മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അമ്മയ്ക്കും ആരാധ്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യറായ്

Aishwarya Rai മാതാപിതാക്കളുടെ അമ്പത്തിയൊന്നാം വിവാഹ വാർഷിക ദിനത്തിൽ അമ്മ വൃന്ദയ്ക്കും മകൾ ആരാധ്യയ്ക്കും ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് പ്രശസ്ത അഭിനേത്രി ഐശ്വര്യ റായ് ബച്ചൻ. നേരത്തേ മരണപ്പെട്ട പിതാവ് കൃഷ്ണരാജ് റായിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്നാണ് മൂവരും സെൽഫി എടുത്തത്. അഞ്ച് ലക്ഷത്തിലേറെ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 2017-ലാണ് ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് മരണമടഞ്ഞത്.Aishwarya Rai കുടുംബാംഗങ്ങളുടെ ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലുമെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. നവംബറിലെ ജന്മദിനത്തിലും മാർച്ചിലെ ചരമദിനത്തിലും More
 

Aishwarya Rai
മാതാപിതാക്കളുടെ അമ്പത്തിയൊന്നാം വിവാഹ വാർഷിക ദിനത്തിൽ അമ്മ വൃന്ദയ്ക്കും മകൾ ആരാധ്യയ്ക്കും ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് പ്രശസ്ത അഭിനേത്രി ഐശ്വര്യ റായ് ബച്ചൻ. നേരത്തേ മരണപ്പെട്ട പിതാവ് കൃഷ്ണരാജ് റായിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്നാണ് മൂവരും സെൽഫി എടുത്തത്. അഞ്ച് ലക്ഷത്തിലേറെ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 2017-ലാണ് ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് മരണമടഞ്ഞത്.Aishwarya Rai

കുടുംബാംഗങ്ങളുടെ ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലുമെല്ലാം താരം ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. നവംബറിലെ ജന്മദിനത്തിലും മാർച്ചിലെ ചരമദിനത്തിലും ഐശ്വര്യ പിതാവിൻ്റെ ചിത്രങ്ങളും ഓർമകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആർമിയിൽ ബയോളജിസ്റ്റായിരുന്നു ഐശ്വര്യയുടെ പിതാവ്. മുംബൈയിൽ ലീലാവതി ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

1971 നവംബർ 1-ന് കർണാടകയിലെ മാംഗളൂരിലാണ് ഐശ്വര്യയുടെ ജനനം.
1994-ൽ നേടിയ മിസ് വേൾഡ് പട്ടമാണ് അവരെ രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റിയായി മാറ്റിത്തീർത്തത്. 1997-ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യറായ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ഔർ പ്യാർ ഹോ ഗയാ’ ആണ് ആദ്യ ഹിന്ദി ചിത്രം. 2007-ലാണ് അഭിഷേക് ബച്ചനുമായുള്ള വിവാഹം നടന്നത്. ഒട്ടേറെ ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന അവർ യു എൻ എയ്ഡ്സ് പ്രോഗ്രാമിൻ്റെ ഗുഡ് വിൽ അംബാസിഡർ കൂടിയാണ്. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമാകുന്ന ആദ്യത്തെ ഇന്ത്യൻ അഭിനേത്രി കൂടിയാണ് ഐശ്വര്യറായ്.