സാംസങ്ങിനെ പിന്തള്ളി ഷവോമി

ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ആദ്യമായി ഷവോമി ഒന്നാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിയായ സാംസങ്ങിനെ പിന്തള്ളിയാണ് ചൈനീസ് ഫോൺ ഒന്നാമതെത്തുന്നത്. വർഷങ്ങളായി രാജ്യത്ത് സാംസങ്ങിനുണ്ടായിരുന്ന ആധിപത്യത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. 2019-ലെ അവസാനപാദ കണക്കുകൾ പ്രകാരം 43.6 ദശലക്ഷം ഹാൻഡ് സെറ്റുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിലൂടെ 9.2 ശതമാനം വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി. സാംസങ്ങിന്റെ വളർച്ചയിൽ 2.8 ശതമാനം ഇടിവ് സംഭവിച്ചതായി കണക്കുകൾ പറയുന്നു. നിലവിൽ 16 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. വിവോ, ഒപ്പോ, റിയൽമി More
 

ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ആദ്യമായി ഷവോമി ഒന്നാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിയായ സാംസങ്ങിനെ പിന്തള്ളിയാണ് ചൈനീസ് ഫോൺ ഒന്നാമതെത്തുന്നത്. വർഷങ്ങളായി രാജ്യത്ത് സാംസങ്ങിനുണ്ടായിരുന്ന ആധിപത്യത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. 2019-ലെ അവസാനപാദ കണക്കുകൾ പ്രകാരം 43.6 ദശലക്ഷം ഹാൻഡ് സെറ്റുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിലൂടെ 9.2 ശതമാനം വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി.

സാംസങ്ങിന്റെ വളർച്ചയിൽ 2.8 ശതമാനം ഇടിവ് സംഭവിച്ചതായി കണക്കുകൾ പറയുന്നു. നിലവിൽ 16 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. വിവോ, ഒപ്പോ, റിയൽമി എന്നിവക്ക് യഥാക്രമം 10, 7.2, 3.2 ശതമാനം വിപണിവിഹിതമുണ്ട്. പ്രീമിയം വിഭാഗത്തിൽ ആപ്പിൾ സാംസങ്ങിനെ മറികടന്നു. 47.4 ശതമാനമാണ് ഈ വിഭാഗത്തിൽ ആപ്പിളിന്റെ വിപണി വിഹിതം. മിക്കവാറും മോഡലുകളുടെ വിലകുറച്ചുള്ള വിൽപ്പനയാണ് സാംസങ്ങിനെ മറികടക്കാൻ ആപ്പിളിന് സഹായകമായത്.

പോയവർഷം ഇന്ത്യൻ മൊബൈൽ ഫോൺ വിപണി വളർച്ചയിൽ ചുരുക്കമുണ്ടായെന്ന് കണക്കുകൾ പറയുന്നു. 282.9 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 4 ജി ഫീച്ചർ ഫോണുകൾക്ക് പ്രതീക്ഷിച്ചത്ര വളർച്ച കൈവരിക്കാനാകാഞ്ഞതാണ് വളർച്ചാനിരക്കിലെ പിറകോട്ടടിക്കുള്ള കാരണം. സ്മാർട്ട് ഫോൺ വിപണിയിൽ പോയവർഷം 8 ശതമാനം വളർച്ചയാണ് കൈവരിക്കാനായത്. ഈ രംഗത്ത് ചൈനക്കു തൊട്ടുപിറകിൽ ഇന്ത്യ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യയുടെ സ്മാർട്ട് ഫോൺ വിപണിയിലെ മുന്നേറ്റം. പരമ്പരാഗത വിപണിയെ അപേക്ഷിച്ച് ഇ- കോമേഴ്‌സ് ശക്തിപ്പെട്ടു. മിക്കവാറും കമ്പനികൾ തങ്ങളുടെ പല മോഡലുകളും ‘എക്സ്ക്ലൂസീവ്’ ആയി ഓൺലൈനിലൂടെയാണ് വിൽപ്പനക്ക് വെച്ചത്. കേവലം 1.6 ശതമാനം വാർഷികവളർച്ചയാണ് 2019-ൽ പരമ്പരാഗത, ഓഫ് ലൈൻ വിപണിക്ക് നേടാനായത്