ആഗോള സമ്പന്നരുടെ പട്ടിക: മലയാളികളില്‍ യൂസഫലി മുന്നില്‍

കൊച്ചി: ചൈന ആസ്ഥാനമായ ‘ഹുറുൺ റിപ്പോർട്ട്’ പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ More
 

കൊച്ചി: ചൈന ആസ്ഥാനമായ ‘ഹുറുൺ റിപ്പോർട്ട്’ പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം.

ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ റിപ്പോർട്ട് ചീഫ് റിസർച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

ഇത്തവണത്തെ സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.