ജെടാം ഓർഗാനിക് ഫാർമിംഗിൽ എകദിന ബോധവത്കരണ പരിപാടി

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ ) ജെടാം ഓർഗാനിക് ഫാർമിംഗിൽ എകദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 10 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വെളളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിൽ (യു എസ് ആർ എ-55) വെച്ചാണ് പരിപാടി നടക്കുന്നത്. മണ്ണിലുള്ള ജീവാണുക്കൾ, ദ്രാവക വളങ്ങൾ, ഉപ്പുവെള്ളം, ആവരണവിള തുടങ്ങിയവ ഉപയോഗിച്ച് ഉത്പാദന ഉപാധികൾ തയ്യാറാക്കി മണ്ണിലും ചെടികളിലും നൽകി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കൃഷി രീതിയാണ് More
 

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ ) ജെടാം ഓർഗാനിക് ഫാർമിംഗിൽ എകദിന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 10 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ വെളളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിൽ (യു എസ് ആർ എ-55) വെച്ചാണ് പരിപാടി നടക്കുന്നത്.

മണ്ണിലുള്ള ജീവാണുക്കൾ, ദ്രാവക വളങ്ങൾ, ഉപ്പുവെള്ളം, ആവരണവിള തുടങ്ങിയവ ഉപയോഗിച്ച് ഉത്പാദന ഉപാധികൾ തയ്യാറാക്കി മണ്ണിലും ചെടികളിലും നൽകി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കൃഷി രീതിയാണ് ജെടാം. കൊറിയക്കാരനായ യുങ് സാങ് ചോ ആണ് നിലവിലുള്ളതിൽ ഏറ്റവും ചിലവുകുറഞ്ഞ ഈ കൃഷിരീതി വികസിപ്പിച്ചെടുത്തത്. ലളിതവും ശാസ്ത്രീയവും ഫലപ്രദവുമായ ജെടാം രീതിയിൽ തോട്ടങ്ങളിലും വൻകിട എസ്‌റ്റേറ്റുകളിലും കൃഷി ചെയ്യാവുന്നതാണ്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447410133, 0471-2722151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.