലിയ എഫ്എംസിജി More
 

Unilever
ആഴ്ചയിൽ അഞ്ചുദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നത് പഴഞ്ചൻ രീതിയെന്ന് യൂണിലിവർ സിഇഒ അലൻ ജോപ്പ്. 2021-ലെ ആദ്യ ക്വാർട്ടർ മുഴുവൻ ഇപ്പോഴുള്ള വർക്ക് ഫ്രം ഹോം രീതി തുടരാനാണ് തീരുമാനം. ഏപ്രിൽ മുതൽ ഹൈബ്രിഡ് മോഡിലേക്ക് മാറും. ജീവനക്കാർക്ക് തങ്ങളുടെ ജോലി സമയം ഓഫീസിലും വീട്ടിലുമായി വിഭജിക്കാൻ അനുവദിക്കും. ആഴ്ചയിൽ അഞ്ചു ദിവസവും ജീവനക്കാർ ഓഫീസിലെത്തുന്ന പഴയ രീതിയിലേക്ക് മടങ്ങാൻ എന്തായാലും കമ്പനി ഉദ്ദേശിക്കുന്നില്ല.Unilever

റോയിട്ടേഴ്സിൻ്റെ നെക്സ്റ്റ് കോൺഫറൻസിൽ പങ്കെടുക്കവേയാണ് ലോകത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനികളിൽ ഒന്നായ യൂണിലിവറിൻ്റെ മേധാവി നിലപാട് വ്യക്തമാക്കിയത്.കഴിയാവുന്നത്ര വേഗത്തിൽ വാക്സിൻ കുത്തിവെപ്പ് എടുക്കാനാണ് കമ്പനി ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. വാക്സിൻ എടുക്കുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ല. അത് സുരക്ഷിതമാണ്. യൂണിലിവറിൽ എല്ലാവരും വാക്സിൻ എടുക്കണമെന്നാണ് തൻ്റെ വ്യക്തിപരമായ നിലപാടെന്നും ജോപ്പ് വ്യക്തമാക്കി. എത്രയും വേഗം ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

എന്നാൽ ആരോഗ്യ പ്രവർത്തകരെയും മറ്റുമുൻഗണനാ വിഭാഗങ്ങളെയും മറികടക്കാൻ ആരും ശ്രമിക്കരുത്. അത് ശരിയല്ല.വാക്സിൻ എടുക്കാൻ എല്ലാവരോടും നിർദേശിക്കുന്നുണ്ടെങ്കിലും ആരെയും അതിന് നിർബന്ധിക്കില്ലെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. വാക്സിൻ വേണ്ടെന്ന് വെയ്ക്കുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധമാക്കും. തൊഴിലിടത്തിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല.