ക്രിസ്റ്റഫർ നോളന്റെ ‘ടെനറ്റ് ‘ ഡിസംബർ 4-ന് ഇന്ത്യയിൽ റിലീസ് ചെയ്യും

Christopher Nolan ക്രിസ്റ്റഫർ നോളന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ടെനറ്റ് ‘ എന്ന ചിത്രം ഒടുവിൽ ഇന്ത്യയിലെത്തുന്നു. ചിത്രത്തിലെ അഭിനേത്രി കൂടിയായ ഡിംപിൾ കപാഡിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. ഡിസംബർ 4-നാണ് റിലീസ്. ഡിംപിൾ കപാഡിയ മകൾ ട്വിങ്കിൾ ഖന്നയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത ആരാധകരുമായി പങ്കുവെച്ചത്. Christopher Nolan കൊറോണ വൈറസ് പ്രതിസന്ധി കാരണം മാസങ്ങൾ വൈകിയാണ് ടെനറ്റ് ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ ചിത്രം More
 

Christopher Nolan
ക്രിസ്റ്റഫർ നോളന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ടെനറ്റ് ‘ എന്ന ചിത്രം ഒടുവിൽ ഇന്ത്യയിലെത്തുന്നു. ചിത്രത്തിലെ അഭിനേത്രി കൂടിയായ ഡിംപിൾ കപാഡിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. ഡിസംബർ 4-നാണ് റിലീസ്. ഡിംപിൾ കപാഡിയ മകൾ ട്വിങ്കിൾ ഖന്നയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത ആരാധകരുമായി പങ്കുവെച്ചത്. Christopher Nolan

കൊറോണ വൈറസ് പ്രതിസന്ധി കാരണം മാസങ്ങൾ വൈകിയാണ് ടെനറ്റ് ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്‌ ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

ടെനറ്റ് തിയേറ്ററിൽ റിലീസ് ചെയ്യുന്നതിൻ്റെ അതിയായ സന്തോഷത്തിലാണ് താനെന്നും ഇത്തരം ഒരു പ്രോജക്റ്റിൽ അവസരം ലഭിച്ചത് തന്നെ വലിയൊരു ബഹുമതിയാണെന്നും ഡിംപിൾ കപാഡിയ പറഞ്ഞു. ബിഗ് സ്‌ക്രീനിൽ മാത്രം ആസ്വദിക്കാനാകുന്ന അതിമനോഹരമായ ആക്ഷൻ സീക്വൻസുകളും ഒട്ടേറെ ട്വിസ്റ്റുകളും ടേണുകളുംചിത്രത്തിലുണ്ടെന്നും അവർ വീഡിയോയിൽ പറഞ്ഞു.

ജോൺ ഡേവിഡ് വാഷിംഗ്ടൺ നായകനായി അഭിനയിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും നോളൻ്റേതാണ്. അന്താരാഷ്ട്ര തലത്തിലുള്ള അഭിനേതാക്കളാണ് ടെനറ്റിൽ വേഷമിടുന്നത്. റോബർട്ട് പാറ്റിൻസൺ, എലിസബത്ത് ഡെബിക്കി, ഡിംപിൾ കപാഡിയ, മാർട്ടിൻ ഡൊനോവൻ, ഫിയോണ ഡൂറിഫ്, യൂറി കൊളോകോൾനികോവ്, ഹിമേഷ് പട്ടേൽ, ക്ലമൻസ് പോസി, ആരോൺ ടെയ്‌ലർ ജോൺസൺ, മൈക്കൽ കെയ്ൻ, കെന്നത്ത് ബ്രനാഗ് ഉൾപ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

“ടെനറ്റ് ” എന്ന ഒറ്റ വാക്കിൻ്റെ കരുത്തിൽ മാത്രം മുഴുവൻ ലോകത്തിന്റെയും നിലനിൽപ്പിനുവേണ്ടി പോരാടുന്നവനാണ് കഥാ നായകൻ. അന്തർദ്ദേശീയ ചാരവൃത്തിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ ആഗോള പ്രേക്ഷകരെ ലക്ഷ്യമിടുന്നതാണ്.

ആഗോള തലത്തിൽതിരഞ്ഞെടുത്ത തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററിലേക്ക് പ്രേക്ഷകരെ വലിയ തോതിൽ മടക്കിക്കൊണ്ടുവരാൻ സാധിക്കുന്ന നോളൻ മാജിക്കാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.

ലോകമെമ്പാടുമുള്ള മനോഹരമായ ലോക്കേഷനുകളിൽ ചിത്രീകരിച്ച സിനിമയുടെ ചില ഭാഗങ്ങൾ കഴിഞ്ഞ വർഷം മുംബൈയിൽ വെച്ചും ചിത്രീകരിച്ചിരുന്നു.