ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്ക് ഏറ്റെടുത്ത് കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ

Global Climate Strike പരിസ്ഥിതി ചൂഷണത്തിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ലോകമെമ്പാടും സെപ്റ്റംബർ 25 ന് പരിസ്ഥിതി പ്രവർത്തകർ ബോധവത്കരണവും,പ്രതിഷേധവും നടത്തുന്നുണ്ട്.ഇതിന്റെ ഭാഗമായി കേരളത്തിലും മരങ്ങള് വെച്ച് പിടിപ്പിച്ചും സൈക്ലിങ് സംഘടിപ്പിച്ചുകൊണ്ടും പരിസ്ഥിതി പ്രവര്ത്തകര് ബോധവത്കരണം നടത്തുന്നു.Global Climate Strike കഴിഞ്ഞ വർഷം സെപ്തംബർ 21 ന് ഗ്രെറ്റ തൻബർഗിന്റെ ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചറിന്റെ’ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ‘റൈസ് അപ് ഫോറം’ എന്ന എൻ.ജി.ഒ.യുടെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്ട്രൈക്ക് നടന്നിരുന്നു.ജില്ലയിലെ ഒട്ടുമിക്ക പരിസ്ഥിതി സംഘടനകളും സംസ്ഥാനത്തിന്റെ പല More
 

Global Climate Strike

പരിസ്ഥിതി ചൂഷണത്തിനെതിരെ ബോധവത്കരണത്തിന്‍റെ ഭാഗമായി ലോകമെമ്പാടും സെപ്റ്റംബർ 25 ന് പരിസ്ഥിതി പ്രവർത്തകർ ബോധവത്കരണവും,പ്രതിഷേധവും നടത്തുന്നുണ്ട്.ഇതിന്‍റെ ഭാഗമായി കേരളത്തിലും മരങ്ങള്‍ വെച്ച് പിടിപ്പിച്ചും സൈക്ലിങ് സംഘടിപ്പിച്ചുകൊണ്ടും പരിസ്ഥിതി പ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തുന്നു.Global Climate Strike

കഴിഞ്ഞ വർഷം സെപ്തംബർ 21 ന് ഗ്രെറ്റ തൻബർഗിന്‍റെ ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചറിന്‍റെ’ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ‘റൈസ് അപ് ഫോറം’ എന്ന എൻ.ജി.ഒ.യുടെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്ട്രൈക്ക് നടന്നിരുന്നു.ജില്ലയിലെ ഒട്ടുമിക്ക പരിസ്ഥിതി സംഘടനകളും സംസ്ഥാനത്തിന്‍റെ പല ഭാഗത്തു നിന്ന് വന്ന പ്രവർത്തകരും അന്ന് അണി ചേർന്നിരുന്നു.

ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ അങ്ങനൊരു പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിസ്ഥിതി പ്രവർത്തകർ അവരവരുടെ വീടുകളിലും പരിസരത്തും മരതൈകൾ നട്ടും മറ്റുമാണ് ക്ലൈമറ്റ് സ്ട്രൈക്കില്‍ പങ്കാളികളാകുന്നത്. താത്പര്യമുള്ള ആർക്കു വേണമെങ്കിലും ഇതിന്‍റെ ഭാഗമാകാം എന്ന് റൈസ് അപ്പ് ഫോറം ജനറൽ സെക്രട്ടറി ഹെഷികേശ് ടി ബിലൈവ് ന്യൂസിനോട് പറഞ്ഞു.തിരുവനന്തപുരം കൂടാതെ എറണാകുളം കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ഇതേ രീതിയില്‍ ക്യാമ്പയ്നുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും ,കേരളമൊട്ടാകെ ആയിരത്തോളം പ്രവർത്തകർ ക്ലൈമറ്റ് സ്ട്രൈക്കിൽ അണിചേരുമെന്നും 3000 ത്തിനു മുകളിൽ മരത്തൈകൾ നട്ടു സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇ.ഐ.എ.2020 ൻറെ കരട് വിജ്‍ഞപനവും , കേരളത്തിൽ അതിരപ്പിള്ളിയിൽ 700 ഓളം മരങ്ങൾ മുറിക്കാന്‍ പോകുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഇപ്പോൾ ക്ലൈമറ്റ് സ്ട്രൈക്ക് നടത്തുന്നത്.