ലോക്ക്ഡൗൺ: മുംബൈ നഗരവാസികൾക്ക് നയന മനോഹര വിരുന്നൊരുക്കി മയിലുകൾ തെരുവിൽ

കാറുകളും ഓട്ടോകളും ബൈക്കുകളും മാത്രം കണ്ടിരുന്ന മുംബൈയുടെ വീഥികളിൽ ഇതാ മയിലുകൾ പീലി വിരിച്ചു നൃത്തം ചെയ്യുന്നു. ലോക്ഡൗൺ ആയതോടെ തിരക്കൊഴിഞ്ഞ നഗര വീഥികൾ ഇപ്പോൾ വന്യജീവികൾ കയ്യടക്കുന്ന കാഴ്ചകളാണ് ലോകത്തെമ്പാടും നടക്കുന്നത്. ഇന്ത്യയിൽ മാർച്ച് 25നാണു ലോക്ക്ഡൗൺ ആരംഭിച്ചത്. മുംബൈയിലെ ഫോട്ടോഗ്രാഫറായ മാനവ് മംഗലാനി ഇൻസ്റ്റാഗ്രാമിൽ മുംബയിലെ തെരുവിൽ മയിൽ നൃത്തം ചെയ്യുന്ന ഫോട്ടോയും വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി ലൈക്കും കമന്റുമാണ് ഈ ഫോട്ടോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. View this post on Instagram More
 

കാറുകളും ഓട്ടോകളും ബൈക്കുകളും മാത്രം കണ്ടിരുന്ന മുംബൈയുടെ വീഥികളിൽ ഇതാ മയിലുകൾ പീലി വിരിച്ചു നൃത്തം ചെയ്യുന്നു. ലോക്ഡൗൺ ആയതോടെ തിരക്കൊഴിഞ്ഞ നഗര വീഥികൾ ഇപ്പോൾ വന്യജീവികൾ കയ്യടക്കുന്ന കാഴ്ചകളാണ് ലോകത്തെമ്പാടും നടക്കുന്നത്. ഇന്ത്യയിൽ മാർച്ച് 25നാണു ലോക്ക്ഡൗൺ ആരംഭിച്ചത്.

മുംബൈയിലെ ഫോട്ടോഗ്രാഫറായ മാനവ് മംഗലാനി ഇൻസ്റ്റാഗ്രാമിൽ മുംബയിലെ തെരുവിൽ മയിൽ നൃത്തം ചെയ്യുന്ന ഫോട്ടോയും വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി ലൈക്കും കമന്റുമാണ് ഈ ഫോട്ടോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വന്യജീവികൾ ആളൊഴിഞ്ഞ തെരുവുകളിൽ നടക്കുന്ന വിഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആളൊഴിഞ്ഞ കോഴിക്കോട് ഹൈവേയിലൂടെ മരപ്പട്ടി നടന്നു പോകുന്ന കാഴ്ചയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു