ലോക്ക്ഡൗൺ മാസ്റ്റർപീസായി ബാങ്ക്സിയുടെ ‘റാറ്റ്‌ ആൻഡ് റോൾ’ ചിത്രങ്ങൾ

ഒരു എലി ടോയ്ലെറ്റ് പേപ്പര് വലിച്ചു മാളത്തില് ഇട്ടിരിക്കുന്നു, മറ്റൊന്ന് ടൂത്ത്പേസ്റ്റ് ചവിട്ടി തുറക്കാൻ ശ്രമിക്കുന്നു, വേറൊരു എലി ദിവസങ്ങൾ എണ്ണുന്നു, അടുത്ത എലി ക്ലോസറ്റിലേക്ക് മൂത്രമൊഴിക്കുന്നു. കൂടാതെ കണ്ണാടിയിലും, ബൾബ് ഹോൾഡറിൽ തൂങ്ങി കിടക്കുന്ന മൂഷികന്മാർ..അയ്യേ എന്ന് പറയാൻ വരട്ടെ..യഥാർത്ഥ എലികളെ വെല്ലുന്ന ഗ്രാഫിറ്റി ചിത്രത്തിന്റെ കാര്യമാണ് പറയുന്നത്. ലോക്ക്ഡൗൺ കാലത്ത് അജ്ഞാതനായ ഗ്രാഫിറ്റി കലാകാരന്റെ ശൗചാലയത്തിലെ എലികളുടെ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബാങ്ക്സി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത More
 

ഒരു എലി ടോയ്‌ലെറ്റ് പേപ്പര്‍ വലിച്ചു മാളത്തില്‍ ഇട്ടിരിക്കുന്നു, മറ്റൊന്ന് ടൂത്ത്പേസ്റ്റ് ചവിട്ടി തുറക്കാൻ ശ്രമിക്കുന്നു, വേറൊരു എലി ദിവസങ്ങൾ എണ്ണുന്നു, അടുത്ത എലി ക്ലോസറ്റിലേക്ക് മൂത്രമൊഴിക്കുന്നു. കൂടാതെ കണ്ണാടിയിലും, ബൾബ് ഹോൾഡറിൽ തൂങ്ങി കിടക്കുന്ന മൂഷികന്മാർ..അയ്യേ എന്ന് പറയാൻ വരട്ടെ..യഥാർത്ഥ എലികളെ വെല്ലുന്ന ഗ്രാഫിറ്റി ചിത്രത്തിന്റെ കാര്യമാണ് പറയുന്നത്.

ലോക്ക്ഡൗൺ കാലത്ത് അജ്ഞാതനായ ഗ്രാഫിറ്റി കലാകാരന്റെ ശൗചാലയത്തിലെ എലികളുടെ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബാങ്ക്സി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ യഥാർത്ഥ സൃഷ്ടാവ് ഇപ്പോഴും അജ്ഞാതനായി തുടരുന്നു. ഇത് ആരാണെന്ന് അറിയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശ്രമം തുടങ്ങിട്ടുണ്ട്.

”എന്‍റെ ഭാര്യ ഞാന്‍ വീട്ടില്‍ നിന്നും ജോലി ചെയ്യുന്നത് വെറുക്കുന്നു.” അഞ്ജാതനായ കലാകാരന്‍ ഓണ്‍ലൈനില്‍ പറഞ്ഞു.

ഇതിൽ നിന്നും ഇത് ഒരു പുരുഷനാണെന്ന് അനുമാനിക്കാമെങ്കിലും താൻ പുരുഷനാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഇറക്കിയ പ്രസ്താവനയാകാൻ സാധ്യതയുണ്ട്. 82 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ബാങ്ക്‌സി ആരാണെന്ന് അറിയാൻ ബാങ്ക്സിയുടെ ചിത്രത്തിൽ നിന്നും എന്തെങ്കിലും സൂചന ലഭിക്കുമോയെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ തെരയുന്നുണ്ട്.

ബാങ്ക്സിയുടെ അവസാനത്തെ പൊതു ചിത്രം പ്രത്യക്ഷപ്പെട്ടത് തന്‍റെ നഗരമായ ബ്രിസ്റ്റോളില്‍ വാലന്‍ന്റൈന്‍ ദിനത്തിലായിരുന്നു. ഒരു തെറ്റാലിയില്‍ നിന്നും പെണ്‍കുട്ടി പൂക്കള്‍ എയ്യുന്നതായിരുന്നു അത്. പിന്നീട് അത് അധികൃതർ മായ്ച്ചു കളഞ്ഞു. കഴിഞ്ഞ വർഷം തൻ്റെ ‘ഡെവോൾവ്ഡ് പാർലമെൻറ്റ്’ എന്ന ചിത്രം 10 മില്യൺ യൂറോയ്ക്ക് അടുത്താണ് ബാങ്ക്സി വിറ്റത്. രാഷ്ട്രീയക്കാരെ ആൾക്കുരങ്ങന്മാരായി വരച്ചതായിരുന്നു ആ ചിത്രം.