2255 എന്ന നമ്പറുമായി വീണ്ടും മോഹൻലാൽ

ബി.ഉണ്ണിക്കൃഷ്ണൻ മോഹൽലാലിനെ കേന്ദ്രകഥാപാത്രമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’ . ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത് ഉദയകൃഷ്ണയാണ്. കോഹിനൂർ എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തുന്നത് . കോമഡിക്കും ആക്ഷനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘ആറാട്ട്’ എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചില ലക്ഷ്യങ്ങളോടെ നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട് എത്തുന്ന നെയ്യാറ്റിൻകര ഗോപനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു More
 

ബി.ഉണ്ണിക്കൃഷ്ണൻ മോഹൽലാലിനെ കേന്ദ്രകഥാപാത്രമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’ . ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത് ഉദയകൃഷ്ണയാണ്.

കോഹിനൂർ എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായി എത്തുന്നത് . കോമഡിക്കും ആക്ഷനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘ആറാട്ട്’ എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ചില ലക്ഷ്യങ്ങളോടെ നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട് എത്തുന്ന നെയ്യാറ്റിൻകര ഗോപനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു . ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാർ പ്രധാന ആകർഷണമാണ് .

കൂടാതെ മോഹൻ ലാൽ ചിത്രമായ രാജാവിന്റെ മകനി’ലെ ”മൈ ഫോൺ നമ്പർ ഈസ് 2255′ എന്ന മാസ്സ് ഡയലോഗ് ഓർമപ്പെടുത്തുന്ന തരത്തിൽ നെയ്യാറ്റിൻകര ഗോപന്റെ കാറിന്റെ നമ്പർ 2255 എന്നാണ് ഉള്ളത്.

നവംബർ 23 ന് പാലക്കാട്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കേരളത്തിന് പുറത്ത് ഹൈദരാബാദിലും ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

നെടുമുടി വേണു, ഷീല, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥാണ് . രാഹുൽ രാജാണ് സംഗീതം ഒരുക്കുന്നത്. സമീർ മുഹമ്മദാണ് ‘ആറാട്ടിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത് . 2017-ൽ പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിലാണ് ബി ഉണ്ണികൃഷ്ണനും മോഹൻ ലാലും അവസാനമായി ഒന്നിച്ചത് .