ജാക്ക് മായെ പിന്തള്ളി സോങ് ഷാൻഷൻ ചൈനയിലെ പുതിയ സമ്പന്നൻ

Zhong Shanshan കുപ്പിവെള്ള, വാക്സിൻ വ്യവസായി സോങ് ഷാൻഷൻ ചൈനയിലെ ഏറ്റവും സമ്പന്ന വ്യക്തിയായി. ടെക്നോളജി രംഗത്തെ വമ്പന്മാർ അടിപതറിയ ദിവസമാണ് സോങ് ഷാൻഷൻ എന്ന പുതിയ താരോദയത്തിന് ലോകം സാക്ഷ്യം വഹിച്ചത്. Zhong Shanshan ബ്ലൂംബർഗിൻ്റെ ശതകോടീശ്വര സൂചിക പ്രകാരം സോങ് ഷാൻഷന്റെ മൊത്തം ആസ്തി ഇന്നലെ 58.7 ബില്യൺ ഡോളറിലെത്തി. ജാക്ക് മായെക്കാൾ 2 ബില്യൺ കൂടുതലാണിത്. മുകേഷ് അംബാനിക്കു പിന്നിൽ ഇപ്പോൾ ഏഷ്യൻ സമ്പന്ന പട്ടികയിലെ രണ്ടാമനാണ് സോങ്, ആഗോളതലത്തിൽ പതിനേഴാമനും. ചാൾസ് More
 

Zhong Shanshan

കുപ്പിവെള്ള, വാക്സിൻ വ്യവസായി
സോങ് ഷാൻഷൻ ചൈനയിലെ ഏറ്റവും സമ്പന്ന വ്യക്തിയായി. ടെക്നോളജി രംഗത്തെ വമ്പന്മാർ അടിപതറിയ ദിവസമാണ് സോങ് ഷാൻഷൻ എന്ന പുതിയ താരോദയത്തിന് ലോകം സാക്ഷ്യം വഹിച്ചത്.

Zhong Shanshan

ബ്ലൂംബർഗിൻ്റെ ശതകോടീശ്വര സൂചിക പ്രകാരം സോങ് ഷാൻഷന്റെ മൊത്തം ആസ്തി ഇന്നലെ 58.7 ബില്യൺ ഡോളറിലെത്തി. ജാക്ക് മായെക്കാൾ 2 ബില്യൺ കൂടുതലാണിത്. മുകേഷ് അംബാനിക്കു പിന്നിൽ ഇപ്പോൾ ഏഷ്യൻ സമ്പന്ന പട്ടികയിലെ രണ്ടാമനാണ് സോങ്, ആഗോളതലത്തിൽ പതിനേഴാമനും. ചാൾസ് കോച്ചിനും ഫിൽ നൈറ്റിനും മുന്നിലാണ് ഇപ്പോൾ സോങ് ഷാൻഷൻ്റെ സ്ഥാനം.

രാഷ്‌ട്രീയത്തെയും ക്ലബ് ബിസിനസ്സ് ഗ്രൂപ്പുകളെയും ഒഴിവാക്കുന്നതിനാൽ “ലോൺ വൂൾഫ്” എന്നാണ് നാട്ടിൽ സോങിൻ്റെ വിളിപ്പേര്. 2020-ൽ സോങിന്റെ സമ്പാദ്യം ഏകദേശം 52 ബില്യൺ ഡോളറാണ് ഉയർന്നത്. ആമസോണിൻ്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ എലോൺ മസ്‌കിനെയും മാറ്റി നിർത്തിയാൽ ലോകത്തെ മറ്റാരെക്കാളും വലിയ വളർച്ചയാണിത്. ടെക് സ്റ്റോക്കിലെ തകർച്ച മൂലം ഇരുവരും ഇന്നലെ കനത്ത നഷ്ടമാണ് നേരിട്ടത്. മസ്‌ക്കിന്റെ സമ്പാദ്യത്തിൽ ഏകദേശം 10 ബില്യണിൻ്റെ കുറവാണ് ഉണ്ടായത്.

ഹോങ്കോങ്ങിലെ ഏറ്റവും പ്രചാരമുള്ള കുപ്പിവെള്ള കമ്പനിയായ നോങ്‌ഫു സ്പ്രിംഗ് കമ്പനിയുടെ ഐപിഒ ആണ് സോങിൻ്റെ സമ്പാദ്യത്തിൽ കുത്തനെ യുണ്ടായ വളർച്ചയ്ക്ക് പിന്നിൽ. ഐപിഒ വൻ വിജയമായതോടെ ഈ മാസം ആദ്യം ചൈനയിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരിൽ ഒരാളായി സോങ് മാറിയിരുന്നു. സോങിൻ്റെ ഉടമസ്ഥതയിലുള്ള വാക്സിൻ നിർമാണ കമ്പനിയായ ബീജിങ്ങ് വാണ്ടായ് ബയോളജിക്കൽ ഫാർമസിയുടെ ആസ്തി ഓഗസ്റ്റ് ആദ്യം 20 ബില്യൺ ഡോളറിലെത്തിയിരുന്നു.

ടെക് കമ്പനികൾ വഴി ധനം സമ്പാദിച്ചവർക്ക് ആധിപത്യമുള്ള ചൈനയിൽ മറ്റൊരു മേഖലയിൽ നിന്നുള്ള സോങ് ഇതോടെ ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുകയാണ്.