അനുരാഗ് കശ്യപില്‍ നിന്ന്‍ നേരിട്ട അനുഭവം തുറന്നു പറഞ്ഞു നടി സയാമി ഖേര്‍

Anurag Kashyap അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ഡ്: പൈസ ബോല്താ ഹേ’ എന്ന ചിത്രത്തിലെ നായിക സയാനി ഖേര് അനുരാഗ് കശ്യപില് നിന്ന് നേരിട്ട അനുഭവം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്. ദീര്ഘമായ കുറിപ്പില് തന്നെ വിശ്വസിച്ചു സിനിമയില് ആ റോള് തന്നതിന് നന്ദി പറഞ്ഞിരിക്കുകയാണ് സയാമി. Anurag Kashyap ”ഞാന് ആദ്യമായി എകെ(അനുരാഗ് കശ്യപ്)നെ കണ്ടുമുട്ടിയപ്പോള് എന്നോട് അദ്ദേഹം തന്റെ വെര്സോവയിലുള്ള വീട്ടിലേക്ക് വരാനാണ് പറഞ്ഞത്. എന്തെങ്കിലും ഞാന് പറയുന്നതിന് മുന്പേ ‘പേടിക്കേണ്ട, എന്റെ മാതാപിതാക്കള് More
 

Anurag Kashyap

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ഡ്: പൈസ ബോല്‍താ ഹേ’ എന്ന ചിത്രത്തിലെ നായിക സയാനി ഖേര്‍ അനുരാഗ് കശ്യപില്‍ നിന്ന് നേരിട്ട അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ദീര്‍ഘമായ കുറിപ്പില്‍ തന്നെ വിശ്വസിച്ചു സിനിമയില്‍ ആ റോള്‍ തന്നതിന് നന്ദി പറഞ്ഞിരിക്കുകയാണ് സയാമി.

Anurag Kashyap

”ഞാന്‍ ആദ്യമായി എകെ(അനുരാഗ് കശ്യപ്)നെ കണ്ടുമുട്ടിയപ്പോള്‍ എന്നോട് അദ്ദേഹം തന്‍റെ വെര്‍സോവയിലുള്ള വീട്ടിലേക്ക് വരാനാണ് പറഞ്ഞത്. എന്തെങ്കിലും ഞാന്‍ പറയുന്നതിന് മുന്‍പേ ‘പേടിക്കേണ്ട, എന്‍റെ മാതാപിതാക്കള്‍ എന്നോടോപ്പമാണ് താമസം” എന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡിലെ ‘ബാഡ്ബോയ്‌’ അല്ലേ അദ്ദേഹം.

“പുറംലോകത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം മയക്കുമരുന്നുപയോഗിച്ച് സ്ത്രീകളുമായി നടക്കുന്ന ഒരാളാണ്. എന്നാല്‍ സത്യത്തില്‍ അദ്ദേഹം ഇതിന്‍റെ വിപരീതമാണ്.”

ഇന്ത്യയിലുള്ള ഒരു സാധാരണ വീടു പോലെയാണ് അദ്ദേഹത്തിന്‍റെ വീട്. പത്രം നോക്കിനടക്കുന്ന മാതാപിതാക്കള്‍, നിര്‍ത്താതെ ചെലയ്ക്കുന്ന കാളിംഗ് ബെല്‍, സന്ദര്‍ശകര്‍ക്ക് ഭക്ഷണമൊരുക്കാന്‍ അതിവേഗം പാചകം ചെയ്യുന്ന ശ്രീലാല്‍ജി, അവിടെവിടെ ഓടിനടക്കുന്ന പൂച്ച, അതിനിടയില്‍ വീട്ടിലെ ശാന്തമായ ഒരു മൂല തേടുന്ന എകെ”, സയാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എനിക്ക് ചോക്ഡിലെ കഥാപാത്രം തന്നത് മുതല്‍ പിന്നീട് അത് റിലീസ് ചെയ്യുന്നത് വരെ മൂന്ന് വര്‍ഷമാണ് എടുത്തത്. അതിനിടയ്ക്കാണ് എനിക്ക് അദ്ദേഹത്തെ ശരിക്കും മനസിലാക്കാന്‍ സാധിച്ചത്. അദ്ദേഹം എന്‍റെ സുഹൃത്തായി, വഴികാട്ടിയായി. അദ്ദേഹത്തിനു നമ്മുടെ വര്‍ക്ക്‌ ഇഷ്ടമായാല്‍ ചിലപ്പോള്‍ ചാടും, ഡാന്‍സ് കളിക്കും, കരയും, ആഹ്ലാദം പ്രകടിപ്പിക്കും, ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു പറയും.

‘അദ്ദേഹം തന്‍റെ വിസ്കിയെ വളരെയധികം സ്നേഹിക്കുന്നു.അത് കുറച്ചു വ്യായാമം കൂട്ടാന്‍ ഞാന്‍ എപ്പോഴും പറയും. അദ്ദേഹത്തിനു കുട്ടികളുടെ നിഷ്കളങ്കതയും തുറന്ന മനസുമാണ്. അതിക്കാലത്ത് വളരെ അപൂര്‍വ്വമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരു ‘വ്യാകുലയായ അമ്മായിയെ’ പോലെ ഇടപെടുന്ന അദ്ദേഹം പക്ഷെ ഇടയ്ക്ക് തന്‍റെ ജീവിതം മറന്നു പോകും. അതാണ്‌ എകെ’.

‘മൂന്ന് വര്‍ഷമായി എന്നെ മറന്നവര്‍ വരെ ഇന്ന് എന്നെ വിളിച്ചു അഭിനന്ദിക്കുന്നു. പക്ഷെ എകെയുടെ അത്രയും സന്തോഷമുള്ളവര്‍ ഉണ്ടാവുകയില്ല. എന്നെ വിശ്വസിച്ചതിന് നന്ദി എകെ”, സയാമി കുറിച്ചു.

മലയാളി നടന്‍ റോഷന്‍ മാത്യുവാണ് ചോക്ക്ഡിലെ നായകന്‍. ചിത്രം ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്.