ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് സ്റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍

Allu Arjun സൌത്ത് ഇന്ത്യയില് മാത്രമല്ല നോര്ത്ത് ഇന്ത്യയിലും നിരവധി ആരാധകരുള്ള സ്റ്റൈലിഷ് സൂപ്പര്സ്റ്റാറാണ് അല്ലു അര്ജുന്. ഇക്കാലത്തിനിടയ്ക്ക് നിരവധി നേട്ടങ്ങളും അല്ലു തന്റെ പേരില് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ട്വിറ്ററിലൂടെ പുതിയ റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്ജുന്റെ ആരാധകര്.Allu Arjun അതെ, മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ #IndianStyleIconAlluArjun എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് 1 കോടിയിലധികം ട്വീറ്റുകളാണ് 24 മണിക്കൂറിനുള്ളില് പോസ്റ്റു ചെയ്യപ്പെട്ടത്. ഇതില് ഏറ്റവും പ്രസക്തമായ കാര്യം എന്തെന്നാല് ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു സന്ദര്ഭത്തിലാണ് ഇത്രയും More
 

Allu Arjun

സൌത്ത് ഇന്ത്യയില്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലും നിരവധി ആരാധകരുള്ള സ്റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് അല്ലു അര്‍ജുന്‍. ഇക്കാലത്തിനിടയ്ക്ക് നിരവധി നേട്ടങ്ങളും അല്ലു തന്‍റെ പേരില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ട്വിറ്ററിലൂടെ പുതിയ റെക്കോര്‍ഡ്‌ സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍റെ ആരാധകര്‍.Allu Arjun

അതെ, മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ #IndianStyleIconAlluArjun എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് 1 കോടിയിലധികം ട്വീറ്റുകളാണ് 24 മണിക്കൂറിനുള്ളില്‍ പോസ്റ്റു ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രസക്തമായ കാര്യം എന്തെന്നാല്‍ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു സന്ദര്‍ഭത്തിലാണ് ഇത്രയും ട്വീറ്റുകള്‍ എന്നതാണ്. സാധാരണ താരങ്ങളുടെ പുതിയ ചിത്രം പുറത്തിറങ്ങുമ്പോഴോ അല്ലെങ്കില്‍ ജന്മദിനമോ കല്യാണമോ മറ്റോ വരുമ്പോള്‍ ഇത്രയധികം ട്വീറ്റുകള്‍ വരാറുണ്ട്. എന്നാല്‍ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു ദിവസം ഇത്രയധികം ട്വീറ്റ് വന്നത് ഒരു റെക്കോര്‍ഡാണ്.

പ്രസാധക മാണ്ഡവി ഗായത്രി ശർമയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വാർത്ത പങ്കുവച്ചത്.

ആരാധകര്‍ ഇപ്പോഴും ട്വീറ്റ് ചെയ്ത് കൊണ്ടേ ഇരിക്കുകയാണ്.

പൂജ ഹെഗ്‌ഡെ നായികയായി അഭിനയിച്ച ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അല വൈകുണ്ഠപുരമുലുവിലാണ് അല്ലു അർജുൻ അവസാനമായി വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തബു, ജയറാം, മുരളി ശർമ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായി മാറി. 185 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസില്‍ നിന്നും വാരിയത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് സിനിമാ നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, പ്രേക്ഷകർ, പ്രത്യേകിച്ച് അല്ലു അർജുന്റെ ആരാധകർ ചിത്രം ആഘോഷമാക്കി മാറ്റി. ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.