ശവപ്പെട്ടി നർത്തകർ; വാട്സ്അപ്പിനെ ട്രോളി രസികൻ മീമുമായി ടെലഗ്രാം വീണ്ടും

സോഷ്യൽ മീഡിയയിൽ ഇൻസ്റ്റൻ്റ് ഹിറ്റായസ്പൈഡർമെൻ മീമിന് ശേഷം വാട്സപ്പിനെ ട്രോളുന്ന മറ്റൊരു രസികൻ മീമുമായി ടെലഗ്രാം. ശവപ്പെട്ടി നർത്തകരുടെ ഒരു ജിഫാണ് ഇത്തവണ ടെലഗ്രാം പങ്കുവെച്ചത്. ഘാനയിലെ ശവപ്പെട്ടി ചുമക്കുന്നവരുടെ പേരിൽ പുറത്തുവന്ന കോമിക് രീതിയിലുള്ള രസകരമായ നൃത്തം ഒരു ജിഫിൻ്റെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിരുന്നു. മീമിന് വലിയ പ്രചാരണമാണ് നവ മാധ്യമങ്ങളിൽ കഴിഞ്ഞവർഷം മുതൽ ലഭിച്ചു പോരുന്നത്. തങ്ങളുടെ പുതിയ സ്വകാര്യതാ നയം “എഗ്രി” ചെയ്യുന്നോ എന്ന വാട്സപ്പിൻ്റെ ചോദ്യം ശവപ്പെട്ടിയിൽ സൂപ്പർ More
 

സോഷ്യൽ മീഡിയയിൽ ഇൻസ്റ്റൻ്റ് ഹിറ്റായസ്‌പൈഡർമെൻ മീമിന് ശേഷം വാട്സപ്പിനെ ട്രോളുന്ന മറ്റൊരു രസികൻ മീമുമായി ടെലഗ്രാം. ശവപ്പെട്ടി നർത്തകരുടെ ഒരു ജിഫാണ് ഇത്തവണ ടെലഗ്രാം പങ്കുവെച്ചത്.

ഘാനയിലെ ശവപ്പെട്ടി ചുമക്കുന്നവരുടെ പേരിൽ പുറത്തുവന്ന കോമിക് രീതിയിലുള്ള രസകരമായ നൃത്തം ഒരു ജിഫിൻ്റെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിരുന്നു. മീമിന് വലിയ പ്രചാരണമാണ് നവ മാധ്യമങ്ങളിൽ കഴിഞ്ഞവർഷം മുതൽ ലഭിച്ചു പോരുന്നത്. തങ്ങളുടെ പുതിയ സ്വകാര്യതാ നയം “എഗ്രി” ചെയ്യുന്നോ എന്ന വാട്സപ്പിൻ്റെ ചോദ്യം ശവപ്പെട്ടിയിൽ സൂപ്പർ ഇംപോസ് ചെയ്താണ് ടെലഗ്രാം തങ്ങളുടെ ട്രോൾ ഇറക്കിയിട്ടുള്ളത്. ട്വീറ്റിന് ലക്ഷക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമൻ്റുകളും ലഭിച്ചിട്ടുണ്ട്.

പുതിയ സ്വകാര്യതാ നയം നിലവിൽ വന്നതിനുശേഷം വാട്സപ്പിനെ ട്രോളുന്നത് എതിരാളികൾ പതിവാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിൻ്റെയും
വാട്സപ്പിൻ്റെയും ലോഗോകൾ ഒട്ടിച്ചു ചേർത്ത സ്പൈഡർമെൻ രൂപങ്ങൾ കൊണ്ടുള്ള ടെലഗ്രാമിൻ്റെ ട്രോൾ ട്വിറ്ററിൽ വൈറലായിരുന്നു. ഫേസ്ബുക്ക്, വാട്സ്അപ്പ് സ്പൈഡർമാൻമാർ പരസ്പരം വിരൽ ചൂണ്ടി നില്ക്കുന്ന തരത്തിലായിരുന്നു മീം.

ഉപയോക്തൃ ഡാറ്റ ഫേസ്ബുക്കുമായി പങ്കുവെയ്ക്കാനുള്ള വാട്സ്അപ്പിന്റെ പുതിയ നയത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. പ്രധാന എതിരാളികൾ എന്ന നിലയിൽ ടെലഗ്രാമും സിഗ്നലുമാണ് ഇത്തരം പ്രചാരണങ്ങളിൽ ഏറ്റവുമധികം നേട്ടങ്ങൾ കൊയ്യുന്നത്.

മാതൃകമ്പനിയായ ഫേസ് ബുക്കുമായുള്ള തങ്ങളുടെ ഡാറ്റ പങ്കിടൽ വർധിക്കും എന്ന സൂചന നൽകി വാട്‌സ്അപ്പ് അതിന്റെ സ്വകാര്യതാ നയത്തിൽ മാറ്റം പ്രഖ്യാപിച്ചതിനുശേഷം ലക്ഷക്കണക്കിന് വാട്സ്അപ്പ് ഉപയോക്താക്കൾ മറ്റ് ഇൻസ്റ്റൻ്റ് മെസേജിങ്ങ് അപ്ലിക്കേഷനുകളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ടെലഗ്രാം, സിഗ്നൽ തുടങ്ങിയ അപ്ലിക്കേഷനുകളുടെ ജനപ്രീതി വലിയ തോതിൽ വർധിച്ചു. രണ്ട് സേവനങ്ങൾക്കും പുതിയ ഉപയോക്താക്കളെ ധാരാളമായി ലഭിക്കുന്നുണ്ട്. വാട്സപ്പിനെ പിന്തള്ളി ജനപ്രീതിയിൽ സിഗ്നൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.