'ജിബൂട്ടിയുടെ ട്രെയ്ലര് പുറത്തിറങ്ങി
അമിത് ചക്കാലക്കൽ നായകനാകുന്ന ജിബൂട്ടി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് . റൊമാന്റിക് ആക്ഷന്‍ ത്രില്ലർ ചിത്രമാണ് ജിബൂട്ടി . വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ജിബൂട്ടി. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സല് കരുനാഗപ്പള്ളിയാണ്.
ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്താണ് കഥ നടക്കുന്നത് .മനുഷ്യകടത്താണ് ചിത്രത്തിലെ പ്രധാന കഥാതന്തു . നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളത് . ചിത്രത്തിന്റെ നിർമാതാവ് ജോബി പി സാം ജിബൂട്ടി’യിലെ ഒരു പ്രമുഖ വ്യവസായിയാണ്.
ശകുന്‍ ജസ്വാള് ആണ് അമിത് ചക്കാലക്കലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് . ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന് കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും അണിനിരക്കുന്നുണ്ട് .