അക്വ-അക്വേറിയ ഇന്ത്യ 2019 ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ) സംഘടിപ്പിക്കുന്ന അഞ്ചാമത് അക്വ-അക്വേറിയ ഇന്ത്യ 2019 ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. സുസ്ഥിര മത്സ്യകൃഷിയുടെയും അലങ്കാരമത്സ്യങ്ങളുടെയും ഏഷ്യയിലെ ഏറ്റവും വലിയ പ്രദര്ശനമേളയാണിത്. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷന് സെന്ററില് നടക്കുന്ന ത്രിദിന പരിപാടിയില് മത്സ്യകൃഷി മേഖലയിലെ വൈവിദ്ധ്യവും സുസ്ഥിരമായ പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്തുന്നതിനുള്ള ചര്ച്ചകള് ഉണ്ടാകും. ‘നീലവിപ്ലവം ഇന്ത്യയുടെ ഹൃദയഭൂമിയിലേക്ക്’ എന്നതാണ് അക്വ-അക്വേറിയ ഇന്ത്യ 2019 ന്റെ പ്രമേയം. തെലങ്കാനയിലെ മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് മന്ത്രി തലസനി ശ്രീനിവാസ യാദവ്, ആന്ധ്രാപ്രദേശ് മൃഗസംരക്ഷണ-ഫിഷറീസ്-മാര്ക്കറ്റിംഗ് വകുപ്പ് മന്ത്രി More
 

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി.ഇ.ഡി.എ) സംഘടിപ്പിക്കുന്ന അഞ്ചാമത് അക്വ-അക്വേറിയ ഇന്ത്യ 2019 ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. സുസ്ഥിര മത്സ്യകൃഷിയുടെയും അലങ്കാരമത്സ്യങ്ങളുടെയും ഏഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമേളയാണിത്.

ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ത്രിദിന പരിപാടിയില്‍ മത്സ്യകൃഷി മേഖലയിലെ വൈവിദ്ധ്യവും സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. ‘നീലവിപ്ലവം ഇന്ത്യയുടെ ഹൃദയഭൂമിയിലേക്ക്’ എന്നതാണ് അക്വ-അക്വേറിയ ഇന്ത്യ 2019 ന്‍റെ പ്രമേയം.

തെലങ്കാനയിലെ മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് മന്ത്രി തലസനി ശ്രീനിവാസ യാദവ്, ആന്ധ്രാപ്രദേശ് മൃഗസംരക്ഷണ-ഫിഷറീസ്-മാര്‍ക്കറ്റിംഗ് വകുപ്പ് മന്ത്രി മോപിദേവി വെങ്കിടരമണ, ചേവല്ലയിലെ ലോകസഭാംഗമായ ഡോ. ജി രഞ്ജിത്ത് റെഡ്ഡി, വാണിജ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി കേശവ് ചന്ദ്ര ഐഎഎസ്, നാഷണല്‍ ഫിഷറീസ് ഡവലപ്മന്‍റ് ബോര്‍ഡിന്‍റെയും കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെയും സിഇഒ ആയ റാണി കുമുദിനി, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വി പദ്മനാഭം, തെലങ്കാനയിലെ മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദീപ് കുമാര്‍ സുല്‍ത്താനിയ ഐഎഎസ്, എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് ഐഎഎസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

എം.പി.ഇ.ഡി.എയ്ക്ക് കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജൈവ മീന്‍ തീറ്റയായ പേള്‍ ബ്രാന്‍ഡ് ആര്‍ട്ടീമിയയുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. ചെമ്മീന്‍, മത്സ്യക്കുഞ്ഞുങ്ങള്‍ തുടങ്ങിവയ്ക്കുള്ള തീറ്റയായ ആര്‍ട്ടീമിയ നിലവില്‍ വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. 250 കോടി രൂപ ചെലവില്‍ 300 ടണ്‍ ആര്‍ട്ടീമിയ സിസ്റ്റാണ് അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെക്ക് ഇറക്കുമതി ചെയ്യുന്നത്.

മത്സ്യമേഖലയിലെ എല്ലാവര്‍ക്കും തങ്ങളുടെ ഭാഗം മുന്നോട്ടു വയ്ക്കാനുള്ള വേദിയാണ് അക്വ-അക്വേറിയ ഇന്ത്യ 2019 ഒരുക്കുന്നത്. അക്വാകള്‍ച്ചര്‍, അലങ്കാര മത്സ്യ മേഖല തുടങ്ങിയവയില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വാണിജ്യ ബന്ധങ്ങള്‍ വളര്‍ത്താനുമുള്ള അവസരമാണിത്. മത്സ്യപ്രജനനത്തിലും വളര്‍ത്തലിലും വന്നിട്ടുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.

ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട വിപണികളിലേക്കും കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രമായി രാജ്യത്തെ മത്സ്യോത്പന്ന കയറ്റുമതി മേഖല മാറിക്കഴിഞ്ഞു. മത്സ്യോത്പാദനത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലേക്ക് ഏറ്റവുമധികം ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യ, ഈ രംഗത്ത് യൂറോപ്പില്‍ രണ്ടാം സ്ഥാനത്തും ജപ്പാനില്‍ മൂന്നാം സ്ഥാനത്തുമാണ്. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തില്‍ 52 ശതമാനവും മത്സ്യകൃഷിയില്‍ നിന്നാണ്. അമേരിക്ക, യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ, ചൈന, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ മത്സ്യോത്പന്നങ്ങളുടെ പ്രധാന വിപണി.

2018-19 സാമ്പത്തിക വര്‍ഷം 6.80 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 1.4 ലക്ഷം ടണ്‍ സമുദ്രോത്പന്നമാണ് രാജ്യം കയറ്റുമതി ചെയ്തത്.
വനാമി ചെമ്മീനിന്‍റെ ഉത്പാദനത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകരമായത്. 2024 ആകുമ്പോഴേക്കും 15 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സമുദ്രോത്പന്നം കയറ്റുമതി ചെയ്യാനാണ് എം.പി.ഇ.ഡി.എ ലക്ഷ്യം വയ്ക്കുന്നത്.

മത്സ്യകര്‍ഷകര്‍ക്ക് നൂതനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ പ്രേരിപ്പിക്കുകയെന്നതാണ് ഈ പ്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. റിസര്‍ക്കുലേറ്ററി സിസ്റ്റം, ബയോഫ്ളോക്ക് തുടങ്ങിയവ ഉപയോഗിച്ചുള്ള മത്സ്യകൃഷി കയറ്റുമതിയെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാളാഞ്ചി, തിലാപിയ, ഞണ്ട് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന ഇനങ്ങളെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയുടെ അനന്ത സാധ്യതകളെക്കുറിച്ച് ധാരണ വളര്‍ത്താന്‍ പറ്റിയ നഗരമായ ഹൈദരാബാദിലാണ് പ്രദര്‍ശനം നടത്തുന്നത്. കയറ്റുമതിയ്ക്ക് പ്രോത്സാഹനമാകുന്ന ഉള്‍നാടന്‍ മത്സ്യകൃഷിയ്ക്ക് തെലങ്കാനയില്‍ അനന്ത സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കൂട് മത്സ്യകൃഷി നടത്തുന്നതിനും മള്‍ട്ടി സ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്‍റര്‍ തുടങ്ങുന്നതിനും എം.പി.ഇ.ഡി.എയും തെലങ്കാന സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടിരുന്നു.

രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നുമായി 5000 പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. വിവിധ ഉത്പന്നങ്ങളും സാങ്കേതിക ഉപകരങ്ങളും പ്രദര്‍ശിപ്പിക്കുന്ന 200 സ്റ്റാളുകളും അക്വ-അക്വേറിയയുടെ ആകര്‍ഷണങ്ങളാണ്.

കര്‍ഷകര്‍, സംരംഭകര്‍, ഹാച്ചറി ഉടമസ്ഥര്‍, മത്സ്യതീറ്റ ഉത്പാദകര്‍, ഐടി സേവനദാതാക്കള്‍ വിവിധ മത്സ്യകൃഷി ഉപകരണ നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും.ഇതു കൂടാതെ സമുദ്രോത്പന്ന ഭക്ഷ്യമേളയും അക്വ-അക്വേറിയ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമായ ഈ ഭക്ഷ്യമേളയില്‍ രാത്രി പത്തു മണിവരെ വൈവിദ്ധ്യമാര്‍ന്ന മത്സ്യവിഭവങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ആസ്വദിക്കാം.
സസ്റ്റെയിനബിള്‍ പ്രൊഡക്ഷന്‍ ആന്‍ഡ് ഡൈവഴ്സിഫിക്കേഷന്‍ ഇന്‍ അക്വാകള്‍ച്ചര്‍, സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് ട്രെയിസബിലിറ്റി ഇന്‍ ഗ്ലോബല്‍ ഷ്രിംപ് ട്രേഡ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. മത്സ്യകൃഷിയില്‍ വിജയം കൊയ്തവരുടെ അനുഭവപാഠങ്ങള്‍ പങ്കുവയ്ക്കുന്ന സെഷനുകള്‍ മേളയെ വ്യത്യസ്തമാക്കും.