പതിനേഴാം വയസ്സിൽ അതിശയിപ്പിക്കുന്ന സ്കോർ ലഭിച്ചതിനാൽ എലോൺ മസ്‌കിന് പ്രിട്ടോറിയ സർവകലാശാല റീടെസ്റ്റ് നടത്തിയിരുന്നതായി അമ്മ

Elon Musk പതിനേഴ് വയസ്സുള്ളപ്പോൾ നടത്തിയ അഭിരുചി പരീക്ഷയിൽ തകർപ്പൻ സ്കോർ ലഭിച്ചതിനാൽ പ്രിട്ടോറിയ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന എലോൺ മസ്കിന് റീടെസ്റ്റ് നടത്തിയിരുന്നതായി അമ്മ മെയ് മസ്ക്. സ്കോർ വളരെ ഉയർന്നതിനാലാണ് വീണ്ടും ടെസ്റ്റ് നടത്തേണ്ടി വന്നത്.മിടുക്കനായ എഞ്ചിനീയറാണ് മസ്ക് എന്നതിൽ അതിശയിക്കാൻ ഒന്നുമില്ലെന്ന് അഭിമാനിയായ അമ്മ കൂട്ടിച്ചേർത്തു.Elon Musk ഓപ്പറേറ്റിംഗിലും പ്രോഗ്രാമിംഗിലുമാണ് എലോൺ മസ്കിന് അന്ന് എ പ്ലസ് ലഭിച്ചത്. കോടീശ്വരനായ ബിസ്നസ് സംരംഭകനും എഞ്ചിനീയറിങ്ങ് വിദഗ്ധനുമായ മസ്ക് തൻ്റെ കൗമാര കാലത്തുതന്നെ അസാമാന്യ പ്രതിഭാശേഷി More
 

Elon Musk
പതിനേഴ് വയസ്സുള്ളപ്പോൾ നടത്തിയ അഭിരുചി പരീക്ഷയിൽ തകർപ്പൻ സ്കോർ ലഭിച്ചതിനാൽ പ്രിട്ടോറിയ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന എലോൺ മസ്കിന് റീടെസ്റ്റ് നടത്തിയിരുന്നതായി അമ്മ മെയ് മസ്ക്. സ്‌കോർ വളരെ ഉയർന്നതിനാലാണ് വീണ്ടും ടെസ്റ്റ് നടത്തേണ്ടി വന്നത്.മിടുക്കനായ എഞ്ചിനീയറാണ് മസ്ക് എന്നതിൽ അതിശയിക്കാൻ ഒന്നുമില്ലെന്ന് അഭിമാനിയായ അമ്മ കൂട്ടിച്ചേർത്തു.Elon Musk

ഓപ്പറേറ്റിംഗിലും പ്രോഗ്രാമിംഗിലുമാണ് എലോൺ മസ്‌കിന് അന്ന്
എ പ്ലസ് ലഭിച്ചത്. കോടീശ്വരനായ ബിസ്നസ് സംരംഭകനും എഞ്ചിനീയറിങ്ങ് വിദഗ്ധനുമായ മസ്ക് തൻ്റെ കൗമാര കാലത്തുതന്നെ അസാമാന്യ പ്രതിഭാശേഷി പ്രകടിപ്പിച്ചിരുന്നു എന്നാണ് മാതാവിൻ്റെ വെളിപ്പെടുത്തൽ.

മകൻ്റെ പതിനേഴാം വയസ്സിൽ നടന്ന കമ്പ്യൂട്ടർ അഭിരുചി ടെസ്റ്റിൻ്റെ റിസൾട്ടാണ് അമ്മ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവകലാശാലയിലെ ഇൻഫൊർമേഷൻ മാനേജ്‌മെന്റ് ഡയറക്ടർ ഒപ്പിട്ട അന്നത്തെ ഒരു കത്ത് കൂടി പ്രസിദ്ധീകരിച്ചു കൊണ്ടാണ് മെയ് മസ്ക് മകൻ്റെ പ്രതിഭയെപ്പറ്റി പറയുന്നത്.

17 വയസ്സുള്ളപ്പോൾ കാനഡയിലേക്ക് പോകുന്നതിനു മുമ്പാണ് എലോൺ മസ്‌ക് യൂണിവേഴ്സിറ്റിയുടെ ഹ്രസ്വകാല കോഴ്സിൽ പങ്കെടുത്തത്. ഓപ്പറേറ്റിംഗിലും പ്രോഗ്രാമിംഗിലുമാണ് അഭിരുചി പരീക്ഷ നടന്നത്. റിസൾട്ട് വന്നപ്പോൾ സർവകലാശാല അധികൃതർ അതിശയിച്ചുപോയി. കാരണം അതേവരെ ആ പ്രായത്തിൽ ആർക്കും ലഭിക്കാത്ത‘ഔട്ട് സ്റ്റാൻഡിങ്ങ് ‘ സ്കോറാണ് മസ്കിന് ലഭിച്ചത്. അതോടെ വീണ്ടും ടെസ്റ്റ് നടത്താൻ അവർ തീരുമാനിക്കുകയായിരുന്നു. 1989-ലാണ് സംഭവം നടക്കുന്നത്.

ടെക്നോളജി മേഖലയിൽ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണ്
ടെസ്‌ല സിഇഒ. സ്പെയ്സ് എക്സിൻ്റെ സിഇഒ യും സിടിഒ യും ചീഫ് ഡിസൈനറും കൂടിയായ മസ്ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂറാലിങ്കിൻ്റെ സഹസ്ഥാപകൻ കൂടിയായ മസ്കിൻ്റെ ഇന്നത്തെ ആസ്തി 169.8 ബില്യൺ യുഎസ് ഡോളറാണ്. ഇയാൾ ചെറുപ്പത്തിലേ തന്നെ നിസ്സാരക്കാരനല്ലല്ലോ എന്നാണ് ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങൾ. ആയിരക്കണക്കിന് ലൈക്കുകളും കമൻ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിലൂടെ മകന്റെ ത്രോബാക്ക് ചിത്രങ്ങൾ അമ്മ മെയ് മസ്ക് ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒരാൾ കൂടിയാണ് കനേഡിയൻ സൗത്ത് ആഫ്രിക്കൻ മോഡലും ഡയറ്റീഷ്യയുമായ മെയ് മസ്ക്.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് എലോൺ മസ്‌ക് ജനിച്ചത്. കാനഡയിലേക്ക് പോകുന്നതിനുമുമ്പ് കുറച്ചു കാലം അദ്ദേഹം പ്രിട്ടോറിയ സർവകലാശാലയിൽ പഠിച്ചിരുന്നു. അവിടെ നിന്നാണ് യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലേക്ക് മാറുന്നത്.