ആറു മാസത്തിനുള്ളില്‍ പണമിടപാട് സംവിധാനം വാട്സപ്പ് പേ നടപ്പിലാക്കുമെന്ന് മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്

ആറ് മാസത്തിനുള്ളിൽ വാട്സാപ്പ് പേ ഏതാനും രാജ്യങ്ങളില് നിലവിൽ വരുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്. എന്നിരുന്നാലും ഫെയ്സ്ബുക്കിന് ഇന്ത്യയിൽ പണമിടപാട് നടത്താനുള്ള ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല. പണമിടപാട് നടത്താനുള്ള ഗൂഗിളിന്റെ ആപ്പായ ഗൂഗിൾ പേയ്ക്കാണ് ഇത് ഭീഷണി ഉയർത്തുന്നത് തങ്ങളുടെ പ്രൈവറ്റ് മെസേജിങ് സർവീസുകളായ വാട്സ്ആപ്പിനെയും മെസഞ്ചറിനേയും സമന്വയിപ്പിക്കുന്ന പദ്ധതിയിലാണ് ഇപ്പോൾ ഫെയ്സ്ബുക്ക്. ഉപഭോക്താക്കൾക്ക് ഇറങ്ങിച്ചെന്ന് ബിസിനസ് നടത്താനായുള്ള മാതൃകയിലാവും ഇത്. “ഒരു ഫോട്ടോ അയക്കുന്നത്രയും എളുപ്പത്തിൽ പണമിടപാട് നടത്തുന്ന വാട്സ്ആപ്പ് പേയ്മെന്റ് ഇതിനായി നമ്മൾ More
 

ആറ് മാസത്തിനുള്ളിൽ വാട്സാപ്പ് പേ ഏതാനും രാജ്യങ്ങളില്‍ നിലവിൽ വരുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്. എന്നിരുന്നാലും ഫെയ്‌സ്ബുക്കിന് ഇന്ത്യയിൽ പണമിടപാട് നടത്താനുള്ള ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല. പണമിടപാട് നടത്താനുള്ള ഗൂഗിളിന്റെ ആപ്പായ ഗൂഗിൾ പേയ്ക്കാണ് ഇത് ഭീഷണി ഉയർത്തുന്നത്

തങ്ങളുടെ പ്രൈവറ്റ് മെസേജിങ് സർവീസുകളായ വാട്സ്ആപ്പിനെയും മെസഞ്ചറിനേയും സമന്വയിപ്പിക്കുന്ന പദ്ധതിയിലാണ് ഇപ്പോൾ ഫെയ്‌സ്‌ബുക്ക്. ഉപഭോക്താക്കൾക്ക് ഇറങ്ങിച്ചെന്ന് ബിസിനസ് നടത്താനായുള്ള മാതൃകയിലാവും ഇത്. “ഒരു ഫോട്ടോ അയക്കുന്നത്രയും എളുപ്പത്തിൽ പണമിടപാട് നടത്തുന്ന വാട്സ്ആപ്പ് പേയ്‌മെന്റ് ഇതിനായി നമ്മൾ കൊണ്ടുവരുന്നുണ്ട്,” സക്കർബർഗ് പറഞ്ഞു.

“ഇതിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ആറ് മാസത്തിനുള്ളിൽ ആദ്യപടിയായി കുറച്ചധികം രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്,” അനലിസ്റ്റുകളുമായി നടത്തിയ വാർഷിക കോൺഫറൻസിൽ സക്കർബർഗ് പറഞ്ഞു.

ഗൂഗിൾ പേയിലെന്ന പോലെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയ്‌സ്‌ (യുപിഐ) ഉപയോഗിച്ചാവും വാട്സ്ആപ്പ് പേയും പ്രവർത്തിക്കുക. നാഷണൽ പയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഡിസൈൻ ചെയ്ത സംവിധാനമാണിത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് വാട്സ്ആപ്പ്. 400 ദശലക്ഷം പേരാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് പെയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിക്കുകയാണ് എങ്കിൽ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ സേവനങ്ങൾക്ക് മത്സരമാവും.