പൊതുപരിപാടികളിൽ ദയവു ചെയ്ത് മെമന്റോകൾ നൽകരുത്: ശാരദക്കുട്ടി

പ്രാസംഗികർക്ക് മാന്യമായ പ്രതിഫലമൊക്കെ കൊടുത്ത് തിരിച്ചയക്കണം. സമയമൊക്കെ എടുത്ത് നല്ല തയാറെടുപ്പോടെയാകും യാത്ര ചെയ്ത് പ്രാസംഗികർ എത്തുന്നത്. എളുപ്പമല്ല പഠിച്ച് തയ്യാറെടുത്ത് ഒരു മണിക്കൂർ പ്രസംഗിക്കുകയെന്നത്. നല്ല അധ്വാനമുള്ള പണിയാണത്. ഏറ്റുമാനൂരിനടുത്തുള്ള കടപ്പൂർ വായനശാലയുടെ വാർഷിക പരിപാടിയിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെയ്ക്കുന്ന എഴുത്തുകാരി മെമെന്റോകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഫേസ് ബുക്കിൽ എഴുതുന്നു. ഏറ്റുമാനൂർ നിന്ന് വളരെ അടുത്താണ് കടപ്പൂർ എന്ന സ്ഥലം. മാനസികവും സാംസ്കാരികവും ഭൗതികവുമായി വികസിച്ച ഒരു നല്ല ഗ്രാമം. അവിടുത്തെ വായനശാലയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതിൽ More
 

പ്രാസംഗികർക്ക് മാന്യമായ പ്രതിഫലമൊക്കെ കൊടുത്ത് തിരിച്ചയക്കണം. സമയമൊക്കെ എടുത്ത് നല്ല തയാറെടുപ്പോടെയാകും യാത്ര ചെയ്ത് പ്രാസംഗികർ എത്തുന്നത്. എളുപ്പമല്ല പഠിച്ച് തയ്യാറെടുത്ത് ഒരു മണിക്കൂർ പ്രസംഗിക്കുകയെന്നത്. നല്ല അധ്വാനമുള്ള പണിയാണത്.

ഏറ്റുമാനൂരിനടുത്തുള്ള കടപ്പൂർ വായനശാലയുടെ വാർഷിക പരിപാടിയിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെയ്ക്കുന്ന എഴുത്തുകാരി മെമെന്റോകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഫേസ് ബുക്കിൽ എഴുതുന്നു.

ഏറ്റുമാനൂർ നിന്ന് വളരെ അടുത്താണ് കടപ്പൂർ എന്ന സ്ഥലം. മാനസികവും സാംസ്കാരികവും ഭൗതികവുമായി വികസിച്ച ഒരു നല്ല ഗ്രാമം. അവിടുത്തെ വായനശാലയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതിൽ തോന്നിയ കുറെ നല്ല കാര്യങ്ങളുണ്ട്. നല്ല സദസ്സ്, നല്ല സംഘാടനം, സമയബന്ധിതമായ സംവിധാനം, ചിട്ടയുള്ള ലൈബ്രറി ക്രമീകരണം അങ്ങനെ പലത്. അതിലൊന്നു മാത്രം പറയാം. ഏറ്റവും ആശ്വാസമായി തോന്നിയത്.

അതിഥികൾക്ക് നല്ല വാക്കുകളിൽ ചെറിയ ഒരു സ്വാഗതമല്ലാതെ ബൊക്കെയോ മെമന്റോയോ നൽകിയില്ല എന്നത്. സത്യത്തിൽ ഈ മെമന്റോ എന്നത് ഇപ്പോൾ മീറ്റിങ്ങുകളിൽ പോകുമ്പോൾ ഒരു പേടി സ്വപ്നമാണ്. ഇത് കിട്ടരുതേ എന്നു മാത്രമാണ് ആഗ്രഹിക്കാറുള്ളത്. കടപ്പൂരെ ലൈബ്രറി മികച്ച മാതൃകയായി. സ്വാഗതം കേട്ടിട്ട് കൈകൂപ്പി അവിടെയിരുന്നപ്പോൾ എന്തൊരാശ്വാസമായിരുന്നു.

ബൊക്കെ ആർക്കെങ്കിലും കുഞ്ഞുങ്ങൾക്കു കൗതുകമായി നൽകിയിട്ടു പോരാം. നമ്മുടെ പടവും പേരും ആലേഖനം ചെയ്ത ഈ മെമന്റോകൾ എന്തു ചെയ്യും? അവ നമ്മളെ കളിയാക്കിക്കൊണ്ട് സ്ഥലം മെനക്കെടുത്തിക്കൊണ്ട് പൊടിപിടിച്ച് വീടുകളിലിങ്ങനെയിരിക്കും. സംഘാടകരുടെ പരസ്യമായാലും വീടുകൾക്ക് അതത്ര അലങ്കാരമൊന്നുമല്ല.

പ്രാസംഗികർക്ക് മാന്യമായ പ്രതിഫലമൊക്കെ കൊടുത്ത് തിരിച്ചയക്കണം. സമയമൊക്കെ എടുത്ത് നല്ല തയാറെടുപ്പോടെയാകും യാത്ര ചെയ്ത് പ്രാസംഗികർ എത്തുന്നത്. എളുപ്പമല്ല പഠിച്ച് തയ്യാറെടുത്ത് ഒരു മണിക്കൂർ പ്രസംഗിക്കുകയെന്നത്. നല്ല അധ്വാനമുള്ള പണിയാണത്.

ദയവു ചെയ്ത് പൊതുപരിപാടികളിൽ മെമന്റോകൾ നൽകരുത്. സർക്കാർ മിഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ മെമന്റോ പാടില്ല എന്ന ഒരു സർക്കുലർ അത്യാവശ്യമായി ഇറക്കേണ്ടതുണ്ട്. അതനാവശ്യച്ചെലവാണ്. വഴിയിൽ ഇനിയിതെന്തു ചെയ്യും എന്ന് മെമന്റോ നോക്കി അസ്വസ്ഥരാകുന്ന ഒട്ടേറെ പേരെ ഞാൻ കണ്ടിട്ടുണ്ട്.